Sunday, August 23, 2009





പുഷ്പങ്ങളിലെ തേന്‍ 80 % ജലം അടങ്ങിയ സങ്കീര്‍ണ ഷുഗറുകളാണ് .

(പോളിസാക്കറൈഡുകള്‍)









പൂക്കളില്‍
തേന്‍ മാത്രമല്ല പൂമ്പൊടി കൂടിയുണ്ട് .

പൂമ്പൊടി (Pollen) വളരെ ഊര്‍ജ്ജം അടങ്ങിയിരിക്കുന്ന ഒന്നാണ്‌. മനുഷ്യന്റെ സമീകൃതാഹാരത്തിനുതകുന്ന അമിനോ ആസിഡുകള്‍ , മിനറലുകള്‍ , എന്‍സൈമുകള്‍, മിക്കവാറും വൈറ്റമിനുകള്‍ ഇവയെല്ലാം പൂമ്പൊടിയിലുണ്ട്‌. വയറ്റിലുണ്ടാകുന്ന അള്‍സര്‍, പ്രൊസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍, കരളിന്റെ കേടുപാടുകള്‍ പരിഹരിക്കല്‍, രോഗാണുബാധ തടയല്‍, സ്‌മയ്‌ക്കെതിരായും അമിതഭാരമുള്ളവരുടെ തൂക്കം കുറയ്‌ക്കുക, ദഹനപ്രക്രിയയുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കുക, പ്രായമാകല്‍ പ്രക്രിയയുടെ നിരക്കു കുറയ്‌ക്കുക തുടങ്ങി കാന്‍സറിനെ തടുക്കാന്‍ വരെ പൂമ്പൊടിക്ക്‌ കഴിവുണ്ട്‌.





പ്രാണികള്‍ അവയുടെ തേനിലാണ്‌ പൂമ്പൊടി ശേഖരിക്കുക എന്നതാണ്‌ നമുക്ക്‌ പ്രയോജന കരമായ കാര്യം. പൂക്കളുടെവൈവിധ്യമനുസരിച്ച്‌ പൂമ്പൊടിയുടെ എണ്ണവും തേനിന്റെ ഗുണമേന്മയും വ്യത്യാസപ്പെട്ടിരിക്കും.
10
ഗ്രാം തേനില്‍ ഒരു ലക്ഷത്തില്‍പ്പരം പൂമ്പൊടിയാണുള്ളത്‌.





പുഷ്പങ്ങളില്‍ നിന്നും ശേഖരിച്ച് തേന്‍, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളില്‍ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറില്‍ വച്ച് തേന്‍ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം
പഞ്ച
സാരകളായി (മോണോസാക്കറൈഡുകളായ് ) രൂപാന്തരം പ്രാപിക്കുന്നു.





വയറിനുള്ളില്‍ സംഭരിച്ചിട്ടുള്ള തേനും ഹിച്ചുകൊണ്ട് ദീര്‍ഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടില്‍ വന്നാല്‍ ജോലിക്കാരായ ഈച്ചകള്‍ക്ക് ഇതു കൈമാറുന്നു. 150 മുതല്‍ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേന്‍ തേനറകളില്‍ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനില്‍ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാന്‍ വേണ്ടി ചിറകുകള്‍ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ്‌‍ വര്‍ഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.

മൂന്നുതരം പ്രവര്‍ത്തനശൈലികളാണ്‌ തേനിന്റെ മുറിവുണക്കല്‍ പ്രക്രിയയിലുള്ളത്‌.

(1)
ഗ്ലൂക്കോസ്‌, ഫ്രക്‌ടോസ്‌ എന്നീ ണ്ടിനം പഞ്ചസാരകള്‍ തേനില്‍ അടങ്ങിയിരി ക്കുന്നു. മുറിവിനു പുറമേ അല്ലെങ്കില്‍ പൊള്ളിയ ഭാഗത്ത്‌ പുരട്ടുമ്പോള്‍ ഇവ ബാക്‌ടീരിയയേയും ഫംഗസിനേയും ഒരു തരം ഉണക്കല്‍ പ്രക്രിയയ്‌ക്ക്‌ വിധേയമാക്കി അവയുടെ വളര്‍ച്ചാ നിരക്ക് കുറയ്ക്കുന്നു.

