Wednesday, September 23, 2009

ഓഷ്യന്‍ സാറ്റ്‌ -2


സമുദ്രനിരീക്ഷണ, കാലാവസ്ഥാപ്രവചന മേഖലകളില്‍ വന്‍കുതിപ്പിന്‌ വഴിയൊരുക്കുന്ന .എസ്‌.ആര്‍..യുടെ 'ഓഷ്യന്‍സാറ്റ്‌-2' ഉപഗ്രഹം ഭ്രമണപഥത്തില്‍







മത്സ്യങ്ങള്‍ ധാരാളമുള്ള മേഖലകള്‍ണ്ടെത്തല്‍, കടലിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള പ്രവചനം, സമുദ്രതീരപഠനങ്ങള്‍, കാലാവസ്ഥാ പ്രവചനത്തിനും കാലാവസ്ഥാ പഠനത്തിനും വേണ്ട വിവരങ്ങള്‍ ശേഖരിക്കാന്‍ എന്നിവയാണ്‌ ഓഷ്യന്‍സാറ്റ്‌ -2ന്റെ ലക്ഷ്യങ്ങള്‍.

1999 മേയില്‍ ഐ.എസ്‌.ആര്‍.ഒ. വിക്ഷേപിച്ച ഓഷ്യന്‍സാറ്റ്‌-1ന്‌ പകരമുള്ളതാണിത്‌. സമുദ്രശാസ്‌ത്രത്തിന്റെ ബാഹ്യതല
ത്തിലുള്ളതും ജീവശാസ്‌ത്രപരവുമായ വശങ്ങളെക്കുറിച്ചാണ്‌ 'ഓഷ്യന്‍സാറ്റ്‌-1' പഠനം നടത്തിയത്‌. 'ഓഷ്യന്‍സാറ്റ്‌-1'പത്തുവര്‍ഷത്തെ പ്രവര്‍ത്തനകാലാവധി പൂര്‍ത്തിയാക്കി. മീന്‍പിടിത്തക്കാര്‍ക്ക്‌ 'ഓഷ്യന്‍സാറ്റ്‌-1' നല്‌കിയ വിവരങ്ങള്‍ ഏറെ പ്രയോജനപ്പെട്ടു.

.

സുമുദ്രവര്‍ണ നിരീക്ഷണ സംവിധാനം(ഒ.സി.എം.) കു-ബാന്‍ഡ്‌ പെന്‍സില്‍ രശ്‌മികളോടുകൂടിയ സ്‌കാറ്ററോമീറ്റര്‍, അന്തരീക്ഷ പഠനങ്ങള്‍ക്കുള്ള റേഡിയോ ഒക്കള്‍ട്ടേഷന്‍ സൗണ്ടര്‍ (റോസ) എന്നിവ ഓഷ്യല്‍സാറ്റ്‌ -2ല്‍ ഉണ്ട്‌. ഇറ്റാലിയന്‍ സ്‌പേസ്‌ ഏജന്‍സി വികസിപ്പിച്ചെടുത്തതാണ്‌ 'റോസ'. ആറു ചെറു ഉപഗ്രഹങ്ങളെയും വഹിച്ചാണ്‌ ഓഷ്യന്‍സാറ്റ്‌-2 ഭ്രമണപഥത്തിലെത്തിച്ചു..

സെക്കന്‍ഡില്‍ നാലു മുതല്‍ 24 വരെ മീറ്റര്‍ വേഗത്തിലടിക്കുന്ന കാറ്റിന്റെ വേഗം നിലവിലുള്ളതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ കൃത്യമായി നിര്‍ണയിക്കാന്‍ ഓഷ്യന്‍സാറ്റ്‌-2ന്‌ കഴിയും. സമുദ്രോപരിതലത്തിലെ കാറ്റിനെപ്പറ്റി കൂടുതല്‍ കൃത്യമായ വിവരം നല്‍കും സ്‌കാറ്ററോ മീറ്റര്‍. സമുദ്രഗതി മാറ്റങ്ങള്‍ പ്രവചിക്കാനും ഇതിനാവും തിരമാലകളുടെ ഉയരവും കടലിലെ പ്രക്ഷുബ്ധ്‌ധാവസ്ഥയും സംബന്ധിച്ച്‌ ഇതു നല്‍കുന്ന വിവരങ്ങള്‍ കപ്പല്‍ ഗതാഗതത്തിന്‌ ഏറെ പ്രയോജനപ്പെടും.
. ഓഷ്യന്‍സാറ്റ്‌-1ന്റെ തുടര്‍ച്ചയായതിനാല്‍ അതേ ഭ്രമണപഥം തന്നെയാണ്‌ 'ഒഷ്യാന്‍സാറ്റ്‌-2ന്റെയും.



2 comments:

  1. Thanks for post. It’s really imformative stuff.
    I really like to read.

    ReplyDelete