Friday, November 6, 2009

ബി.ടി. വഴുതന

വിവാദമായ ബി.ടി. വഴുതന വ്യാവസായികാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ കൃഷിചെയ്യുന്നതിന് അനുമതി കൊടുത്തു .

കീടങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ജനിതകമാറ്റം വരുത്തിയ ബി.ടി.വഴുതന വികസിപ്പിച്ചെടുത്തത് ബഹുരാഷ്ട്രക്കുത്തകയായ മൊണ്‍സാന്‍േറായുടെ സബ്‌സിഡിയറി സ്ഥാപനം 'മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്‌സ് കമ്പനി' (മഹീകോ)യാണ്.

കൃഷിയിലെ ജൈവസാങ്കേതികരംഗത്ത് സഹകരണത്തിനു വഴിതുറന്ന് അന്നത്തെ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ബുഷുമൊത്ത് കൃഷിയിലെ വിജ്ഞാന സംരംഭത്തിനു തുടക്കം കുറിക്കുന്ന ഉടമ്പടിയില്‍ നാലു വര്‍ഷം മുമ്പ് ഒപ്പുവെച്ചപ്പോള്‍ അത് കൃഷിയിലെ ജൈവസാങ്കേതിക രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനു വഴിതെളിയിച്ചു. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള പരമാധികാരവും അംഗീകരിക്കപ്പെട്ടു. പക്ഷേ, ഇതുവഴി അമേരിക്കയ്ക്ക് നമ്മുടെ ബൃഹത്തായ ജനിതക നിധിയിലേക്ക് പ്രവേശനംലഭിക്കും. ബി.ടി. കോട്ടണ്‍ ആയിരുന്നു ആദ്യപടി. ഇപ്പോള്‍ ബി.ടി. വഴുതന രണ്ടാമതും. അധികം വൈകാതെ ബി.ടി. അരിയും വരും. ബി.ടി. ചോളം (മൊണ്‍സാന്‍േറാ ഇതിന്റെ ഫീല്‍ഡ് പരീക്ഷണം ഇന്ത്യയില്‍ നടത്തിക്കഴിഞ്ഞു), ബി.ടി. കോളിഫ്‌ളവര്‍, ബി.ടി. കാബേജ്... തുടങ്ങി എല്ലാം വരും. ഇന്ത്യന്‍ വിത്തുവിപണി വളരെ വലുതാണ്.

ജൈവ സാങ്കേതികരംഗത്തെ അമേരിക്കന്‍ ഭീമനായ ബേയര്‍ ക്രോപ് സയന്‍സ് ജനിതകമാറ്റം വഴി വികസിപ്പിച്ച 'ലിബര്‍ട്ടി ലിങ്ക്' എന്ന അരിക്ക് നവംബര്‍ 24ന് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ (യു.എസ്.ഡി..) വിപണനത്തിന് അംഗീകാരം നല്കി. മറ്റ് അരി ഇനങ്ങളെ മലിനപ്പെടുത്തുമെന്ന് കണ്ടെത്തിയപ്പോള്‍, റഷ്യ ഇതിന്റെ ഇറക്കുമതി നിരോധിച്ചു.
മണ്ണില്‍ കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ്
ബാസിലസ് തുറിഞ്ചിയന്‍സിസ് (Bacillus Thuringiensis - Bt). ഈ ബാക്ടീരിയ പുറപ്പെടുവിക്കുന്ന ചില വിഷാംശങ്ങള്‍ കീടങ്ങളെ വിളകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ചില തരം കീടനാശിനികള്‍ ഉണ്ടാക്കുവാന്‍ ഈ വിഷം ഉപയോഗിക്കുന്നുണ്ട്.

ഈ വിഷാംശം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന ഈ ബാക്ടീരിയയുടെ ഡി.എന്‍. എ. യില്‍ നിന്നും ഈ ശേഷിയുള്ള ജീനുകളെ വേര്‍ തിരിച്ചെടുത്ത് ഇതിനെ വഴുതന ചെടിയുടെ ഡി. എന്‍. എ. വ്യവസ്ഥയിലേക്ക് കടത്തി വിടുന്നു.

ഇതോടെ വഴുതന ചെടിക്കും കീടങ്ങളെ അകറ്റി നിര്‍ത്താനുള്ള വിഷം സ്വയം നിര്‍മ്മിക്കാനുള്ള ശേ
ഷി കൈ വരുന്നു.


സാധാരണ വിളകള്‍ക്കുപുറത്ത് തളിക്കുന്ന രാസവിഷങ്ങളുടെ ആയിരമിരട്ടി ആപല്‍ക്കരമാണ് ജനിതകമായി സന്നിവേശിപ്പിക്കപ്പെടുന്ന ബി.ടി എന്ന വിഷം
അണുവാഹകരായി (വെക്ടര്‍) ജനിതക ഭക്ഷ്യങ്ങളില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ ഉണ്ടാക്കും .

