എന്റെ പേരു ബവബോബ്.
പേരു കേട്ടപ്പോള്‍ ഏതോ ബോംബാണെന്നു കരുതിയോ? എങ്കില്‍ തെറ്റി. ഞാനൊരു പാവം വൃക്ഷമാണ്. എന്റെ ജന്മനാട് ആഫ്രിക്കയാണ്. അവിടെയുള്ളവര്‍ എന്നെ ഒരു പുണ്യ വൃക്ഷമായി കരുതുന്നു. മരിച്ചവരുടെ ആത്മാക്കള്‍ എന്നില്‍ വന്നിരിക്കുമെന്നാണ് അവരുടെ വിശ്വാസം.
എന്നെ കാണാന്‍ അത്ര വലിയ ഭംഗിയൊന്നും ഇല്ല. അധികം പൊക്കമില്ലാത്ത ഒരു തടിയനാണ് ഞാന്‍. ഇലകള്‍ വളരെ കുറവ്. ഉള്ളവ തന്നെ വേനല്ക്കാലമാകുമ്പോഴേക്കും കൊഴിയാന്‍ തുടങ്ങും.
പരിസ്ഥിതിയുമായി ഏറ്റവും അധികം പൊരുത്തപ്പെടുന്ന ഒരു മരമാണ് എന്നതാണ് എന്റെ പ്രത്യേകത. ഈ പോരുത്തപ്പെടലിനു അനുകൂലനം എന്ന് പറയുന്നു.
വരള്‍ച്ചയെ നേരിടാന്‍ ഞാന്‍ മറ്റൊരു സൂത്രം പ്രയോഗിക്കുന്നുണ്ട്. എന്റെ തായ്തടിയുടെ വണ്ണം ഒരുപാടു കൂട്ടുന്നു. അങ്ങിനെ വലിപ്പം കൂടിവരുന്ന പൊള്ളയായ ഈ ഭാഗത്ത് വെള്ളം ശേഖരിക്കുന്നു. എന്റെ ഈ ജലസംഭരണിയില്‍ രണ്ടായിരം ലിറ്റര്‍ വെള്ളം വരെ ചിലപ്പോള്‍ ഉണ്ടാകും. ഈ നേട്ടങ്ങള്‍ കാരണം നൂറ്റാണ്ടുകളോളം ഞാന്‍ ജീവിക്കുന്നു.
എന്താ കൂട്ടുകാരെ, എന്നെ കാണാന്‍ കൊതിയാകുന്നുണ്ടോ? എങ്കില്‍ വരൂ, തിരുവനന്തപുരം കാഴ്ച്ചബംഗ്ലാവിലേക്ക്, അവിടെ പക്ഷിക്കൂടിനടുത്തെക്ക് പോകുന്ന വഴിയില്‍ പടവുകള്‍ ഇറങ്ങുമ്പോള്‍ ഇടതു വശത്ത് എന്നെ കാണാം. എന്റെ കൂട്ടുകാര്‍ വരുന്നതും നോക്കി ഞാനവിടെ തന്നെ നില്‍പുണ്ടാവും.
നീലിമ കെ രാജന്‍ , std 8 , CDCMIPS ,കൂനമ്മാവ്
കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല.
ReplyDeleteനന്നായി.:)
good blog......
ReplyDeleteFrom today we are also a follower of this blog......