Sunday, October 25, 2009

ഡോ. കെ രാധാകൃഷ്ണന്‍




എവിയേഷന്‍ ഇലക്ട്രോണിക്സ് വിദഗ്ധന്‍ ഡോ. കെ രാധാകൃഷ്ണന്‍ ഭാരതീയ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍റെ പുതിയ മേധാവിയാകും.
വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ (വി.എസ്.എസ്.സി.) ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് ഡോ. രാധാകൃഷ്ണന്‍ .എസ്.ആര്‍..യുടെ തലപ്പത്തെത്തുന്നത്
തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ്.
ഡോ. ജി. മാധവന്‍ നായര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
.എസ്.ആര്‍..യുടെ മേധാവിയാകുന്ന മൂന്നാമത്തെമലയാളിയാണ്ഡോ. കെ. രാധാകൃഷ്ണന്‍
പ്രൊഫ. എം.ജി.കെ. മേനോന്‍ ,ഡോ. ജി.മാധവന്‍നായര്‍എന്നിവരാണ് മുന്‍ഗാമികള്‍ .
ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ച മൂന്നാമത്തെ രാഷ്ട്രമായി ഇന്ത്യ മാറിയിരിക്കേ അടുത്ത ബഹിരാകാശ ഗവേഷണം ലക്ഷ്യമിടുന്നത്‌ ചൊവ്വയെ യിരിക്കുമെന്ന്‌ ഡോ. കെ. രാധാകൃഷ്‌ണന്‍ റിയിച്ചു.


Friday, October 23, 2009

മോള്‍ മോള്‍ മോള്‍


ഒക്ടോബര്‍ 23 എന്റെ ദിനമാണ് - മോള്‍ ദിനം

രസതന്ത്രക്കാരുടെ സ്വന്തം ദിനം .

എന്നെ അറിയില്ലേ ?








ആദ്യം ഈ സംഖ്യ പരിചയപ്പെടൂ 6.022 * 1023

" എന്താ പ്രത്യേകത ? ഒരു സാധാരണ സംഖ്യ് "

ആണോ ? ഈ സംഖ്യ വികസിപ്പിക്കൂ ..

602200000000000000000000

" അമ്പട !!! "

ഇതാണ് അവഗാഡ്രൊ സംഖ്യ



6.022 * 1023 എണ്ണമാണ് ഒരു മോള്‍

"ഒന്നു വിശദമാക്കാമോ ? "

1 ജോടി ഐസ്ക്രീം = 2 ഐസ്ക്രീം
1 ഡസന്‍ ഐസ്ക്രീം= 12 ഐസ്ക്രീം
1 മോള്‍ ഐസ്ക്രീം = 6.022 * 1023 ഐസ്ക്രീം

ഒന്നു സങ്കല്പിക്കൂ .നിങ്ങള്‍ ഒരു ഐസ്ക്രീം വില്പനക്കാരനാണ്
ഒരു സെക്കന്റില്‍ 1 കോടി ഐസ്ക്രീം വിററാല്‍....
1 മോള്‍ ഐസ്ക്രീം വില്‍ക്കാന്‍ 200 കോടി വര്‍ഷം വേണം !

"ഇപ്പോള്‍ മനസ്സിലായി നീ എത്ര വലുതാണെന്ന് "

രസതന്ത്രക്കാര്‍ ഇങ്ങനെ പറയും
1 മോള്‍ ആററങ്ങള്‍ = 6.022 * 1023 ആററങ്ങള്‍
1 മോള്‍ തന്മാത്രകള്‍ = 6.022 * 1023 തന്മാത്രകള്‍

കാര്‍ബണിന്റെ ആറേറാമിക മാസ്‌ = 12

12 ഗ്രാം കാര്‍ബണ്‍ = 6.022 * 1023 കാര്‍ബണ്‍ ആററങ്ങള്‍
16 ഗ്രാം ഓക്സിജന്‍= 6.022 * 1023 ഓക്സിജന്‍ ആററങ്ങള്‍
1 ഗ്രാം ഹൈഡ്രജന്‍= 6.022 * 1023 ഹൈഡ്രജന്‍ ആററങ്ങള്‍

