പെട്രോളിന് നാല് രൂപയും ഡീസലിന് രണ്ടു രൂപയും വര്‍ധിപ്പിച്ചു
? ? ? ? ? ? ? ? ?
കരയില്‍ക്കൂടി ഓടുന്ന മിക്ക വാഹനങ്ങളിലും ഡീസല്‍/പെട്രോള്‍ ആണ് ഇന്ധനം.
വിവിധങ്ങളായ ഹൈഡ്രോകാര്‍ബണുകളുടെ മിശ്രിതമാണ് പെട്രോളിയം.
ഉയര്‍ന്ന ഊര്‍ജദായകശേഷി, കൈമാറ്റം ചെയ്യപ്പെടാനുള്ള കഴിവ്, ലഭ്യത തുടങ്ങിയവ പെട്രോളിയത്തെ ലോകത്തിന്റെഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ സ്രോതസ്സാക്കി മാറ്റി.
പെട്രോളിയത്തിന്റെ എല്ലാ ഡിസ്റ്റിലേഷനകളും ഇന്ധനമാണ് - പെട്രോള്‍,ഡീസല്‍, മണ്ണെണ്ണ, ജെറ്റ് ഇന്ധനം .......
പെട്രോളിയം നിക്ഷേപങ്ങളില്‍ നിന്നെടുക്കാവുന്ന പെട്രോളിന്റെ അളവ് കാലക്രമേണ കുറഞ്ഞ് വരുന്നുണ്ട് - ഉപഭോഗത്തില്‍ ഗണ്യമായ വര്‍ദ്ധനവ് സംഭവിച്ചിട്ടുമുണ്ട്.
പെട്രോളിന്റെ ശേഖരം 2039 ആവുന്നതോടെ ഉപയോഗിച്ച് തീരുമെന്നും കണക്കാക്കുന്നു . ഇതെല്ലാം ലോകത്തെ വന്‍ ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നയിക്കും എന്ന് കണക്കാക്കുന്നു.
എന്നാലും പല ഘടകങ്ങളും ഈ അനുമാനത്തെ മുന്നോട്ടോ പിന്നോട്ടോ മാറ്റാന്‍ സാധ്യതയുണ്ട്.
ഇന്ത്യ, ചൈന, തുടങ്ങി വികസിച്ചു കൊണ്ടിച്ചിരിക്കുന്ന രാജ്യങ്ങളുടെ വര്‍ദ്ധിച്ച ഉപഭോഗം, പുതിയ കണ്ടുപിടിത്തങ്ങള്‍,മറ്റുഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം,പാരമ്പരാഗതമല്ലാത്ത എണ്ണ സ്രോതസ്സുകളുടെ കണ്ടുപിടിത്തംഎന്നിവയെല്ലാം ഇതിനെ ബാധിക്കാവുന്ന കാര്യങ്ങളാണ്.
ഭൂമിശാസ്ത്രകാരന്മാരുടെ നിഗമനപ്രകാരം അതിപുരാതന ജൈവാവശിഷ്ടങ്ങള്‍ ഉന്നത മര്‍ദ്ദത്തിനുംതാപീകരണത്തിനും വിധേയമായി രൂപപ്പെടുന്നതാണ് പെട്രോളിയവും പ്രകൃതിവാതകവും.
അടുത്തകാലത്ത് നിലവില്‍ വന്ന തെര്‍മല്‍ ഡീപോളിമറൈസേഷന്‍ (TDP) എന്ന പ്രക്രിയ സങ്കീര്‍ണ്ണജൈവവസ്തുക്കളെ ലഘു സ്വാഭാവിക എണ്ണയായുള്ള രൂപാന്തരണത്തിന് സഹായിക്കുന്നു.
താപത്തിന്റെയുംമര്ദ്ദത്തിന്റെയും സഹായത്താല്‍ ഹൈഡ്രജന്റെയും
ഓക്സിജന്റെയും കാര്‍ബണിന്റെയും നീണ്ട കണ്ണികള്‍ ഹ്രസ്വകണ്ണികളായുള്ള ഹൈഡ്രോകാര്‍ബണുകളായി വിഘടിപ്പിക്കുന്നു. ഇത് ഫോസില്‍ ഇന്ധങ്ങള്‍ രൂപപ്പെടുന്ന ഭൗമപ്രക്രിയകള്‍ക്ക് സമാനമാണ്.
സൈദ്ധാന്തികമായി ഏത് ജൈവാവശിഷ്ടങ്ങളെയും ഇതുവഴി പെട്രോളിയത്തിന്‌സമാനമാക്കി മാറ്റാം.

No comments:
Post a Comment