Sunday, September 6, 2009


അന്ധതയുടെ കാണാക്കയങ്ങളില്‍നിന്ന്‌ കാഴ്‌ചയുടെ സുന്ദരലോകത്തേക്ക്‌ 120 പേരെ കൈപിടിച്ചുയര്‍ത്താനായതിന്റെ ആത്മഹര്‍ഷത്തിലാണ്‌ ആലുവ ചൂണ്ടി വിശുദ്ധ പത്താംപിയൂസ്‌ ഇടവകയിലെ നേത്രദാന സമിതി.

നാലുവര്‍ഷത്തിനിടെ 60 പേരുടെ കണ്ണുകള്‍ നേത്രദാനസമിതി ദാനംചെയ്‌തു. ഇതിലൂടെ കാഴ്‌ച ലഭിച്ചത്‌ കാഴ്‌ചയുടെ ലോകം അന്യമെന്ന്‌ വിശ്വസിച്ചിരുന്ന 120 പേര്‍ക്കാണ്‌.

ഓരോ വ്യക്തിയും അവരവരുടെ കണ്ണുകളെ മരണശേഷം ജീവിക്കാന്‍ അനുവദിച്ചാല്‍ നേത്രപടല അന്ധതമൂലംആരും ഇരുളില്‍ കഴിയേണ്ടിവരില്ല .

നേത്രദാനം നിര്‍വഹിച്ചവരെ ആദരിക്കാനായി നേത്രദാനസമിതി പുറത്തിറക്കിയ ലഘുലേഖയുടെ മുഖ്യസന്ദേശവും ഇതുതന്നെയാണ്‌ ''ഞങ്ങളുടെ കണ്ണുകള്‍ ഇനിയും ജീവിക്കുന്നു....''

മാതൃഭൂമി
വാര്‍ത്ത
"നമുക്ക് എന്തു കൊണ്ടു സാധിക്കില്ല ?"

2 comments:

  1. resp. teacher
    the blog is becoming richer in content and images
    congratulations
    jayadevan c s
    mt, ekm

    ReplyDelete
  2. സയന്‍സ് ലോകം ഉള്ളടക്കം നന്നായിരിക്കുന്നു. ആശംസകള്‍...... ഹെഡ്‌ഡാര്‍ അല്പം വലുതായിപ്പോയോ... ഒന്ന് ക്രമീകരിച്ചുകൂടെ ? സ്കൂള്‍ കലണ്ടറില്‍ യുവജനോത്സവം ജനവരി 14 എന്നത് ശരിയാണോ...?

    ReplyDelete