Tuesday, August 11, 2009
കണക്കിനെ കീഴടക്കി
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ വ്യക്തിയായി ടൈം മാസിക തിരഞ്ഞെടുത്തത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നെയാണ്. ഇരുപതാം നൂറ്റാണ്ട് ശാസ്ത്രത്തിന്റെ നൂറ്റാണ്ട് ആയിരുന്നു. മനുഷ്യനെ സ്വാധീനിച്ച ശാസ്ത്രത്തെ ഏറ്റവും സ്വാധീനിച്ച മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കഥ ഈ നൂറ്റാണ്ടിന്റെ ശാസ്ത്ര കഥ കൂടിയാണ്.
കുട്ടിയായ ആല്‍ബര്‍ട്ട് നു ആള്‍ജിബ്ര എന്ന് കേള്‍കുന്നത് തന്നെ വെറുപ്പായിരുന്നു.
"ആല്‍ബര്‍ട്ട്, നീ ഡിററക്ടീവ് കഥകള്‍ വായിച്ചിടുണ്ടോ? " ചിറ്റപ്പന്‍ ചോദിച്ചു.
ഏതൊരു കുട്ടിയെയും പോലെ ആല്‍ബര്‍ട്ട് നും ഡിററക്ടീവ് കഥകള്‍ ജീവനായിരുന്നു.
"ഉവ്വ്, കള്ളന്‍ എവിടെ ഒളിച്ചിരുന്നാലും ഡിററക്ടീവ് പിടികൂടും. "
"ആല്‍ബര്‍ട്ട്, ആള്‍ജിബ്ര യിലെ കണക്കു ചെയ്യുമ്പോള്‍ നീയാണ് ഡിററക്ടീവ്. "
"ങേ ? " ആല്‍ബര്‍ട്ട് വാ പൊളിച്ചു.
"തീര്‍ച്ചയായും എക്സ് എന്ന കള്ളനെ പിടിക്കാന്‍ നടക്കുന്ന മിടുക്കനായ ഡിററക്ടീവ് , എന്താ? "
"ഞാന്‍ തന്നെ . " കൊച്ചു ആല്‍ബര്‍ട്ട് ആവേശത്തോടെ പറഞ്ഞു.
കള്ളനെ പിടിക്കുന്ന ആവേശത്തോടെ ആല്‍ബര്‍ട്ട് കണക്കിനെ കീഴടക്കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment