Saturday, July 25, 2009
ആമയെ മുയലാക്കാന്‍....
ചില രാസപ്രവര്‍ത്തനങ്ങള്‍ വളരെ പതുക്കെ നടക്കുന്നവയാണ്.
ഇവയുടെ വേഗത എങ്ങിനെ കൂട്ടും ?
തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കൊടുവില്‍ വേഗത കൂട്ടാനുള്ള ഒരു മാന്ത്രിക വസ്തു ശാസ്ത്രഞ്ജന്മാര്ക്ക് കിട്ടുക തന്നെചെയ്തു .അതാണ് ഉല്പ്രേരകം അഥവാ കാററലിസ്ററ് .
രാസവ്യവസായത്തിന്റെ മുഖഛായ തന്നെ മാറ്റി മറിച്ചത് ഉല്പ്രേരകങ്ങള് ആണ് .
ജര്‍മ്മന്‍ രസതന്ത്രഞ്ജനായ ഡോബറെയ്നറുടെ പരീക്ഷണം ഉല്‍പ്രേരകങ്ങളുടെ ചരിത്രത്തിലെ ഒരു പ്രനാന വഴിത്തിരിവായ്.
ഹൈഡ്രജനും ഓക്സിജനും ചെര്‍ന്നു ജലം ഉണ്ടാകുന്ന രാസപ്രവര്‍ത്തനം സാധാരണ താപനിലയില്‍ വളരെസാവധാനം മാത്രമെ നടക്കൂ
ചിലപ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും
ഹൈഡ്രജന്റെയും ഓക്സിജന്റെയും മിശ്രിതത്തിലേക്ക് അദ്ദേഹം ഒരു പ്ലാറ്റിനും കമ്പി താഴ്തി
അത്ഭുതം ! അതാ വളരെ ചെറിയ വെള്ള ത്തുള്ളികള്‍ !
പ്ലാറ്റിനും ഇവിടെ ഉല്പ്രേരകം ആയി പ്രവര്‍ത്തിച്ചു.
രാസപ്രവര്‍ത്തനത്തിന്റെ വേഗത കൂട്ടുന്ന ഉല്പ്രേരകങ്ങള് സ്വയം രാസപ്രവര്‍ത്തനത്തിനു വിധേയമാകുന്നില്ല.
കുറഞ്ഞ സമയം കൊണ്ടു കൂടുതല്‍ ഉത്പാദനം എന്ന രാസവ്യവസായ രംഗത്തെ സ്വപ്നം യാഥാര്‍ഥ്യമായി.
രാസപ്രവര്‍ത്തന നിരക്കിനെയും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളേയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയായകെമിക്കല് കൈനററിക്സിന് തുടക്കമായ്
വലുതാകുമ്പോള്‍ ഞാന്‍ പുതിയ ഉല്പ്രേരകങ്ങള് കണ്ടുപിടിക്കും.
രാധിക കെ വി
std 8
MTSEMS
എന്‍ പറവുര്‍
Subscribe to:
Post Comments (Atom)
very good, keep it up!
ReplyDeleteരസകരമാണു ഉള്‍പ്രേരകത്തിന്റെ പ്രവര്‍ത്തനം. രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുമില്ല എന്നാല്‍ അതിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ReplyDeleteപണ്ടു ഞങ്ങളുടെ ക്ലാസ്സില്‍ ഒരു ഉള്‍പ്രേരകം ഉണ്ണികൃഷ്ണന് ഉണ്ടായിരുന്നു. അവന് മറ്റു കുട്ടികളെ തമ്മില്‍ തല്ലിക്കും. എന്നിട്ടു ഒന്നുമറിയാത്ത പോലെ ഒന്നും നഷ്ടപ്പെടാതെ നിന്നു ചിരിക്കും.
എന്നിട്ടെന്തായി..
രാസപ്രവര്‍ത്തനം ഏല്‍ക്കാത്ത ആ ശരീരത്തില്‍ ജൈവ പ്രവര്‍ത്തനം നടന്നു.
(ക്യാന്‍സറായിരുന്നു മരിച്ചിട്ടു ഒരു വര്‍ഷമായി).
മരിച്ചവരെ പറ്റി കുറ്റം പറഞ്ഞൂടാ... എന്നാലും ഇനി ആരും ഇത്തരം ജീവിതത്തില്‍ രാസത്വരകങ്ങളായിക്കൂടാ... എന്നു കരുതി എഴുതുന്നു.
Very good. Keep it up.
ReplyDeleteവളരെ നന്നായി. ഇതുപോലുള്ളവ വീണ്ടും പ്രതീക്ഷിക്കുുന്നു.
ReplyDeleteനന്നായിരിയ്ക്കുന്നു.രസതന്ത്രം അറിയാത്തവര്‍ക്കും ഉല്പ്രേരകം എന്താണെന്നറിയാന്‍ സഹായിക്കുന്നു.ഇനിയും എഴുതണം.ആശംസകള്‍...
ReplyDelete