Monday, June 29, 2009

റാസ് മോള്‍

തന്മാത്രകള്‍ത്രിമാനതലത്തില്‍കാണുന്നതിനുള്ള സോഫ്റ്റ് വെയര്‍ ആണ് റാസ്മോള്‍.
ഇവിടെ നിന്നും
റാസ് മോള്‍ ഡൌണ്‍ ലോഡ് ചെയ്യൂ
ഇത് ലിനക്സിന്റെ ഡെസ്ക് ടോപ്പില്‍ കോപ്പി ചെയ്ത് ഇടുക. ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
GDebi Package
installer സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന വിന്റോയില്‍ മുകളില്‍ Install Packages എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ അവസാനിക്കുമ്പോള്‍
റാസ് മോള്‍ ഇങ്ങനെ തുറക്കാം.
ആപ്ലിക്കേഷന്‍ --> എഡുകേഷന്‍ -> റാസ് മോള്‍
രണ്ടു വിന്‍ഡോകള്‍ തുറക്കുന്നു .
തന്മാത്രകളുടെ വിവരങ്ങള്‍ പീ ഡീ ബീ ഫോര്‍മാറ്റില്‍ ആയിരിക്കണം.പീ ഡീ ബി ഫയലുകള്‍ താഴെ നിന്നു ഡൌണ് ലോഡ് ചെയ്യൂ.
എഥനോള്‍ കാണുന്നതിങ്ങനെ ......

എഥനോള്‍ കാണുന്നതിങ്ങനെ ....

മാത്തമാററിക്സ്, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിലുള്ള അദ്ധ്യാപകര്‍ക്ക് ഐ.ടി@സ്ക്കൂള്‍ നല്‍കുന്ന ഐ.ടി എനേബിള്‍ഡ് വിദ്യാഭ്യാസ മൊഡ്യൂളുകളുടെ കോപ്പി താഴെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം.

ഐ.ടി എനേബിള്‍ഡ് വിദ്യാഭ്യാസ മോഡ്യുള്‍
പീ ഡീ ബി ഫയലുകള്‍

Sunday, June 28, 2009

ഹൈഡ്രജന്‍ എങ്ങിനെ ഒന്നാം ഗ്രൂപ്പിലായ് ?
ഒന്നാം ഗ്രൂപ്പിലെ ബാക്കി മൂലകങ്ങള്‍ എല്ലാം ക്ഷാര ലോഹങ്ങളാണ് .
തന്റെ ഏക ഇലക്ട്രോണിനെ
ചുഴറ്റി ഹൈഡ്രജന്‍ അവരോടൊപ്പം ഇരിക്കുന്നു
അത് മാത്രമാണ് സാമ്യം !
ഒരു
ഗ്രൂപ്പും അവനെ കൂട്ടില്ല.
പതിനേഴാം
ഗ്രൂപ്പിലെ ഹാലജനുകള്‍ ഹൈഡ്രജനു വേണ്ടിസഹായഹസ്തംനീട്ടാന്‍ തയ്യാറായ്
അവരുടെ കൂടിക്കാഴ്ച
ഇതാണ്

"നീ ഒരു അലോഹമാണോ ?" ഫ്ലൂറിന്‍ ഹൈഡ്രജനോട്

"അതെ !"

"നീ ഒരു വാതകമാണോ ? "

"അതെ !"

"നമ്മളും അങ്ങിനെ തന്നെ "ഫ്ലൂറിന്‍
ക്ലോരിനെ നോക്കി തല കുലുക്കി

"നിന്റെ ബാഹ്യ ഷെല്ലില്‍
ധാരാളം ഇലകട്രോന്നുകള്‍ ഉണ്ടോ ഞങ്ങളെപ്പോലെ ?"

"ഇല്ല . ഒന്നു മാത്രം "

"എങ്കില്‍
നിനക്ക് ക്ഷാര ലോഹങ്ങളുടേ കൂട്ടത്തിലേക്ക് തിരിച്ചു പോകുന്നതല്ലേ നല്ലത്?"

പാവം ഹൈഡ്രജന്‍ എവിടെ പോകും ?
ആവര്‍ത്തനപട്ടികയില് ധാരാളം മുറികളുണ്ട് ,എങ്ങും
കൂട്ടുന്നില്ല
അവന് ബാഹ്യ ഷെല്ലില്‍ ഒരു
ഇലക്ട്രോണ്‍ ആണുള്ളത് _ക്ഷാര ലോഹങ്ങളുടെ പോലെ
രാസ പ്രവര്‍ത്തനത്തില്‍ സാധാരണ അവന്‍ ക്ഷാര ലോഹങ്ങളുടെ പോലെ ഒരു ഇലക്ട്രോണ്‍ വിട്ടു കൊടുത്ത്ഏക ധന അയോണ്‍ ആകുന്നു.
അത് മാത്രമാണ് സാമ്യം !
ഹൈഡ്രജന്‍
ഒരു ക്ഷാര ലോഹമല്ല _ ലോഹമേ അല്ല.അവനൊരു അലോഹവും , വാതകവുമാണ്.
എന്നാല്‍ രാസ സ്വഭാവമോ ക്ഷാര ലോഹങ്ങളുടെ പോലെ !

ഹൈഡ്രജനു
ള്ള ഏക ഇലക്ട്രോണ്‍ പങ്കു വയ്ക്കുമ്പോള്‍ ബാക്കി ഒരു പ്രോട്ടോണ്‍ മാത്രം !
അതാണ് ഹൈഡ്രജന്‍ അസാധാരണമായ്
പ്രവര്‍ത്തിക്കുന്നത് .

