Saturday, November 14, 2009

സൈലന്റ് വാലി


http://sciencelokam.blogspot.com

അഞ്ച് കോടിയിലേറെ വര്‍ഷത്തിന്റെ പരിണാമചരിത്രം സൈലന്റ് വാലിക്ക് പറയാനുണ്ട്. ഗോണ്ട്വാനാലാന്‍ഡ് പൊട്ടിപ്പിളര്‍ന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യന്‍ വന്‍കരയുമായി ചെരുന്ന കാലത്താണ് സൈലന്റ് വാലിയിലെ മഴക്കാടുകള്‍ രൂപപ്പെടുന്നത്. അത്ര ദീര്‍ഘകാലത്തെ പരിണാമം വഴി അതുല്യവും അമൂല്യവുമായ ജനിതക വൈവിധ്യമാണ് മഴക്കാട് സൂക്ഷിച്ചു വെച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ നീലഗിരി മലനിരകളുടെ തെക്കുപടിഞ്ഞാറ്‌ മൂലയ്‌ക്കാണ്‌ സൈലന്റ്‌വാലി വനമേഖല. 237 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണ്‌ നിലവില്‍ നിശ്ശബ്ദ താഴ്‌വരയുടെ ഭാഗമായിട്ടുള്ളത്‌. പടിഞ്ഞാറുഭാഗത്ത്‌ കുന്തിപ്പുഴയുടെയും കിഴക്ക്‌ ഭവാനിയുടെയും തടത്തിലാണ്‌ താഴ്‌വര.


സൈലന്റ് വാലിയെ നശിപ്പിച്ച് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കമാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയാന്‍ കാരണം
120 മെഗാവാട്ടിന്റെ ജലവൈദ്യുതപദ്ധതിയാണ് ഇവിടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് പാരിസ്ഥിതികകാരണങ്ങളാല്‍ അനുമതിലഭിച്ചില്ല. 1984 നവംബര്‍ 15ന്‌ സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. സൈലന്റ്‌വാലിയെ സംരക്ഷിക്കാന്‍നടന്ന ഐതിഹാസികമായ കൂട്ടായ്മയും സമരങ്ങളും പരിസ്ഥിതിസംരക്ഷണചരിത്രത്തിലെ തിളക്കമേറിയ അധ്യായമാണ്.


ആന, സിംഹവാലന്‍കുരങ്ങ്, വിവിധയിനം പാമ്പുകള്‍, ഇരുന്നൂറിലേറെ വ്യത്യസ്തയിനം പക്ഷികള്‍, ശലഭങ്ങള്‍, ആയിരത്തോളം പുഷ്പജാലങ്ങള്‍, 107 തരം ഓര്‍ക്കിഡുകള്‍ തുടങ്ങിയവയൊക്കെ പൈതൃകസമ്പത്തിന്റെ മുതല്‍ക്കൂട്ടാണ്.


മഴക്കാടുകള്‍ എന്നത് ചലനാത്മകതയുടെ ജൈവസങ്കേതമാണ്. ഓരോ അണുവിലും ജീവന്‍ തുടിക്കുന്ന അത്തരമൊരു അത്ഭുത ലോകമാണ് സൈലന്റ് വാലിയിലേത്.


സൈലന്‍റ് വാലിക്ക് ചുറ്റുമുള്ള 148 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തെ ബഫര്‍ സോണായി നവംബര്‍ 15 നു പ്രഖ്യാപിച്ചു.സൈലന്‍റ് വാലിയും അതിനോട് ചേര്‍ന്ന് കിടക്കുന്ന വനഭൂമിയിലുമായി കാണപ്പെടുന്ന ആയിരത്തിലധികം അത്യപൂര്‍വ്വമായ സസ്യ ജീവി ജാലങ്ങളുടെ സംരക്ഷണം കണക്കാക്കിലെടുത്താണ് സൈലന്‍റ് വാലിയെ ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.ബഫര്‍സോണ്‍ പ്രഖ്യാപനത്തോടെ പ്രദേശത്ത് യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.

ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ സഞ്ചാരികള്‍കായി സൈലന്റ്‌വാലി ദേശീയപാര്‍ക്കില്‍ കൂടുതല്‍സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.സന്ദര്‍ശനത്തിന് മുക്കാലിയിലുള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍നിന്ന് മുന്‍കൂറായി അനുമതി വാങ്ങണം. ഡിസംബര്‍ മുതല്‍ ഏപ്രില്‍വരെയാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ സന്ദര്‍ശകരെ കയറ്റിവിടൂ. വൈകീട്ട് ആറിന് സന്ദര്‍ശകര്‍ പാര്‍ക്കിന് പുറത്തെത്തിയിരിക്കണം.
കടപ്പാട് മാതൃഭൂമി

5 comments:

 1. ഇത്രയും നല്ല പോസ്റ്റുകള്‍ ഈ ബൂലോകത്തുണ്ടെന്ന് ഇപ്പോഴെങ്കിലും അറിയാനായതില്‍ സന്തോഷം. ആശംസകള്‍ !!!

  ReplyDelete
 2. നല്ല പോസ്റ്റ്

  ReplyDelete
 3. അവിടെ ഇനിയും അണക്കെട്ട് കെട്ടാന്‍ ഒരുകൂട്ടര്‍. അവിടേ എക്കൊടൂറിസം വളര്‍ത്താന്‍ മറ്റു ചിലര്‍. രണ്ടും അതിനെ നശിപ്പിക്കാനേ ഉതകൂ.
  കഴിഞ്ഞ രണ്ട് മൂന്നു മാസതിനുള്ളില്‍ ഞാന്‍ അവിടെ പോയിരുന്നു. ഉള്‍ഭാഗതേയ്ക്ക് സ്വകാര്യവാഹനങ്ങള്‍ കയറ്റിവിടില്ലെന്നാണ് നിയമം.പക്ഷെ പിടിപാടുള്ളവര്‍ സ്വന്തം വണ്ടി പാര്‍ക്കിലേയ്ക്ക് കയറ്റുന്നത് ഞാന്‍ കണ്ടു.
  വലിയ തോതില്‍ ടൂരിസം തുടങ്ങിയാല്‍ ഒരു ചെറിയ ശബരിമലയായി വലിയൊരു ദുരന്തമാവും സൈലന്റ് വാലി.

  ReplyDelete
 4. സൈലന്റ് വാലിയില്‍ ഈയിടെ പോയിരുന്നു.ചിത്രങ്ങള്‍ ആ ഓര്‍മ പുതുക്കി.നന്ദി.

  ReplyDelete