(2)
ശുദ്ധമായ തേനില്‍ ഗ്ലൂക്കോസ്‌ ഓക്‌സിഡേസ്‌ എന്ന ഒരു എന്‍സൈം രോഗാണുബാധ ഉണ്ടാകാതെ മുറിവുണക്കാന്‍ സഹായിക്കുന്നു.

(3)
ശുദ്ധമായ തേനില്‍ അടങ്ങിയിരിക്കുന്ന പൂമ്പൊടിയും എന്‍സൈമുകളും പുതിയ ശരീരകലകളുടെ വളര്‍ച്ചയെ ഉദ്ദിപിപ്പിക്കുന്നു.

മുറിവുണങ്ങാനും, പൊള്ളലിനും തേന്‍ മഹത്തരമാകുന്നത്‌ കഴിവുകള്‍കൊണ്ടാണ്‌.



ഒരു മള്‍ട്ടി വിറ്റാമിന്‍ ടോണിക് തേന്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളെ ചെറുക്കുന്നതിനും ഒപ്പം മാനസികസമ്മര്‍ദം കുറയ്ക്കുന്നതിനും ഗുണപ്രദമാണ്.

Friday, August 21, 2009

എങ്ങിനെയാ കടലുണ്ടായത്?

ഭൂമിയുണ്ടായ സമയത്തു ഭൂഗോളത്തിലെ ഊഷ്മാവ് വളരെ ഉയര്‍ന്നതായിരുന്നു . അന്ന് ഭൂമിയില്‍ വെള്ളം ഇല്ലായിരുന്നു.

"നീരാവിയായി പോലും? "

ഇല്ല. ഹൈഡ്രജനും ഓക്സിജനും അത്രയും ഉയര്‍ന്ന ചൂടില്‍ സംയോജിക്കില്ല.

"എന്നിട്ട്? "

ക്രമേണ ചൂടു കുറഞ്ഞു വന്നു. ഹൈഡ്രജനും ഓക്സിജനും സംയോജിച്ച് ജലമുണ്ടായി. താഴെ വീണ വെള്ളം ചൂടു കൊണ്ടു നീരാവിയായി മുകളിലേക്കുയര്‍ന്നു. മേഘമായി മഴയായി താഴേക്ക്, വീണ്ടും മുകളിലേക്ക്. ഭൂമിയുടെ ഉപരിതലം തണുത്തു . തുടര്‍ച്ചയായി മഴ പെയ്തു. വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകി . ചാലുകളാണ് പുഴകള്‍. വെള്ളം കെട്ടിക്കിടന്ന ഭാഗങ്ങള്‍ സമുദ്രങ്ങളായി.

അച്ഛന്റെ കൈ പിടിച്ച് മോള്‍ കടലിലേക്കിറങ്ങി.

Wednesday, August 19, 2009

എന്നെ അറിയുമോ?

നിങ്ങള്‍ എന്നെ കുറിച്ചു കേട്ടിട്ടുണ്ടോ ?

