Sunday, August 23, 2009
പുഷ്പങ്ങളിലെ തേന്‍ 80 % ജലം അടങ്ങിയ സങ്കീര്‍ണ ഷുഗറുകളാണ് .
(പോളിസാക്കറൈഡുകള്‍)
പൂക്കളില്‍ തേന്‍ മാത്രമല്ല പൂമ്പൊടി കൂടിയുണ്ട് .
പൂമ്പൊടി (Pollen) വളരെ ഊര്‍ജ്ജം അടങ്ങിയിരിക്കുന്ന ഒന്നാണ്. മനുഷ്യന്റെ സമീകൃതാഹാരത്തിനുതകുന്ന അമിനോ ആസിഡുകള്‍ , മിനറലുകള്‍ , എന്‍സൈമുകള്‍, മിക്കവാറും വൈറ്റമിനുകള്‍ ഇവയെല്ലാം പൂമ്പൊടിയിലുണ്ട്. വയറ്റിലുണ്ടാകുന്ന അള്‍സര്‍, പ്രൊസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍, കരളിന്റെ കേടുപാടുകള്‍ പരിഹരിക്കല്‍, രോഗാണുബാധ തടയല്‍, ആസ്‌മയ്‌ക്കെതിരായും അമിതഭാരമുള്ളവരുടെ തൂക്കം കുറയ്‌ക്കുക, ദഹനപ്രക്രിയയുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കുക, പ്രായമാകല്‍ പ്രക്രിയയുടെ നിരക്കു കുറയ്‌ക്കുക തുടങ്ങി കാന്‍സറിനെ തടുക്കാന്‍ വരെ പൂമ്പൊടിക്ക് കഴിവുണ്ട്.
പ്രാണികള്‍ അവയുടെ തേനിലാണ് പൂമ്പൊടി ശേഖരിക്കുക എന്നതാണ് നമുക്ക് പ്രയോജന കരമായ കാര്യം. പൂക്കളുടെവൈവിധ്യമനുസരിച്ച് പൂമ്പൊടിയുടെ എണ്ണവും തേനിന്റെ ഗുണമേന്മയും വ്യത്യാസപ്പെട്ടിരിക്കും.
10ഗ്രാം തേനില്‍ ഒരു ലക്ഷത്തില്‍പ്പരം പൂമ്പൊടിയാണുള്ളത്.
പുഷ്പങ്ങളില്‍ നിന്നും ശേഖരിച്ച് തേന്‍, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളില്‍ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു. വയറില്‍ വച്ച് തേന്‍ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം
പഞ്ചസാരകളായി (മോണോസാക്കറൈഡുകളായ് ) രൂപാന്തരം പ്രാപിക്കുന്നു.
വയറിനുള്ളില്‍ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീര്‍ഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടില്‍ വന്നാല്‍ ജോലിക്കാരായ ഈച്ചകള്‍ക്ക് ഇതു കൈമാറുന്നു. 150 മുതല്‍ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേന്‍ തേനറകളില്‍ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനില്‍ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാന്‍ വേണ്ടി ചിറകുകള്‍ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ് വര്‍ഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.
മൂന്നുതരം പ്രവര്‍ത്തനശൈലികളാണ് തേനിന്റെ മുറിവുണക്കല്‍ പ്രക്രിയയിലുള്ളത്.
(1) ഗ്ലൂക്കോസ്, ഫ്രക്‌ടോസ് എന്നീ രണ്ടിനം പഞ്ചസാരകള്‍ തേനില്‍ അടങ്ങിയിരി ക്കുന്നു. മുറിവിനു പുറമേ അല്ലെങ്കില്‍ പൊള്ളിയ ഭാഗത്ത് പുരട്ടുമ്പോള്‍ ഇവ ബാക്‌ടീരിയയേയും ഫംഗസിനേയും ഒരു തരം ഉണക്കല്‍ പ്രക്രിയയ്‌ക്ക് വിധേയമാക്കി അവയുടെ വളര്‍ച്ചാ നിരക്ക് കുറയ്ക്കുന്നു.
(2) ശുദ്ധമായ തേനില്‍ ഗ്ലൂക്കോസ് ഓക്‌സിഡേസ് എന്ന ഒരു എന്‍സൈം രോഗാണുബാധ ഉണ്ടാകാതെ മുറിവുണക്കാന്‍ സഹായിക്കുന്നു.
(3) ശുദ്ധമായ തേനില്‍ അടങ്ങിയിരിക്കുന്ന പൂമ്പൊടിയും എന്‍സൈമുകളും പുതിയ ശരീരകലകളുടെ വളര്‍ച്ചയെ ഉദ്ദിപിപ്പിക്കുന്നു.
മുറിവുണങ്ങാനും, പൊള്ളലിനും തേന്‍ മഹത്തരമാകുന്നത് ഈ കഴിവുകള്‍കൊണ്ടാണ്.
ഒരു മള്‍ട്ടി വിറ്റാമിന്‍ ടോണിക് ആയ തേന്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളെ ചെറുക്കുന്നതിനും ഒപ്പം മാനസികസമ്മര്‍ദം കുറയ്ക്കുന്നതിനും ഗുണപ്രദമാണ്.
Subscribe to:
Post Comments (Atom)
നല്ല ലേഖനം
ReplyDeleteNice post. Really informative. Thanks for sharing it. Best wishes...!!!
ReplyDeleteവിജ്ഞാനപ്രദം!!!
ReplyDelete