Monday, July 27, 2009
ഐ.എന്‍.എസ്. അരിഹന്ത്
തദ്ദേശീയമായി നിര്‍മിച്ച ആദ്യ ആണവ അന്തര്‍വാഹിനി 'ഐ.എന്‍.എസ്.- അരിഹന്ത്' ഞായറാഴ്‌ച രാജ്യത്തിന് സമര്‍പ്പിച്ചു.
ഇതോടെ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കാനും ആണവമിസൈല്‍ തൊടുക്കാനും ശേഷിയുള്ള അന്തര്‍വാഹിനി നിര്‍മിക്കുന്ന പ്രമുഖ രാഷ്ട്രങ്ങളുടെ നിരയില്‍ ഇന്ത്യയും സ്ഥാനംപിടിച്ചു.
അഡ്വാന്‍സ്ഡ് ടെക്‌നോളജി വെസ്സല്‍ (എ.ടി.വി.) വിഭാഗത്തില്‍പ്പെടുന്ന ഐ.എന്‍.എസ്.- അരിഹന്തിന് 112 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുണ്ട്. ഭാരശേഷി 6000 ടണ്‍. 100 സേനാംഗങ്ങളെ വഹിക്കാം. ആണവവാഹക ശേഷിയുള്ള സാഗരിക (കെ-15) മിസൈലാണ് അരിഹന്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. 700 കി. മീറ്ററാണ് ഈ മിസൈലിന്റെ പ്രഹരശേഷി.
നാവികസേനയും പ്രതിരോധ ഗവഷേണവികസന കേന്ദ്രവും (ഡി.ആര്‍.ഡി.ഒ.), ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററും (ബാര്‍ക്ക്) സംയുക്തമായി വികസിപ്പിച്ചെടുത്തു.
പ്രവര്‍ത്തനത്തിന് ആവശ്യമായ ആണവ റിയാക്ടര്‍ കല്‍പ്പാക്കം ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രത്തില്‍ നിര്‍മിച്ചു.
റഷ്യയുടെ സാങ്കേതിക സഹായം.റഷ്യന്‍ അന്തര്‍വാഹിനിയായ 'അകുല-1' അടിസ്ഥാന മാതൃകയാക്കി.
85 മെഗാവാട്ട് ശേഷിയുള്ള ആണവറിയാക്ടറാണ് അരിഹന്തിന്റെ 'ഹൃദയം'.
''മറ്റ് രാജ്യങ്ങളെ ആക്രമിക്കുകയല്ല മറിച്ച് സുരക്ഷ ഉറപ്പാക്കുകയാണ് സൈനികശേഷി ആര്‍ജിക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത് ''-പ്രധാനമന്ത്രി മന്‍മോഹന്‍സിങ്
Subscribe to:
Post Comments (Atom)
No comments:
Post a Comment