എന്റെ പേരു ബവബോബ്.
പേരു കേട്ടപ്പോ
ള്‍തോ ബോംബാണെന്നു കരുതിയോ? എങ്കില്‍ തെറ്റി. ഞാനൊരു പാവം വൃക്ഷമാണ്. എന്റെ ജന്മനാട് ആഫ്രിക്കയാണ്. അവിടെയുള്ളവര്‍ എന്നെ ഒരു പുണ്യ വൃക്ഷമായി കരുതുന്നു. മരിച്ചവരുടെ ആത്മാക്കള്‍ എന്നില്‍ വന്നിരിക്കുമെന്നാണ് അവരുടെ വിശ്വാസം.
എന്നെ കാണാന്‍ അത്ര വലിയ ഭംഗിയൊന്നും ഇല്ല. അധികം പൊക്ക
മില്ലാത്ത ഒരു തടിയനാണ് ഞാന്‍. ഇലകള്‍ വളരെ കുറവ്. ഉള്ളവ തന്നെ വേനല്ക്കാലമാകുമ്പോഴേക്കും കൊഴിയാന്‍ തുടങ്ങും.
പരിസ്ഥി
തിയുമായി ഏറ്റവും അധികം പൊരുത്തപ്പെടുന്ന ഒരു മരമാണ് എന്നതാണ് എന്റെ പ്രത്യേകത. ഈ പോരുത്തപ്പെടലിനു അനുകൂലനം എന്ന് പറയുന്നു.
വരള്‍ച്ചയെ നേരിടാന്‍ ഞാന്‍ മറ്റൊരു സൂത്രം പ്രയോഗിക്കുന്നുണ്ട്. എന്റെ തായ്തടിയുടെ വണ്ണം ഒരുപാടു കൂട്ടുന്നു. അങ്ങിനെ വലിപ്പം കൂടിവരുന്ന പൊള്ളയായ ഈ ഭാഗത്ത്
വെള്ളം ശേഖരിക്കുന്നു. എന്റെ ഈ ജലസംഭരണിയില്‍ രണ്ടായിരം ലിറ്റര്‍ വെള്ളം വരെ ചിലപ്പോള്‍ ഉണ്ടാകും. ഈ നേട്ടങ്ങള്‍ കാരണം നൂറ്റാണ്ടുകളോളം ഞാന്‍ ജീവിക്കുന്നു.
എന്താ കൂട്ടുകാരെ, എന്നെ കാണാന്‍ കൊതിയാകുന്നുണ്ടോ? എങ്കില്‍ വരൂ, തിരുവനന്തപുരം കാഴ്ച്ചബംഗ്ലാവിലേക്ക്, അവിടെ പക്ഷിക്കൂടിനടുത്തെ
ക്ക് പോകുന്ന വഴിയില്‍ പടവുകള്‍ ഇറങ്ങുമ്പോള്‍ ഇടതു വശത്ത് എന്നെ കാണാം. എന്റെ കൂട്ടുകാര്‍ വരുന്നതും നോക്കി ഞാനവിടെ തന്നെ നില്‍പുണ്ടാവും.

നീലിമ കെ രാജന്‍ , std 8 , CDCMIPS ,കൂനമ്മാവ്

Sunday, August 16, 2009

കോപ്പര്‍നിഷ്യം-112

ആവര്‍ത്തന പട്ടികയില്‍ 112 ->0 സ്ഥാനം നേടിയ മൂലകത്തിന്‌ പേര്‌ നല്കി.
മൂലകം-112 എന്ന്‌ അറിയപ്പെട്ടിരുന്ന അത്‌ ഇനി " കോപ്പര്‍നിഷ്യം " (copernicium)
എന്ന് അറിയപ്പെടും . പ്രതീകം Cp

ജര്‍മനിയില്‍ സെന്റര്‍ ഫോര്‍ ഹെവി അയോണ്‍ റിസര്‍ച്ചില്‍ പ്രൊഫ. സിഗുര്‍ഡ്‌ ഹോഫ്‌മാന്റെ നേതൃത്വത്തിലുള്ള സംഘം 1996-ല്‍ നടത്തിയ അണുസംയോജന പരീക്ഷണങ്ങളിലാണ്‌ 112-ാം
മൂലകത്തെ കണ്ടെത്തിയത്‌.

പതിമൂന്ന്‌ വര്‍ഷംമുമ്പ്‌ കണ്ടുപിടിച്ച ഈ മൂലകത്തിന്‌ ആവര്‍ത്തന പട്ടികയില്‍ ഇടം നല്‍കാന്‍ "ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ്‌ പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ കെമിസ്‌ട്രി" (IUPAC) തീരുമാനിച്ചു

പുതിയ പേര്‌ അംഗീകരിക്കുന്നതും ഐ.യു.പി.എ.സി.
ആണ് .

ആധുനിക ശാസ്‌ത്രവിപ്ലവത്തിന്‌ തുടക്കമിട്ട നിക്കോളാസ്‌ കോപ്പര്‍നിക്കസിന്റെ ബഹുമാനാര്‍ഥമാണ്‌ ഈ പേര്‌ പുതിയ
മൂലകത്തിന്‌ നല്‍കാന്‍ ഗവേഷകര്‍ തീരുമാനിച്ചത് .

മനുഷ്യനിര്‍മിതമായ ഏറ്റവും ഇരുണ്ടവസ്‌തു

കറുപ്പെന്ന്‌ നാം വിശ്വസിക്കുന്നതെല്ലാം കറുപ്പല്ല എന്ന് ബോധ്യമാക്കിത്തരികയാണ്‌ ഒരു മലയാളി ഗവേഷകന്റെ കണ്ടുപിടിത്തം.

