Wednesday, September 30, 2009


ബുധനാഴ്‌ച വൈകീട്ട്‌ 5.15: തടാകത്തില്‍ വിനോദസഞ്ചാരികള്‍ കയറിയ 'ജലകന്യക' എന്ന ബോട്ട്‌ മുങ്ങി 38 പേര്‍ മരിച്ചു. 20 പേരെ കാണാതായി. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയിലാണ്‌.ഡല്‍ഹി, കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്‌ അപകടത്തില്‍പ്പെട്ടവരിലേറെയും.

ബോട്ട്‌ തിരിയുമ്പോള്‍ കരയില്‍ ആനക്കൂട്ടത്തെക്കണ്ട്‌ വിനോദസഞ്ചാരികള്‍ ഒരുഭാഗത്തേക്ക്‌ നീങ്ങിയതാണ്‌ അപകടത്തിനിടയാക്കിയതെന്ന്‌ രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു.

ഇരുനിലബോട്ടുകളില്‍ ഒരുവശത്തേക്ക്‌ യാത്രക്കാര്‍ തടിച്ചുകൂടുന്നത്‌ അപകടസാധ്യത കൂട്ടും.
ബുധനാഴ്‌ച അപകടത്തില്‍പ്പെട്ടത്‌ ഇരുനിലബോട്ടാണ്‌.Thursday, September 24, 2009

ചന്ദ്രനില്‍ ജലസാന്നിധ്യം
ഇന്ത്യയെ ഇന്നുവരെയില്ലാത്തത്ര ഉയരത്തിലെത്തിച്ചിരിക്കുന്നു ചന്ദ്രയാന്‍-1.

ചന്ദ്രനിലെ ജലസാന്നിധ്യം അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും ഇന്ത്യയുടെ .എസ്.ആര്‍.ഒയും സ്ഥിരീകരിച്ചു .

മൂണ്‍ മിനറോളജി മാപ്പറും മറ്റു രണ്ടു ചാന്ദ്ര പര്യവേക്ഷണങ്ങളും നല്‍കിയ വിവരങ്ങള്‍ അപഗ്രഥിച്ച് അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ സയന്‍സില്‍ പ്രസിദ്ധീകരിച്ച മൂന്നുപ്രബന്ധങ്ങളിലൂടെയാണ് ചന്ദ്രനിലെ ജലസാന്നിധ്യം വെളിപ്പെടുത്തുന്ന വിവരം ആദ്യമായി പുറത്തുവിട്ടത്.

1969-ല്‍ അപ്പോളൊ ദൗത്യത്തില്‍ ശേഖരിച്ച പാറക്കഷണത്തില്‍ നിന്നു തുടങ്ങിയതാണ്‌ ജലരഹസ്യം തേടിയുള്ള യാത്ര.

ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ചന്ദ്രയാന്‍ പേടകത്തില്‍ സ്ഥിതി ചെയ്തുകൊണ്ട് മൂണ്‍ മാപ്പറിലെ സ്‌പെക്ട്രോമീറ്റര്‍, ചന്ദ്രപ്രതലത്തില്‍ നിന്ന് പ്രതിഫലിക്കുന്ന പ്രകാശത്തെ ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ മാപ്പ് ചെയ്യുകയാണ് ചെയ്തത്. മൂണ്‍ മാപ്പറില്‍ നിന്നുള്ള ഡേറ്റ വിശകലനം ചെയ്ത സംഘം, ചന്ദ്രോപരിതലത്തില്‍ നിന്നുള്ള പ്രകാശവര്‍ണരാജിയില്‍ ജലതന്മാത്രകളുടെയും ഹൈഡ്രോക്‌സിലിന്റെയും രാസമുദ്ര തിരിച്ചറിയുകയായിരുന്നു.1000 കിലോഗ്രാം ചന്ദ്രോപരിതലത്തിലെ മണ്ണില്‍ ഏതാണ്ട് ഒരു ലിറ്റര്‍ ജലമുണ്ടാകാം

കോടാനുകോടി ആകാശഗോളങ്ങളില്‍ നമുക്കറിയാന്‍ കഴിഞ്ഞിടത്തോളം ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ.
ജീവന്റെ അടിസ്ഥാനമായ ജലവും ഭൂമിയില്‍ മാത്രമേയുള്ളൂ എന്നായിരുന്നു ഇത്രയും നാളത്തെ വിവരം.
ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തുമ്പോള്‍ തിരുത്തപ്പെടുന്നത് ധാരണയാണ്.

ഗോളങ്ങളിലെവിടെയെങ്കിലും ജീവനുണ്ടോ എന്നറിയുകയും പറ്റുമെങ്കില്‍ അവിടെ ഇടത്താവളങ്ങള്‍ പണിയുകയുമാണ് മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണങ്ങളുടെയെല്ലാം ആന്ത്യന്തിക ലക്ഷ്യം.