"അപ്പൊള്‍ സംയുക്തങ്ങളില്‍ ? "

ശരി. ജലത്തിന്റെ കാര്യമെടുക്കാം
ജലത്തിന്റെ തന്മാത്രാ ഭാരം 18
18 ഗ്രാം ജലം= 6.022 * 1023 ജല തന്മാത്രകള്‍

" ആറ്റങ്ങളും തന്മാത്രകളും വളരെ സൂക്ഷ്മമല്ലേ?അവയ എങ്ങിനെ എണ്ണും ? "

മാസ്സിനെ എണ്ണവുമായ് താരതമ്യപ്പെടുത്താം .
18 ഗ്രാം ജലം= 1 മോള്‍ ജലതന്മാത്ര
36 ഗ്രാം ജലം= 2 മോള്‍ ജലതന്മാത്ര
9 ഗ്രാം ജലം =അര മോള്‍ ജല തന്മാത്ര

രസതന്ത്രത്തിലെ കണക്കുകളിലെ പ്രധാന യൂണിററാണ് മോള്‍
സൂക്ഷ്മ കണികകളുടെ എണ്ണം കണക്കാക്കാനും , അത് ഉപയോഗിച്ച് കണക്കുകള്‍ ചെയ്യാനും മോള്‍ വേണം .
അവഗാഡ്രൊ നിയമപ്രകാരം
STP
ലുള്ള 22.4 L വ്യാപ്തം ഏതു വാതകത്തിലും 1 മോള്‍ വാതക കണികകള്‍ ഉണ്ടാകും .
1
മോള്‍ വാതക കണികകള്‍ =22.4 L


6.022 * 1023 യില്‍ നിന്നാണ് മോള്‍ ദിനം ഉണ്ടായത്
10 -)0
മാസമാണ് ഒക്ടോബര്‍ .
ഒക്ടോബര്‍ 23 രാവിലെ 6.022 മുതല് വൈകുന്നേരം 6.022 വരെയാണ് മോള്‍ ദിനാഘോഷം .






എന്റെ പേരുള്ള ഒരു ജീവി ഉണ്ടെന്ന് അറിയാമല്ലോ ?

Tuesday, October 20, 2009

32 ഗ്രഹങ്ങള്‍കൂടി


സൗരയൂഥത്തിന്‌ പുറത്ത്‌ 32 ഗ്രഹങ്ങള്‍കൂടി ജ്യോതിശാസ്‌ത്രജ്ഞന്‍ കണ്ടെത്തി.
ഇതോടെ സൗരയൂഥത്തിന്‌ പുറത്ത്‌ കണ്ടെത്തിയ ഗ്രഹങ്ങളുടെ എണ്ണം നാനൂറ്‌ കവിഞ്ഞു.
ഭൂമിയുടെ അഞ്ചിരട്ടി മുതല്‍ വ്യാഴത്തിന്റെ പത്തിരട്ടി (ഭൂമിയുടെ 318 മടങ്ങ്)‌വരെ വലിപ്പമുള്ള ഗ്രഹങ്ങള്‍ പുതിയതായി കണ്ടെത്തിയതില്‍ പെടുന്നു.

സൗരയൂഥത്തിന്‌ വെളിയില്‍ ഭൂമിയെപ്പോലെ ഒരു ഗ്രഹം, ഏതെങ്കിലും രൂപത്തില്‍ ജീവന്‍. മനുഷ്യന്‍ ഏറെക്കാലമായി തേടിക്കൊണ്ടിരിക്കുകയാണ്‌ ഇക്കാര്യം.
തൊണ്ണൂറുകളിലാണ്‌ ഇക്കാര്യത്തില്‍ ആദ്യവിജയം നേടുന്നത്‌.

വിദൂര നക്ഷത്രങ്ങളുടെ ചുറ്റും പ്രദക്ഷിണം വെയ്‌ക്കുന്ന ഗ്രഹങ്ങളെ പരോക്ഷ നിരീക്ഷണമാര്‍ഗങ്ങളുടെ ഫലമായാണ്‌ കണ്ടുപിടിച്ചത്.
ആദ്യമായി സൗരയൂഥേതര ഗ്രഹത്തെയും ഗ്രഹസംവിധാനത്തെയും നേരിട്ടു നിരീക്ഷിച്ചതിന്റെ ഫലങ്ങള്‍ പുതിയ ലക്കം 'സയന്‍സ്‌വാരിക' പ്രസിദ്ധീകരിച്ചിരിക്കുന്നു.

വലിപ്പം കുറഞ്ഞ ഗ്രഹങ്ങള്‍ നമ്മുടെ ഗാലക്‌സിയില്‍ സുലഭമാണെന്നാണ് കണ്ടെത്തല്‍ നല്‍കുന്ന സൂചന.
വലിപ്പം കുറഞ്ഞ ഗ്രഹങ്ങള്‍ എന്നത് അര്‍ഥമാക്കുന്നത് ഭൂമിയെപ്പോലുള്ള ഗ്രഹങ്ങള്‍ എന്നാണ്. അവിടെ വെള്ളമുണ്ടാകാം....... ജീവന്‍ നിലനില്‍ക്കാന്‍ അനുകൂല സാഹചര്യമുണ്ടാകാം.

സൗരയൂഥത്തിന്‌ പുറത്ത്‌ ഇനിയുമെത്രയോ ഗ്രഹങ്ങള്‍ കണ്ടുപിടിക്കപ്പെടാനുണ്ടാവാം
അവയില്‍ ചിലതിലെങ്കിലും ജീവന്‌ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാവില്ലേ ?

Monday, October 12, 2009

വെജിറ്റേറിയന്‍ ചിലന്തി



ചിലന്തി എന്ന് കേള്‍ക്കുമ്പോള്‍ വലകെട്ടി ഇര പിടിക്കന്‍ കാത്തിരിക്കുന്ന വേട്ടക്കരെയാണ് ഓര്‍ക്കുക

അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പുതിയതായി കണ്ടെത്തിയ വെജിറ്റേറിയന്‍ ചിലന്തി.
ചിലന്തികളിലും 'വെജിറ്റേറിയന്‍'മാര്‍ ഉണ്ടെന്ന കണ്ടെത്തല്‍ ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്.


'ബഘീര കിപ്ലിങി' എന്നാണ് ഇവക്കു നല്കിയ ശാസ്ത്രീയനാമം

അതെ , "മോഗ്ലി " യുടെ " ബഘീര " തന്നെ !

അക്കേഷ്യ മരത്തില്‍ കഴിയുന്ന ചിലന്തികള്‍ ശരിക്കും വൃക്ഷത്തിന്റെ ബോഡിഗാര്‍ഡ് ആയാണ് പെരുമാറുന്നത്

ചിലന്തിയുടെ കോശഭാഗങ്ങള്‍ രാസവിശകലനത്തിന് വിധേയമാക്കിയും ഗവേഷകര്‍ എത്തിയിയ നിഗമനം ഇവ അടിസ്ഥാനപരമായി സസ്യഭുക്കുകളാണ് എന്നാണ്.

സാധാരണ ചിലന്തികള്‍ കട്ടിയുള്ള ആഹാരം കഴിക്കാറില്ല- പുറത്തുവെച്ച് ദഹിപ്പിച്ചിട്ടാണ് ഇരകളെ അകത്താക്കുക. എന്നാല്‍, സസ്യഭുക്കുകളായ ചിലന്തികള്‍ ഖരാവസ്ഥയിലുള്ള അക്കേഷ്യ ഇലത്തുമ്പുകളാണ് കഴിക്കുന്നത്.

Sunday, October 11, 2009

ആര്‍ത്രൈറ്റിസ്

സന്ധികളിലെ വീക്കത്തിനാണ് ആര്‍ത്രൈറ്റിസ്, അഥവാ സന്ധിവാതം എന്നു പറയുന്നത്.
മനുഷ്യന്റെ ചലനങ്ങള്‍ക്ക് സന്ധികളുടെ സുഗമമാ പ്രവര്‍ത്തനം അനിവാര്യമാണ്.

ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ പതുക്കെ സന്ധികളെയും അതുവഴി ചലനശേഷിയെയും അപകടത്തിലാക്കുന്നു.
രോഗികളുടെ ദൈനംദിന പ്രവര്‍ത്തനത്തെയും കുടുംബജീവിതത്തെയും ഇതു ബാധിക്കുന്നു.

· സന്ധികളില്‍ വേദന
· സന്ധികളില്‍ നീര്‍വീക്കം
· സന്ധികള്‍ ഉറച്ച് ചലിപ്പിക്കാനാവാത്ത അവസ്ഥ, പ്രത്യേകിച്ച് പ്രഭാതത്തില്‍
· സന്ധികള്‍ക്ക് ചുറ്റും ചൂട്
· സന്ധികള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മത്തിന് ചുവപ്പുനിറം
· സന്ധികളുടെ ചലനശേഷി കുറയുക
എന്നിവയാണ് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങള്‍

മനുഷ്യരില്‍ 100 ല്പരം തരത്തിലുള്ള ആര്‍ത്രൈറ്റിസുകള്‍ കാണാറുണ്ട്.
ആമവാതം എന്ന് വിളിക്കുന്ന റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ,ഓസ്റ്റിയോ ആര്‍െൈത്രറ്റിസ്, സിറോ നെഗറ്റീവ് സ്‌പോണ്ടൈലാര്‍ത്രോപതീസ്, സിസ്റ്റമിക്ക് ലൂപ്പസ് എരിത്തിമറ്റോസസ്, ജുവനൈല്‍ ആര്‍ത്രൈറ്റിസ്.. ഇവയാണ്പ്രധാനപ്പെട്ട സന്ധിവാതരോഗങ്ങള്‍ .


സന്ധിവാതരോഗികള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിഗണനയും ചികിത്സയും ഒരിക്കലും ലഭിക്കുന്നില്ല.
രോഗത്തിന്റെ തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുകയും ഫലപ്രദമായി ചികിത്സിക്കുകയും ചെയ്താല്‍ സന്ധികളെ പൂര്‍ണമായും സംരക്ഷിക്കാവുന്നതാണ്.

കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്നതും ഹൃദയവാല്‍വുകളെ തകരാറിലാക്കുകയും ചെയ്യുന്ന രക്തവാതം എന്നറിയപ്പെടുന്ന റുമാറ്റിക് ഫിവറിനും തുടക്കത്തിലെ ചികിത്സ അത്യന്താപേക്ഷിതമാണ്.

വാതരോഗികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവര്‍ക്ക് പ്രത്യേക ശ്രദ്ധയും പഠനത്തിലും ജോലികളിലും കൂടുതല്‍ സംരക്ഷണവും നല്‍കേണ്ടതാണ്.
സന്ധിവാതരോഗങ്ങളെ പറ്റിയും ചികിത്സാവിധികളെ പറ്റിയും ജനങ്ങളില്‍ ബോധവത്കരണം അത്യാവശ്യമാണ്.

Wednesday, October 7, 2009

രസതന്ത്രത്തിനുള്ള നോബല്‍ 2009 ഇന്ത്യക്കാരുടെ അഭിമാനം


ഇന്ത്യന്‍ വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ വര്‍ഷത്തെ നോബല്‍ സമ്മാനം പങ്കിട്ടു.
അമേരിക്കക്കാരനായ തോമസ് സ്‌റ്റേയ്റ്റ്‌സ്, ഇസ്രായേലിന്റെ ആദ യൊനാഥ് എന്നിവരാണ് മറ്റു ജേതാക്കള്‍.

തമിഴ്‌നാട്ടിലെ ക്ഷേത്ര നഗരമായ ചിദംബരമാണ്‌ വെങ്കട്‌രാമന്റെ ജന്മനാട്
കേംബ്രിഡ്‌ജിലെ മെഡിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സിലിലെ ലബോറട്ടറി ഓഫ്‌ മോളിക്യുലാര്‍ ബയോളജിയില്‍ സ്‌ട്രക്‌ച്ചറല്‍ ബയോളജിസ്റ്റാണ്‌.