നിലവില്‍ ഏറ്റവും ഇരുണ്ടതെന്ന്‌ അമേരിക്കന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതിലും 30 മടങ്ങ്‌ ഇരുണ്ട വസ്‌തു രൂപപ്പെടുത്തിയത് അമേരിക്കയിലെ ഹൂസ്റ്റണില്‍ റൈസ്‌ സര്‍വകലാശാലയിലെ നാനോടെക്‌നോളജി വിദഗ്‌ധനായ ഡോ. പുളിക്കല്‍ എം. അജയനാണ്‌.

നാനോടെക്‌നോളജിയുടെ പുത്തന്‍ മുന്നേറ്റം ഇലക്ട്രോണിക്സ് രംഗത്തും സൗരോര്‍ജപാനലുകളുടെ നിര്‍മാണത്തിലും വിപ്ലവം സൃഷ്ടിക്കും.

പ്രകാശവര്‍ണരാജിയിലെ എല്ലാ നിറങ്ങളും ആഗിരണം ചെയ്യുന്നതും, ഒട്ടും പ്രകാശം പ്രതിഫലിപ്പിക്കാത്തതുമായ വസ്‌തുക്കളെയാണ്‌ " ഇരുണ്ടവസ്‌തുക്കള്‍ " എന്ന്‌ വിളിക്കുന്നത്‌.

എത്ര ഇരുണ്ടതെന്ന്‌ കരുതിയാലും വസ്‌തുക്കളെല്ലാം കുറെ പ്രകാശം പ്രതിഫലിപ്പിക്കും.

അതിനാല്‍, ശരിക്കും ഇരുണ്ടവസ്‌തു എന്നത്‌ ഇതുവരെ സൈദ്ധാന്തികതലത്തില്‍ മാത്രമേ സാധ്യമായിരുന്നുള്ളു.

99.9
ശതമാനം പ്രകാശവും ആഗിരണം ചെയ്യാന്‍ ശേഷിയുള്ള വസ്‌തുവിനാണ്‌ ഡോ.അജയനും കൂട്ടരും രൂപംനല്‍കിയിരിക്കുന്നത്‌.

മനുഷ്യനിര്‍മിതമായ ഏറ്റവും ഇരുണ്ടവസ്‌തുവാണ്‌ അത്.

ഒറ്റ ആറ്റത്തിന്റെയത്ര മാത്രം വണ്ണമുള്ള കാര്‍ബണ്‍ നാനോ ട്യൂബുകളുടെ നിരകളെ കുറഞ്ഞ സാന്ദ്രതയില്‍ കുത്തനെ ക്രമീകരിച്ചാണ്‌ ഇരുണ്ടവസ്‌തു രൂപപ്പെടുത്തിയത്‌.

ഏത്‌ തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശവും, ഏത്‌ ദിശയില്‍നിന്നെത്തിയാലും ആഗിരണം ചെയ്യാന്‍ ഇതിന്
കഴിയും

"
ഏറ്റവും ഇരുണ്ടവസ്‌തു" എന്ന നിലയ്‌ക്ക്‌ പുതിയ കണ്ടുപിടിത്തം കൂടുതല്‍ മെച്ചപ്പെട്ട സോളാര്‍സെല്ലുകള്‍, സൗരപാനലുകള്‍ തുടങ്ങി ഊര്‍ജരംഗത്ത്‌ വന്‍സ്വാധീനം ഉണ്ടാക്കും.

കൊടുങ്ങല്ലൂരില്‍ , അന്തരിച്ച കെ. മാധവപണിക്കരുടെയും റിട്ടയേര്‍ഡ്‌ അധ്യാപിക രാധ പുളിക്കലിന്റെയും മകനാണ്‌ ഡോ. അജയന്‍.
(
അവലംബം: നാനോ ലറ്റേഴ്‌സ്‌).

Saturday, August 15, 2009

പൊള്ളുന്ന ഐസ് !


ഖര രൂപത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ വാതകം ആണ് ഡ്രൈ ഐസ്‌ .

മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌ ഇതിന്റെ താപനില.
പൂജ്യം ഡിഗ്രി സെല്‍‌ഷ്യസിലാണു ജലം ഐസ് ആകുന്നത് .


ഐസ്‌ ഉരുകി ജലം ആയി മാറി ,തിളച്ച്‌ നീരാവി ആകുന്നു .