ഇന്ത്യയ്ക്കും .എസ്.ആര്‍ ഒയ്ക്കും അഭിമാനം പകരുന്ന നേട്ടമാണത്.
(അവലംബം: സയന്‍സ്).

Wednesday, September 23, 2009

ഓഷ്യന്‍ സാറ്റ്‌ -2


സമുദ്രനിരീക്ഷണ, കാലാവസ്ഥാപ്രവചന മേഖലകളില്‍ വന്‍കുതിപ്പിന്‌ വഴിയൊരുക്കുന്ന .എസ്‌.ആര്‍..യുടെ 'ഓഷ്യന്‍സാറ്റ്‌-2' ഉപഗ്രഹം ഭ്രമണപഥത്തില്‍മത്സ്യങ്ങള്‍ ധാരാളമുള്ള മേഖലകള്‍ണ്ടെത്തല്‍, കടലിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള പ്രവചനം, സമുദ്രതീരപഠനങ്ങള്‍, കാലാവസ്ഥാ പ്രവചനത്തിനും കാലാവസ്ഥാ പഠനത്തിനും വേണ്ട വിവരങ്ങള്‍ ശേഖരിക്കാന്‍ എന്നിവയാണ്‌ ഓഷ്യന്‍സാറ്റ്‌ -2ന്റെ ലക്ഷ്യങ്ങള്‍.

1999 മേയില്‍ ഐ.എസ്‌.ആര്‍.ഒ. വിക്ഷേപിച്ച ഓഷ്യന്‍സാറ്റ്‌-1ന്‌ പകരമുള്ളതാണിത്‌. സമുദ്രശാസ്‌ത്രത്തിന്റെ ബാഹ്യതല
ത്തിലുള്ളതും ജീവശാസ്‌ത്രപരവുമായ വശങ്ങളെക്കുറിച്ചാണ്‌ 'ഓഷ്യന്‍സാറ്റ്‌-1' പഠനം നടത്തിയത്‌. 'ഓഷ്യന്‍സാറ്റ്‌-1'പത്തുവര്‍ഷത്തെ പ്രവര്‍ത്തനകാലാവധി പൂര്‍ത്തിയാക്കി. മീന്‍പിടിത്തക്കാര്‍ക്ക്‌ 'ഓഷ്യന്‍സാറ്റ്‌-1' നല്‌കിയ വിവരങ്ങള്‍ ഏറെ പ്രയോജനപ്പെട്ടു.

.

സുമുദ്രവര്‍ണ നിരീക്ഷണ സംവിധാനം(ഒ.സി.എം.) കു-ബാന്‍ഡ്‌ പെന്‍സില്‍ രശ്‌മികളോടുകൂടിയ സ്‌കാറ്ററോമീറ്റര്‍, അന്തരീക്ഷ പഠനങ്ങള്‍ക്കുള്ള റേഡിയോ ഒക്കള്‍ട്ടേഷന്‍ സൗണ്ടര്‍ (റോസ) എന്നിവ ഓഷ്യല്‍സാറ്റ്‌ -2ല്‍ ഉണ്ട്‌. ഇറ്റാലിയന്‍ സ്‌പേസ്‌ ഏജന്‍സി വികസിപ്പിച്ചെടുത്തതാണ്‌ 'റോസ'. ആറു ചെറു ഉപഗ്രഹങ്ങളെയും വഹിച്ചാണ്‌ ഓഷ്യന്‍സാറ്റ്‌-2 ഭ്രമണപഥത്തിലെത്തിച്ചു..

സെക്കന്‍ഡില്‍ നാലു മുതല്‍ 24 വരെ മീറ്റര്‍ വേഗത്തിലടിക്കുന്ന കാറ്റിന്റെ വേഗം നിലവിലുള്ളതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ കൃത്യമായി നിര്‍ണയിക്കാന്‍ ഓഷ്യന്‍സാറ്റ്‌-2ന്‌ കഴിയും. സമുദ്രോപരിതലത്തിലെ കാറ്റിനെപ്പറ്റി കൂടുതല്‍ കൃത്യമായ വിവരം നല്‍കും സ്‌കാറ്ററോ മീറ്റര്‍. സമുദ്രഗതി മാറ്റങ്ങള്‍ പ്രവചിക്കാനും ഇതിനാവും തിരമാലകളുടെ ഉയരവും കടലിലെ പ്രക്ഷുബ്ധ്‌ധാവസ്ഥയും സംബന്ധിച്ച്‌ ഇതു നല്‍കുന്ന വിവരങ്ങള്‍ കപ്പല്‍ ഗതാഗതത്തിന്‌ ഏറെ പ്രയോജനപ്പെടും.
. ഓഷ്യന്‍സാറ്റ്‌-1ന്റെ തുടര്‍ച്ചയായതിനാല്‍ അതേ ഭ്രമണപഥം തന്നെയാണ്‌ 'ഒഷ്യാന്‍സാറ്റ്‌-2ന്റെയും.Sunday, September 20, 2009

ഈദുല്‍ ഫിത്വര്‍الله أكبر الله أكبر الله أكبر
لا إله إلا الله
الله أكبر الله أكبر
ولله الحمد
'അല്ലാഹുവേ, നീ മഹാനാണ്. നീ തന്നെയാണ് മഹാന്‍. നിനക്കാണ് സര്‍വ സ്തുതിയും. നീയല്ലാതെ മറ്റൊരു ആരാധ്യനില്ലല്ലോ' എന്നു തക്ബീര്‍ രുവിട്ടു കൊണ്ട് ആബാലവൃദ്ധം പെരുന്നാള്‍ ദിനത്തില്‍ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കുന്നു.ഹിജ് വര്‍ഷപ്രകാരം റമദാന്‍ വ്രതമനുഷ്ഠാനത്തിന്‍് ശേഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസമാണ്‌ ഈദ് അല്‍ഫിതര്‍. ഇത് റമദാനിലെ വ്രതമനുഷ്ഠിച്ച വിശ്വാസികള്‍ക്ക് മാത്രമുള്ളതാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഈദുല്‍ ഫിത്വര്‍ എന്നാല്‍ മലയാളിക്ക് ചെറിയ പെരുന്നാളാണ്.

ശ‌അബാന്‍ മുപ്പത് ദിവസം തികയുകയോ റമദാന്‍ മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാന്‍ ആരംഭിക്കുന്നു. ശവ്വാല്‍ മാസപ്പിറവി കാണുകയോ റമദാന്‍ മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാന്‍ അവസാനിക്കുന്നു. ഇതിനിടയില്‍ വരുന്ന 29 അല്ലെങ്കില്‍ 30 ദിവസമാണ് റമദാന്‍. തൊട്ടടുത്ത മാസമായ ശവ്വാല്‍ ഒന്നിന് ഈദ് അല്‍ഫിതര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു
മാസപ്പിറവി അഥവാ ചന്ദ്രക്കലയുടെ ദര്‍ശനത്തെ അടിസ്ഥാനപ്പടുത്തിയാണ് ഹിജ്റ മാസം നിര്‍ണ്ണയിക്കുന്നത്


ഏകദൈവത്വത്തിന്റെ സത്യസാക്ഷ്യവും അഞ്ചുനേരത്തെ പ്രാര്‍ത്ഥനയും റംസാനിലെ വ്രതാനുഷ്ഠാനവും നിര്‍ബന്ധദാനവും ഹജ്ജ് തീര്‍ത്ഥാടനവുമാണ് ഇസ്‌ലാമിക ജീവിതത്തിന്റെ പഞ്ചസ്തംഭങ്ങള്‍.

റമദാര്‍ മാസത്തിലെ വ്രതാനുഷ്ടാനം മുസ്ലിംകള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ദൈവി സ്മരണയില്‍ കഴിഞ്ഞ് കൂടുക എന്നതാണത്.

പാവപ്പെട്ടവന്റെ വിശപ്പ് ധനികനും അറിയണം എന്നത് റംസാന്‍ വ്രതാചരണത്തിന്റെ മുഖ്യമായ ലക്ഷ്യമാണ്.
പള്ളികളിലെ സജീവത, ഖുര്‍ആന്‍ പാരായണത്തിന്റെ മാധുര്യം, പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍, നോമ്പുതുറയുടെ സവിശേഷത എന്നിവ റംസാനിലെ പ്രത്യേകതയാണ്.
മൈലാഞ്ചിയണിഞ്ഞും ഒപ്പനയും നശീദയും പാടിയും സന്തോഷം പങ്കിടുന്നു.
പെരുന്നാള്‍ പ്രഭാതത്തില്‍ കുളിച്ച് വൃത്തിയായി അണിഞ്ഞൊരുങ്ങണം. പുതുവസ്ത്രമണിഞ്ഞ് സുഗന്ധം പൂശണം. കുട്ടികളെ കൂടുതലായി പരിഗണിക്കണം. അല്ലാഹുവിന് നന്ദി പറയാന്‍ തക്ബീര്‍ ചൊല്ലി അണിയണിയായി പള്ളിയിലോ ഈദ് ഗാഹിലോ എത്തണം. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്ത് ആശംസകള്‍(ഈദ് മുബാറക്) കൈമാറണം

മതപരമായ ഉത്‌സവങ്ങള്‍ പരസ്പരം സ്‌നേഹവും സന്തോഷവും പങ്കുവയ്ക്കാനുള്ള വേദിയാവണം. ഇന്ത്യയെപ്പോലെ വിവിധ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്ത് മതസൗഹൃദം വളര്‍ത്താന്‍ ഉത്‌സവങ്ങള്‍ ഉപകരിക്കണം.
എല്ലാ വായനക്കാര്‍ക്കും ഹൃദ്യമായ ദുല്‍ ഫിത്തര്‍ ആശംസകള്‍