Friday, December 4, 2009

അദ്ധ്യാപക തുടര്‍ ശാക്തീകരണം ഡിസംബര്‍പീരിയൊഡിക് സോംഗ്

video video
video video

എഗ്ഗ് മാജിക്


video video video

Wednesday, December 2, 2009

ഭോപ്പാല്‍ ദുരന്തം


അമേരിക്കന്‍ സ്ഥാപനമായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനിനിര്‍മാണശാല
സെവിന്‍ എന്ന ട്രേഡ്നാമമുള്ള കാര്ബറില്‍ ആണ് ഫാക്ടറിയില്‍ ഉല്പാദിപ്പിച്ചുവന്ന മുഖ്യ കീടനാശിനി.
ഇവയുടെ ഉല്പാദനത്തിനാവശ്യമുള്ള അടിസ്ഥാനവസ്തുക്കളില്‍ പ്രധാനമായ ഒരു രാസയൗഗികമാണ് മീതൈല്‍ഐസോസൈനേറ്റ്

ദ്രാവകരൂപത്തിലും
വാതകരൂപത്തിലും രാസയൗഗികം സംഭരണികളില്‍ സൂക്ഷിക്കപ്പെടാറുണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കും ഞൊടിയിടയില്‍ ജീവഹാനി വരുത്തുവാന്‍ കഴിവുള്ള സൈനൈഡ് വര്‍ഗവുമായി ബന്ധമുള്ള രാസപദാര്‍ത്ഥം വളരെയേറെ ശ്രദ്ധയോടും മുന്‍കലരുതലുകളോടുമാണ് സാധാരണ ലബോറട്ടറികളില്‍ പോലും കൈകാര്യം ചെയ്യപ്പെടാറുള്ളത്.

1984
ഡിസംബര്‍ രണ്ടാം തീയതി രാത്രി 42 ടണ്‍ മീതൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിലേക്ക് വന്‍തോതില്‍ വെള്ളം കയറി. അപ്പോള്‍ നടന്ന രാസപ്രവര്‍ത്തനം മൂലം സംഭരണിയിലെ താപനില 2000C ന് മുകളിലേക്ക് ഉയര്‍ന്നു. തത്ഫലമായി സംഭരണിക്കുള്ളിലെ മര്‍ദ്ദം അതിനു താങ്ങാനാവുന്നതിലധികമായി വര്‍ദ്ധിച്ചു. വന്‍തോതില്‍ വിഷവാതകം പുറന്തള്ളി. വിഷവാതകങ്ങള്‍ ഭോപ്പാല്‍ നഗരത്തില്‍ വ്യാപിച്ചു.

ചോര്‍ന്ന വാതകം കാറ്റിന്‍റെ ഗതിക്കനുസരിച്ച് കൂടുതല്‍ ദൂരത്തേക്ക് വ്യാപിച്ചിരുന്നു. അന്തരീക്ഷ വായുവിനേക്കാള്‍ സാന്ദ്രത കൂടിയ മരണ വാതകം അന്തരീക്ഷത്തില്‍ തങ്ങിനിന്നു.

ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റു.പരിഭ്രാന്തരായ നം വീടുവിട്ടോടി. വാതകം ശ്വസിച്ച പലരും ര്‍ദ്ദിച്ചു. കണ്ണുകാണാതെ പലരും റോഡില്‍ മരിച്ചുവീണു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പലരും കിടന്നകിടപ്പില്‍ മരിച്ചു.


ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചോര്‍ച്ചയുണ്ടായ ഉടനെ 2,259 പേര്‍ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ല്‍ അധികം ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. മറ്റൊരു 8,000 മനുഷ്യര്‍ വിഷവാതകം കാരണമുണ്ടായ രോഗങ്ങള്‍ മൂലവും മരിച്ചു.വിഷവാതകം ശ്വസിച്ചതു മൂലമുണ്ടായ വിഷമതകളുമായി ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുക്കുമ്പോള്‍ ഭോപ്പാല്‍ ദുരന്തം 15,000-ല്‍ അധികം മനുഷ്യരുടെ ജീവിതം കൂടി കവര്‍ന്നു.


25 വര്‍ഷത്തിനു ശേഷം ഇന്നും ഇവിടത്തെ മണ്ണിലും, പ്രദേശത്തെ ജലത്തിലും, കീട നാശിനിയുടെയും വിഷാംശത്തിന്റെയും തോത് ഏറെ അധികം ആണ് .ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാല്‍ ദുരന്തം കണക്കാക്കപ്പെടുന്നു.

ഇതേ കമ്പനിയുടെ അമേരിക്കയിലെ ഫാക്ടറിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാനടപടികള്‍ ഭോപ്പാലിലും എടുത്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഒരു കൂട്ടക്കൊലയ്ക്ക് നമ്മുടെ നാട് സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നില്ല.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

Wednesday, November 25, 2009

സുഖോയ്‌ പ്രതിഭ


സുഖോയ്‌-30 യുദ്ധവിമാനത്തില്‍ പുണെയില്‍നിന്നു പറന്നുയര്‍ന്ന പ്രതിഭാ പാട്ടീല്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ച ഭരണത്തലപ്പത്തുള്ള ആദ്യവനിതയായി.

റഷ്യന്‍ യുദ്ധവിമാനത്തില്‍ അവര്‍ അരമണിക്കൂര്‍ പറന്നു. വിങ്‌ കമാന്‍ഡര്‍ ആലപ്പുഴ സ്വദേശി എസ്‌. സാജനായിരുന്നു രണ്ടു സീറ്റുള്ള വിമാനത്തിന്റെ പൈലറ്റ്‌.

ശബ്ദവേഗത്തെ വെല്ലുന്നരീതിയില്‍ മണിക്കൂറില്‍ 1,100 കിലോമീറ്റര്‍ വേഗത്തില്‍വരെ പറക്കാന്‍ സുഖോയ്‌ക്കാവും.

Saturday, November 14, 2009

സൈലന്റ് വാലി


http://sciencelokam.blogspot.com

അഞ്ച് കോടിയിലേറെ വര്‍ഷത്തിന്റെ പരിണാമചരിത്രം സൈലന്റ് വാലിക്ക് പറയാനുണ്ട്. ഗോണ്ട്വാനാലാന്‍ഡ് പൊട്ടിപ്പിളര്‍ന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യന്‍ വന്‍കരയുമായി ചെരുന്ന കാലത്താണ് സൈലന്റ് വാലിയിലെ മഴക്കാടുകള്‍ രൂപപ്പെടുന്നത്. അത്ര ദീര്‍ഘകാലത്തെ പരിണാമം വഴി അതുല്യവും അമൂല്യവുമായ ജനിതക വൈവിധ്യമാണ് മഴക്കാട് സൂക്ഷിച്ചു വെച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ നീലഗിരി മലനിരകളുടെ തെക്കുപടിഞ്ഞാറ്‌ മൂലയ്‌ക്കാണ്‌ സൈലന്റ്‌വാലി വനമേഖല. 237 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണ്‌ നിലവില്‍ നിശ്ശബ്ദ താഴ്‌വരയുടെ ഭാഗമായിട്ടുള്ളത്‌. പടിഞ്ഞാറുഭാഗത്ത്‌ കുന്തിപ്പുഴയുടെയും കിഴക്ക്‌ ഭവാനിയുടെയും തടത്തിലാണ്‌ താഴ്‌വര.


സൈലന്റ് വാലിയെ നശിപ്പിച്ച് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കമാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയാന്‍ കാരണം
120 മെഗാവാട്ടിന്റെ ജലവൈദ്യുതപദ്ധതിയാണ് ഇവിടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് പാരിസ്ഥിതികകാരണങ്ങളാല്‍ അനുമതിലഭിച്ചില്ല. 1984 നവംബര്‍ 15ന്‌ സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. സൈലന്റ്‌വാലിയെ സംരക്ഷിക്കാന്‍നടന്ന ഐതിഹാസികമായ കൂട്ടായ്മയും സമരങ്ങളും പരിസ്ഥിതിസംരക്ഷണചരിത്രത്തിലെ തിളക്കമേറിയ അധ്യായമാണ്.


ആന, സിംഹവാലന്‍കുരങ്ങ്, വിവിധയിനം പാമ്പുകള്‍, ഇരുന്നൂറിലേറെ വ്യത്യസ്തയിനം പക്ഷികള്‍, ശലഭങ്ങള്‍, ആയിരത്തോളം പുഷ്പജാലങ്ങള്‍, 107 തരം ഓര്‍ക്കിഡുകള്‍ തുടങ്ങിയവയൊക്കെ പൈതൃകസമ്പത്തിന്റെ മുതല്‍ക്കൂട്ടാണ്.


മഴക്കാടുകള്‍ എന്നത് ചലനാത്മകതയുടെ ജൈവസങ്കേതമാണ്. ഓരോ അണുവിലും ജീവന്‍ തുടിക്കുന്ന അത്തരമൊരു അത്ഭുത ലോകമാണ് സൈലന്റ് വാലിയിലേത്.


സൈലന്‍റ് വാലിക്ക് ചുറ്റുമുള്ള 148 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തെ ബഫര്‍ സോണായി നവംബര്‍ 15 നു പ്രഖ്യാപിച്ചു.സൈലന്‍റ് വാലിയും അതിനോട് ചേര്‍ന്ന് കിടക്കുന്ന വനഭൂമിയിലുമായി കാണപ്പെടുന്ന ആയിരത്തിലധികം അത്യപൂര്‍വ്വമായ സസ്യ ജീവി ജാലങ്ങളുടെ സംരക്ഷണം കണക്കാക്കിലെടുത്താണ് സൈലന്‍റ് വാലിയെ ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.ബഫര്‍സോണ്‍ പ്രഖ്യാപനത്തോടെ പ്രദേശത്ത് യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.

ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ സഞ്ചാരികള്‍കായി സൈലന്റ്‌വാലി ദേശീയപാര്‍ക്കില്‍ കൂടുതല്‍സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.സന്ദര്‍ശനത്തിന് മുക്കാലിയിലുള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍നിന്ന് മുന്‍കൂറായി അനുമതി വാങ്ങണം. ഡിസംബര്‍ മുതല്‍ ഏപ്രില്‍വരെയാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ സന്ദര്‍ശകരെ കയറ്റിവിടൂ. വൈകീട്ട് ആറിന് സന്ദര്‍ശകര്‍ പാര്‍ക്കിന് പുറത്തെത്തിയിരിക്കണം.
കടപ്പാട് മാതൃഭൂമി

Wednesday, November 11, 2009

സാലിം അലിചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ അമ്മാവനായ അമിറുദ്ദീന്‍ തായ്‌ബ്ജിയുടെ സംരക്ഷണയിലാണ്‌ സാലിം ആയ വളര്‍ന്നത്‌. പത്തുവയസ്സുള്ളപ്പോള്‍ അമ്മാവന്‍ സമ്മാനിച്ച എയര്‍ഗണ്‍കൊണ്ട്‌ സാലിം അലി ഒരു കുഞ്ഞാറ്റക്കിളിയെ വെടിവെച്ചിട്ടു. കിളിയുടെ കഴുത്തിലുള്ള അപൂര്‍വമായ മഞ്ഞപ്പട്ട സാലിമിനെ ആകര്‍ഷിച്ചു. കിളിയുടെ പേരന്വേഷിച്ച്‌ അമ്മാവനെ സമീപിച്ച സാലിമിനെ അദ്ദേഹം മുംബൈ നാച്വറല്‍ ഹിസ്‌റ്ററി മ്യൂസയത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. അതിന്റെ സെക്രട്ടറി ഡബ്ലിയു. എസ്‌. മില്ലാര്‍ഡില്‍
സാലിമിനെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകള്‍ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി.
സാലിം അലി എന്നലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞന്‍ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ.
http://sciencelokam.blogspot.com

നാച്വറല്‍ ഹിസ്‌റ്ററി മ്യൂസിയത്തില്‍ സ്‌റ്റഫ്‌ ചെയ്‌ത് സൂക്ഷിച്ചിരുന്ന പക്ഷികളെയെല്ലാം നിരീക്ഷിക്കാനും പഠിക്കാനും മില്ലാര്‍ഡ്‌ സാലിമിന്‌ അവസരമൊരുക്കി.
സാലിം മുംബൈയിലെ പ്രിന്‍സ്‌ ഓഫ്‌ വെയില്‍സ്‌ മ്യൂസിയത്തില്‍ നാച്വറല്‍ ഹിസ്‌റ്ററി വിഭാഗത്തില്‍ ഗൈഡായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന്‌ ഉന്നത പരിശീലനത്തിനായി ജര്‍മനിയിലേക്കുപോയി. പ്രശസ്‌ത പ്രകൃതിശാസ്‌ത്രജ്‌ഞനായിരുന്ന പ്രൊഫസര്‍ എര്‍വിന്‍ സ്‌ട്രെസ്‌മാനിന്റെ കീഴില്‍ ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി.മുംബൈ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റിക്കുവേണ്ടി പ്രാദേശിക പക്ഷിസര്‍വേകള്‍ നടത്താന്‍ അദ്ദേഹത്തിന്‌ അവസരം ലഭിച്ചു. ഇതിനായി ഇന്ത്യയിലെ പ്രധാന പക്ഷികേന്ദ്രങ്ങളിലെല്ലാം അദ്ദേഹം ചുറ്റിസഞ്ചരിച്ചു. മുംബൈ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റി ഫണ്ടില്ലാതെ പൂട്ടിപ്പോകുന്ന അവസ്‌ഥയിലെത്തിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവില്‍ നിനും സഹായം നേടിയെടുത്ത്‌ സ്‌ഥാപനത്തെ രക്ഷപ്പെടുത്തിയത്‌ സാലിം അലിയാണ്‌. ഭരത്‌പൂര്‍ പക്ഷിസങ്കേതവും സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കും യാഥാര്‍ത്ഥ്യമായതിനു പിന്നില്‍ അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണമായി.


1933 ഡോ സാലിം അലി കേരളത്തില്‍ വരികയുണ്ടായി.കേരളത്തിലെ തട്ടേക്കാട്‌ പക്ഷിസങ്കേതത്തിന്റെ ശില്‌പികൂടിയാണ്‌ ഡോ. സാലിം അലി. തിരുവിതാംകൂറിലും കൊച്ചിയിലും ആറുമാസത്തോളം പര്യടനം നടതിയശേഷം ഇവിടത്തെ പക്ഷികളെക്കുറിച്ച്‌ ഒരു റിപ്പോര്‍ട്ട്‌ തയാറാക്കുകയുണ്ടായി. ജേര്‍ണല്‍ ഓഫ്‌ ബോംബെ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റി എന്ന മാസികയില്‍ എട്ടു ഭാഗങ്ങളിലായി ഇത്‌ അച്ചടിച്ചുവന്നു. ബേഡ്‌സ് ഓഫ്‌ കേരള എന്ന പുസ്‌തകം അദ്ദേഹം പ്രസിദ്ധപ്പെടുത്തി.
http://sciencelokam.blogspot.com
സാലിം അലി താന്‍ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ ലളിതമായ ഭാഷയില്‍ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങള്‍ക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ല്‍ തൊണ്ണൂറ്റൊന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു.
സാലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി പക്ഷി നിരീക്ഷണദിനംആയി ആചരിക്കുന്നു