സാധാരണ വഴുതനയും ബി.ടി വഴുതനയും വേറിട്ടു മനസ്സിലാക്കാനാവില്ല. അവ നമ്മുടെ അടുക്കളയില്‍വന്ന് നിറയുമെന്നുറപ്പ്


ജനിതകമാറ്റം വരുത്തിയ വിളകള്‍ നാട്ടില്‍ നിലനില്‍ക്കുന്ന സമാന സസ്യവിഭാഗങ്ങളെ പരപരാഗണം വഴി ഇല്ലാതാക്കുമെന്നതാണ്‌ പ്രധാന പ്രശ്‌നം. രാജ്യത്ത്‌ നാനൂറിലേറെ വഴുതിന വര്‍ഗ്ഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍കൃഷിചെയ്യുന്നുണ്ട്‌. ഇതില്‍ പന്ത്രണ്ടിലേറെ ഇനങ്ങള്‍ ആയുര്‍വേദ ഔഷധ നിര്‍മാണത്തിനായി ഉപയോഗിക്കുന്നവയാണ്‌. ഭാവിയില്‍ ബി.ടി. വഴുതിന വര്‍ഗത്തിന്റെ വേരുകള്‍ മാത്രമേ ഔഷധ നിര്‍മാണത്തിന്‌ ലഭിക്കുകയുള്ളൂവെന്ന അവസ്ഥ വന്നാല്‍ അത്‌ ആയുര്‍വേദങ്ങള്‍ക്ക്‌ തിരിച്ചടിയാകും.

തദ്ദേശീയ വിത്തുകളുടെ ശേഖരവും വിപണിയും ശക്തിപ്പെടുത്തുകയാണ് ശ
രിയായ വഴി.
ജനിതകമാറ്റം വരുത്തിയ വിളകളെ പിന്തുണയ്ക്കുന്നവര്‍ ബി.ടി.കോട്ടണിന്റെ വിജയത്തെയാണ് ബി.ടി. വഴുതനയുമായി താരതമ്യം ചെയ്യുന്നത്. പക്ഷേ, ബി.ടി. കോട്ടണ്‍ കൃഷി ചെയ്തിരുന്ന ആന്ധ്രാപ്രദേശില്‍ പശുക്കളും ആടുകളും ഏറെ ചാവാനിടയായതിനെക്കുറിച്ച് അവര്‍ മൗനം പാലിക്കുന്നു.

മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ മൊണ്‍സാന്‍േറാ കമ്പനി ഒട്ടേറെ കര്‍ഷകരെക്കൊണ്ട് വിത്ത് വാങ്ങിപ്പിക്കുന്നതില്‍ വിജയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നതും ഇവിടെയാണ്.

യൂറോപ്യന്‍
യൂണിയനും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡന്‍, നോര്‍വേ, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളും ജനതിക മാറ്റം വരുത്തിയ വിളകളെ (ജി.എം. വിള) നിരാകരിക്കുമ്പേള്‍.... ഭക്ഷ്യവിളകളെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അടിച്ചേല്പിക്കാന്‍ നാം ധൃതികൂട്ടുന്നതെന്തിനാണ്?

8 comments:

 1. Adi poli post !


  Adarsh S

  ReplyDelete
 2. വളരെ ആധികാരികമായി പോസ്റ്റ് ചെയ്യുന്നതിനും വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിനും ഹൃദയം നിറഞ്ഞ നന്ദി.

  Nizar

  ReplyDelete
 3. This blog is so helpfull . thanks for the attempt. please keep updating.
  sreejith

  ReplyDelete
 4. swayam ulpadippikkunna ee visham kayil ethra mathram undayirikkum ? ithu bhashya yogyamo ?

  manglish typewriter software ulppeduthuka.

  ReplyDelete
 5. can anyone help us to include the manglish typewriter software ?

  ReplyDelete
 6. മലയാളത്തില് ഒരു mathamatics ബ്ലോഗ് ഉണ്ടല്ലോ
  പിന്നെ എന്തിനാ ഈ സയന്സ് ബ്ലോഗ് ?
  ഒരെണ്ണം പോരെ ?

  ReplyDelete
 7. Blogging is not a sole property of anyone. it's just sharing thoughts. If anyone want to blog, let them do it. Mathematics is not everything. let me remind you that.

  ReplyDelete
 8. പത്രങ്ങളും ആന്റി GMO മാധ്യമങ്ങളും പടച്ചുവിടുന്ന പാതിസത്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ലേഖനം. ബീടീ ബാക്ടീരിയയുടെ ഉപയോഗത്തെ കുറിച്ച് അറിയുവാന്‍...

  http://www.bt.ucsd.edu/organic_farming.html

  ലോകമെമ്പാടും ഉള്ള ജൈവ കൃഷിയിടങ്ങളില്‍ ജൈവകീടനാശിനിയായി ഉപയോഗിക്കുന്ന ബീടീ ഏതോ കൊടിയവിഷം എന്നാ രീതിയില്‍ അവതരിപ്പിക്കുന്നത്‌ ഇതിന്മേല്‍ ഉള്ള ചര്‍ച്ചകള്‍ ഏകപക്ഷീയം ആക്കും എന്ന് തോന്നുന്നു..

  അതുപോലെ ബീടീ ജീനും പ്രോട്ടീനും എന്തെന്നറിയാന്‍ ഈ പോസ്റ്റ്‌ കാണുക..

  http://science4human.blogspot.com/2009/12/blog-post_04.html

  ReplyDelete