അറ്റോമിക തലത്തില്‍ കോശങ്ങള്‍ക്കുള്ളിലെ പ്രോട്ടീന്‍ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ്‌ നോബല്‍ സമ്മാനം


ജീവകോശത്തിന്റെ ഏറ്റവും സങ്കീര്‍ണ ഘടകങ്ങളിലൊന്നാണ്‌റൈബോസോം

ത്രിമാന ചിത്രങ്ങളിലൂടെയാണ്‌ ഇവര്‍ റൈബോസോമുകളുടെ പ്രവര്‍ത്തനഘടന വിശദീകരിച്ചത്‌.
ഡോ. വെങ്കട്‌രാമന്‍ രാമകൃഷ്‌ണന്റെയും കുട്ടാളികളുടെയും പഠനം മാനവരാശിക്ക്‌ മുന്നില്‍ വന്‍ സാധ്യതകളാണ്‌ തുറന്നിടുന്നത്‌.
ഒരു ദ്വിഭാഷിയെപ്പോലെയാണ്‌ റൈബോസോം പ്രവര്‍ത്തിക്കുന്നത്‌.. റൈബോ ന്യൂക്ലിക്‌ ആസിഡിന്റെ(ആര്‍.എന്‍..) ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള കോഡിനെ പ്രോട്ടീനുകളുടെ ഭാഷയിലേക്ക്‌ മൊഴിമാറ്റുന്ന പ്രക്രിയയാണ്‌ റൈബോ സോം നിര്‍വഹിക്കുന്നത്‌. റൈബോസോമില്ലെങ്കില്‍ പ്രോട്ടീനുകള്‍ ഉണ്ടാവുന്നില്ല


റൈബോസോമിനെ അടുത്തറിഞ്ഞാല്‍ നല്ല പ്രോട്ടീനുകളെയും ചീത്ത പ്രോട്ടീനുകളെയും തിരിച്ചറിയാനാവും
ബാക്ടീരിയകളുടെ റൈബോസോമും മനുഷ്യകോശങ്ങളിലെ റൈബോസോമും തമ്മില്‍ വ്യത്യാസമുണ്ട്‌. മരുന്നുകള്‍ ഉണ്ടാക്കുന്നതില്‍ അറിവ്‌ നിര്‍ണായകമാണ്‌. മനുഷ്യകോശങ്ങളെ നശിപ്പിക്കാതെ ബാക്ടീരിയയുടെ കോശങ്ങളെ മാത്രം ആക്രമിക്കുന്ന മരുന്നുകള്‍ നിര്‍മിക്കാന്‍ അറിവ്‌ സഹായിക്കും.

ആര്‍.എന്‍.., പ്രോട്ടീനുകളുമായി ഇടപഴകുന്നതെങ്ങിനെയെന്ന്‌ കണ്ടെത്താന്‍ സഹായിക്കുന്ന ഗവേഷണമാണ്‌ റൈബോസോമുകളെ മനസ്സിലാക്കിയതിലൂടെ ഡോ. വെങ്കട്‌രാമന്‍ അടിസ്ഥാനപരമായി നടത്തിയിരിക്കുന്നത്‌. ഭാവിയില്‍ മൊളിക്യുലര്‍ റോബോട്ടുകള്‍ വരെ രൂപകല്‌പന ചെയ്യാന്‍ മാനവരാശിയെ സഹായിച്ചേക്കാവുന്ന പഠനമാണിത്‌.

Tuesday, October 6, 2009

ഭൗതികശാസ്‌ത്ര നൊബേല്‍ 2009


ഒപ്‌റ്റിക്കല്‍ ഫൈബറും ചാര്‍ജ്‌ കപ്‌ള്‍ഡ്‌ ഡിവൈസും ആവിഷ്‌കരിച്ച ഗവേഷകര്‍ക്ക്‌ ഭൗതികശാസ്‌ത്ര നൊബേല്‍.
വിവരങ്ങളും ദൃശ്യങ്ങളും നിമിഷാര്‍ധം
കൊണ്ട്‌ ലോകമെങ്ങുമെത്തിക്കാനും ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഒപ്പിയെടുക്കാനുമുള്ള കണ്ടുപിടിത്തങ്ങളിലൂടെ പുരസ്‌കാരം പങ്കുവെച്ച ചാള്‍സ്‌ കയോ, വിലാര്‍ഡ്‌ ബോയ്‌ല്‍, ജോര്‍ജ്‌ സ്‌മിത്ത്‌ എന്നിവരെ 'പ്രകാശത്തിന്റെ അധിപന്‍മാരെ'ന്നാണ്‌ നൊബേല്‍ പുരസ്‌കാര സമിതി വിശേഷിപ്പിച്ചത്‌.
ഒപ്‌റ്റിക്കല്‍ ഫൈബറിന്റെ കണ്ടുപിടിത്തത്തിനാണ്‌ ഹോങ്കോങ്ങില്‍ താമസിക്കുന്ന ചാള്‍സ്‌ കയോ പുരസ്‌കാരം പങ്കുവെച്ചത്‌. നേരിയ ചില്ലുനാരുകളിലൂടെ പ്രകാശ സ്‌പന്ദനങ്ങളായി വിവരങ്ങള്‍ അയയ്‌ക്കാമെന്ന്‌ 1966ലാണ്‌ കയോ കണ്ടെത്തിയത്‌.

ചിത്രങ്ങള്‍ ഫിലിമില്‍ പകര്‍ത്തുന്നതിനു പകരം വൈദ്യുത തരംഗങ്ങളാക്കി രേഖപ്പെടുത്തുന്നതിനുള്ള ചാര്‍ജ്‌ കപ്‌ള്‍ഡ്‌ ഡിവൈസ്‌ (സി.സി.ഡി) ബോയ്‌ലും സ്‌മിത്തും ചേര്‍ന്ന്‌ 1969ലാണ്‌ കണ്ടെത്തുന്നത്‌. ഡിജിറ്റല്‍ ക്യാമറകളുടെയും പല വൈദ്യശാസ്‌ത്ര ഉപകരണങ്ങളുടെയും ഇലക്‌ട്രോണിക്‌ കണ്ണാണ്‌ ഇന്നു സര്‍വവ്യാപിയായ സി.സി.ഡി. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്റെ പ്രകാശ വൈദ്യുത പ്രഭാവം ഉപയോഗപ്പെടുത്തിയാണ്‌ കാനഡയിലും അമേരിക്കയിലും പൗരത്വമുള്ള ബോയ്‌ലും അമേരിക്കന്‍ പൗരനായ സ്‌മിത്തും അര്‍ധചാലക സര്‍ക്യൂട്ട്‌ വികസിപ്പിച്ചത്‌

വേവിക്കാതെ കഴിക്കാവുന്ന അരി




പാകം ചെയ്യാതെ വെള്ളത്തില്‍ നനച്ചു കഴിക്കാവുന്ന അരി വികസിപ്പിച്ചു.ഒറീസ്സയിലെ കട്ടക്കിലുള്ള കേന്ദ്ര നെല്ല്‌ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടാണ്‌ (സി.ആര്‍.ആര്‍.ഐ.) അരി വികസിപ്പിച്ചത്‌. വെള്ളത്തിലിടുന്നതോടെ മൃദുവാകുന്ന അരി വേവിക്കേണ്ടതില്ല. 'അഘനിബോറ' എന്നാണ്‌ നെല്‍വിത്തിന്‌ പേരിട്ടിരിക്കുന്നത്‌.

സാധാരണ വെള്ളത്തില്‍ 45 മിനിറ്റും ചൂടുവെള്ളത്തിലാണെങ്കില്‍ 15 മിനിറ്റും കുതിര്‍ത്തുവെച്ചാല്‍ അരി ഭക്ഷ്യയോഗ്യമാകും. അസമിലെ 'കോമള്‍ ചാവല്‍' വിഭാഗത്തില്‍പ്പെടുന്ന അരിയാണിത്‌. ജനിതക വ്യതിയാനം വരുത്തിയതല്ല. ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന മറ്റു വിത്തിനങ്ങള്‍ പോലെ തന്നെയാണിതും

അസം, ബിഹാര്‍, പശ്ചിമബംഗാള്‍, ഒറീസ്സ, ആന്ധ്ര തീരങ്ങള്‍ എന്നിവിടങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമാണ്‌ 'അഘനിബോറ'