Thursday, July 9, 2009

ഗ്രീന്‍ ഫ്ലുറസന്റ് പ്രോട്ടിന്‍




ഇതാ രസകരമായ ഒരു പ്രോട്ടീന്‍ GFP - ഗ്രീന്‍ ഫ്ലുറസന്റ് പ്രോട്ടിന്‍

റാസ് മോളില്‍ നിര്‍മ്മിച്ച
മാതൃക

ജെല്ലി ഫിഷില്‍ നിന്നാണ് ഈ പ്രോട്ടിന്‍ ആദ്യമായ് കണ്ടെത്തിയത് .
ഈ പ്രോട്ടീന്‍ സൂര്യ പ്രകാശത്തിലെ അള്‍ട്രാ വയലറ്റ് കിരണത്തെ ആഗീരണം ചെയ്ത പച്ചപ്രകാശംപുറത്തു വിടുന്നു .
ബയോ കെമിസ്ട്രിക്ക് തിളക്കമര്‍ന്ന സഹായമാണ് GFP നല്കിയത് .
തിളങ്ങുന്ന ഒരു മാര്‍ക്കറായ് പ്രവര്‍ത്തിച്ച് ഇതു വരെ അദൃശ്യമായിരുന്ന പലതും ദൃശ്യമാക്കി - നാഡീതന്തുക്കള്‍, തലച്ചോറിലെ കോശങ്ങള്‍ , ഇവയുടെ രൂപീകരണം, വികാസം , കാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യവും പടരലും, അല്ഷിമെഴ്സ് രോഗികളില്‍ നാഡീ കോശങ്ങള്‍ നശിക്കുന്നത് ..........
ഒരു വൈറസിലോ , കോശത്തിലൊ , പ്രോ
ട്ടീനിലോ GFP കലര്‍ത്തുന്നു . ഇനി അവ നമ്മുടെ കണ്‍ മുന്‍പിലാണ് .
അദൃശ്യമായ അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ പതിപ്പിച്ചാല്‍ മതി. GFP തിളങ്ങുന്ന പച്ച നിറത്തില്‍ പ്രകാശിക്കുന്നു.
GFP കലര്‍ത്തി
ഫ്ലൂറസന്റ് സസ്യങ്ങളും ജീവികളും ഉണ്ടാക്കിക്കഴിഞ്ഞു.


ഒരു GFP ചുണ്ടെലി
സാധാരണ പ്രകാശത്തില്‍ (ഇടത് )
അള്‍ട്രാ വയലറ്റ് പ്രകാശത്തില്‍ (വലത്)
ചുവന്നു കാണുന്നത് കാന്‍സര്‍ സെല്ലുകള്‍ (താഴെ)










GFPയുടെ കണ്ടെത്തലിനും ഗവേഷണത്തിനും
Osamu Shimomura , Martin Chalfie , Roger
Y Tsien എന്നിവര്‍ 2008 ലെ രസതന്ത്രത്തിനുള്ള നോബല്‍സമ്മാനം സ്വീകരിച്ചു

1 comment: