മുലയൂട്ടല്‍-അടിയന്തിര പ്രതികരണം അതിപ്രധാനം- Breastfeeding-A vital emergency response എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.
ലോകാരോഗ്യസംഘടനയും മറ്റനേകം ആരോഗ്യപ്രസ്ഥാനങ്ങളും കൈകോര്‍ത്തുകൊണ്ട് അമ്മിഞ്ഞപ്പാലിന്റെ മാഹാത്മ്യം കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നതിനായി വര്‍ഷംതോറും ആഗസ്ത് ആദ്യവാരം ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുന്നു.
അടിസ്ഥാന പോഷകങ്ങള്‍ക്ക് പുറമേ അമ്മിഞ്ഞപ്പാല്‍ കുഞ്ഞിന് നല്‍കുന്ന രോഗപ്രതിരോധ ശക്തി അപാരമാണ്.
ഇക്കാരണത്താലാണ് ജനിച്ച് ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. കുറഞ്ഞത് രണ്ടുവര്‍ഷം മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.
ജനിച്ച ഉടനെ മുലപ്പാല്‍ മാത്രം കഴിക്കുന്ന കുട്ടികള്‍ക്ക് വയറ്റിളക്കരോഗങ്ങള്‍ പിടിപെടുന്നത് കുറയുന്നു.
ചെവിയിലെ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യതയും വിരളമാണ്.
ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാനും അമ്മിഞ്ഞപ്പാലിന് കഴിവുണ്ട്.
പ്രസവിച്ചയുടന്‍ അമ്മയുടെ ശരീരത്തിലുണ്ടാകുന്ന പാല്‍ കുഞ്ഞിന്റെ വയറിലെ സ്തരങ്ങളില്‍ ഒരു പ്രതിരോധപാളിയായി നിന്ന് രോഗാണുക്കളെ പ്രതിരോധിക്കുമെന്നാണ് കണ്ടെത്തല്‍.
ഇതേരീതിയില്‍ ആദ്യമായുണ്ടാകുന്ന മുലപ്പാലിലെ ഘടകങ്ങള്‍ മൂക്കിലും തൊണ്ടയിലും പ്രതിരോധകവചം തീര്‍ക്കും.
ഇമ്മ്യൂണോഗ്ലോബിന്‍-എ എന്ന ഘടകമാണ് ഇവിടെ രക്ഷകനായെത്തുന്നത്.
മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് രക്താര്‍ബുദ സാധ്യത കുറയുന്നുവെന്ന് ഒട്ടേറെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡി കുട്ടിയുടെ ശരീരത്തില്‍ കൂടുതല്‍ പ്രതിരോധശക്തി നല്‍കുന്നുവെന്നാണ് അനുമാനം.
ആറുമാസത്തിലധികം മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ടൈപ്പ് ഒന്ന് പ്രമേഹംവരാനുള്ള സാധ്യത കുറവാണ്.
മുലപ്പാല്‍ പ്രതിരോധിക്കുന്ന മറ്റുരണ്ട് രോഗാവസ്ഥകളാണ് കൊളസ്‌ട്രോളും മെനിഞ്ചൈറ്റിസും .
രക്തത്തില്‍ ഉണ്ടാകുന്ന കടുത്ത അണുബാധകളെയും മുലപ്പാല്‍ ചെറുക്കും.
മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്നുള്ള കാലത്തും അലര്‍ജിയെ പ്രതിരോധിക്കാന്‍ കഴിയും.
കുട്ടികളുടെ ബുദ്ധിശക്തി പരിശോധിക്കുന്ന നിരവധി പരീക്ഷണങ്ങളില്‍ മുലപ്പാലിന്റെ സ്വാധീനം പ്രകടമായി കണ്ടെത്തിയിട്ടുണ്ട്.
മുലയൂട്ടുമ്പോള്‍ അമ്മയും കുഞ്ഞുമായുള്ള വൈകാരികമായ ബന്ധവും ബുദ്ധിശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
പശുവിന്‍ പാല്‍ പശുക്കുട്ടിക്കും, ആട്ടിന്‍പാല്‍ ആട്ടിന്‍കുട്ടിക്കും,
മാതൃത്വത്തിന്റെ അമൃതവര്‍ഷമായ അമ്മിഞ്ഞപ്പാല്‍ കുഞ്ഞിനും
Subscribe to:
Post Comments (Atom)
No comments:
Post a Comment