ഇപ്പോള്‍ ഹൈഡ്രജന്‍ ഒന്നാം ഗ്രൂപ്പില്‍ മുകളിലാണ് ഇരിക്കുന്നത് -
ക്ഷാര
ലോഹങ്ങളോട് സൌഹൃദമില്ലാതെ , താഴെ നോക്കാതെ !


മലയാളത്തിന്റെ അഭിമാനം


പൊള്ളിയ ശരീരം സുഖപ്പെടുത്താന്‍ കഴിയുന്ന "പോളിസ്കിന്‍ " എന്ന ത്വക്ക് വികസിപ്പിച്ച മലയാളി ഗവേഷകര്‍ക്ക് ഗ്ലോബല്‍ ഇന്നവേഷന്‍ ഉച്ചകോടിയില്‍ മൂന്നാം സ്ഥാനം .
പ്രതിരോധ
മരുന്നുകള് ചേര്‍ത്ത പോളിമര്‍ ആണ്
പോളിസ്കിന്‍.
പൊള്ളിയ
ശരീരഭാഗം മൂടാതെ അണുബാധ തടയാം.
അറുപതു
ശതമാനം
പൊള്ളിയ ആളെ സുപ്പെടുത്താന്‍ നാല്പത് ലക്ഷം രൂപയാണ് യു എസിലെ ചിലവ് . എന്നാല്‍ പോളിസ്കിന്‍ ചെലവ് ഒരു ലക്ഷം രൂപ മാത്രം .
രാജ്മോഹനും
അനീഷിനും അഭിനന്ദനങ്ങള്


.

Friday, June 26, 2009

പ്രമേഹംപ്രമേഹരോഗത്തിന്റെ തലസ്ഥാനമാണ് ഇന്ത്യ. ജനസംഖ്യയുടെ രണ്ടര ശതമാനത്തിലേറെ പ്രമേഹരോഗികളുണ്ടിവിടെ. മറ്റു രാജ്യക്കാരില്‍ പ്രമേഹം കണ്ടുതുടങ്ങുന്ന പ്രായത്തിന് പത്തു വര്‍ഷം മുമ്പുതന്നെ ഇന്ത്യക്കാര്‍ രോഗികളാവുന്നു.ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവുമൂലമോ ഇന്‍സുലിന്റെ പ്രവര്‍ത്തനമാന്ദ്യം മൂലമോ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ്. പ്രമേഹത്തിന്റെ കാര്യത്തില്‍ പാരമ്പര്യം പ്രധാനമാണ്. അച്ഛനും അമ്മയും പ്രമേഹം ഉള്ളവരാണെങ്കില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മറ്റ് ജീവിതസാഹചര്യങ്ങള്‍ ഇതിന് ആക്കം കൂട്ടുന്നു. എന്നാല്‍ ജനിതക കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെ തടഞ്ഞുനിര്‍ത്താന്‍ പ്രയാസമാണ്. പാരിസ്ഥിക ഘടകങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തില്‍ പ്രതിരോധത്തിന് ഏറെ പ്രാധാന്യമുണ്ട്.
പ്രമേഹക്കുരുക്കള്‍, കാലിലുണ്ടാകുന്ന വ്രണങ്ങള്‍, നാഡീവൈകല്യങ്ങള്‍, കണ്ണിനുണ്ടാകുന്ന വൈകല്യങ്ങള്‍, വൃക്കരോഗങ്ങള്‍, രോഗാണുബാധകള്‍ തുടങ്ങി ഒട്ടനവധി രോഗാവസ്ഥയിലേക്കുള്ള കവാടമാണ് പ്രമേഹം.
പ്രമേഹത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനം പ്രതിരോധവും നിയന്ത്രണവുമാണ്. രോഗസാധ്യതയുള്ളവര്‍ നേരത്തേതന്നെ പ്രതിരോധമാര്‍ഗങ്ങള്‍ തേടണം. ജീവിതശൈലീ ക്രമീകരണമാണ് ഏറ്റവും പ്രധാനം. ഭക്ഷണക്രമീകരണം, വ്യായാമം എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. 30 വയസ്സാകുന്നതോടെ എല്ലാവരും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പ്രമേഹപരിശോധന നടത്തണം. അതിമധുരമുള്ള ഭക്ഷ്യവസ്തുക്കള്‍, ബേക്കറി ഇനങ്ങള്‍, കോളാ പാനീയങ്ങള്‍, കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയൊക്കെ ഒഴിവാക്കുന്നത് പ്രധാനമാണ്.

Thursday, June 25, 2009

ജൂണ്‍ (26) - അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം


നിയമങ്ങളെയും , പോലീസ് സംവിധാനത്തെയും വെല്ലുവിളിക്കാന്‍ ശക്തമാണ് മയക്കുമരുന്ന്കള്ളക്കടത്തിന്റെ ആഗോള ചങ്ങല.
അതിനെതിരെ നമുക്ക് ഒത്തൊരുമിച്ച് നീങ്ങാം....

Wednesday, June 24, 2009

First Year HSE Results(March 2009) Published

എന്നും പ്രചോദനമായ എന്റെ സുഹൃത്തിന്

Tuesday, June 23, 2009

സ്വാഗതം ഏല്ലാവര്‍ക്കും

പ്രണാമം ഗുരുവേ
ചെറിയ ലോകത്തേക്ക് സ്വാഗതം