ഡ്രൈ ഐസ്‌ ഖരാവസ്ഥയില്‍നിന്നും നേരെ വാതകാവസ്ഥയിലേക്ക് മാറുന്നു.

ഖരാവസ്ഥയിലുള്ള ഒരു വസ്തു, ഉരുകി ദ്രാവകാവസ്ഥയിലാകാതെതന്നെ വാതകാവസ്ഥയിലേക്ക്‌ മാറുന്നതിനെയാണ്‌ "സബ്ലിമേഷന്‍" എന്നു പറയുന്നത്‌.

ഏകദേശം -76 ഡിഗ്രി
സെല്‍ഷ്യല്‍സില്‍ ഡ്രൈ ഐസ്‌ "സബ്ലിമേഷന്‍" എന്ന ഘടനാമാറ്റത്തിന്‌വിധേയമാകുന്നു.

ഡ്രൈ ഐസ് തണുത്തതാണെന്നു കരുതി കൈകൊണ്ട് തൊടരുത് .
-80 ഡിഗ്രി സെല്‍‌ഷ്യസ് തണുപ്പ് കൈയ്യിലെ കോശങ്ങളെ കൊല്ലാന്‍ ശേഷിയുള്ളതാണ്.

പൊള്ളുന്ന ഐസ് !


കാര്‍ബണേറ്റഡ്‌ പാനീയങ്ങളില്‍ (സോഡാ , പെപ്സി, കോള ...) കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ലയിപ്പിച്ചിട്ടുണ്ട്‌.

ജലത്തില്‍കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ ലയിക്കുമ്പോള്‍ കാര്‍ബോണിക്‌ ആസിഡ്‌ ഉണ്ടാകുന്നു. ആസിഡാണ്‌ സോഡാകുടിക്കുമ്പോള്‍ നാവില്‍ ചെറിയ പുളിയായും, തരിപ്പായും അനുഭവപ്പെടുന്നത്‌.

ടച്ചുവച്ചിരിക്കുന്ന സോഡാ കുപ്പി നന്നായി കുലുക്കിയിട്ട്‌ തുറന്നാല്‍ പുറത്തേക്ക്‌ ചീറ്റും .

ബോയില്‍ നിയമം ഓര്‍ക്കുക .


കാര്‍ബണേറ്റഡ്‌ പാനീയങ്ങള്‍ തണുപ്പിച്ചാണ് സൂക്ഷിക്കുന്നത് .

ചാള്‍സ് നിയമം ഓര്‍ക്കുക

ഡ്രൈ ഐസ്‌ വെള്ളത്തിലിടുമ്പോള്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ വളരെ വേഗത്തില്‍ വാതകമായി പുറത്തേക്ക്‌വരുന്നു .

കത്തുന്ന തീ
യിലേക്ക് കാര്‍ബണ്‍ ഡയോക്സൈഡ് വാ‍തകം കടത്തിവിട്ടാല്‍ , തീയണഞ്ഞു പോകും. തത്വമാണ്അഗ്നി ശമനികളില്‍ ഉപയോഗിച്ചിരിക്കുന്നത്.

സബ്ലിമേഷന്‍ നടക്കുമ്പോള്‍ -76 നോടടുത്ത്‌
ണുപ്പകാര്‍ബണ്‍ ഡയോക്സൈഡിന്‌. അത് കുതിച്ചുമേലോട്ടുയരുമ്പോള്‍അടുത്തുള്ള ഈര്‍പ്പം തണുക്കും. ഈര്‍പ്പം ബാഷ്പമായി , മഞ്ഞ് (fog) ആയി പരന്നു താഴേക്ക് ഒഴുകും .

സ്റ്റേജ് ഷോകളില്‍ തറനിരപ്പില്‍ പരന്നൊഴുകുന്ന ഫോഗ് ഉണ്ടാക്കാന്‍
ഡ്രൈ ഐസ് ഫോഗ്ഗറാണ് ഉപയോഗിക്കാറ്.

സ്റ്റെപ്പിടുമ്പോള്‍ സ്റ്റേജിലാകെ പൊഹവരണം..

ഒന്നും കാണരുത്."

ഡാന്‍സ് മാസ്റ്റര്‍മൈക്കിള്‍ ഏലിയാസ് ജാക്സന്‍ഏലിയാസ് വിക്രം

(സലിം കുമാര്‍ ,ചതിക്കാത്ത ചന്തുവില്‍)