Tuesday, October 6, 2009

ഭൗതികശാസ്‌ത്ര നൊബേല്‍ 2009


ഒപ്‌റ്റിക്കല്‍ ഫൈബറും ചാര്‍ജ്‌ കപ്‌ള്‍ഡ്‌ ഡിവൈസും ആവിഷ്‌കരിച്ച ഗവേഷകര്‍ക്ക്‌ ഭൗതികശാസ്‌ത്ര നൊബേല്‍.
വിവരങ്ങളും ദൃശ്യങ്ങളും നിമിഷാര്‍ധം
കൊണ്ട്‌ ലോകമെങ്ങുമെത്തിക്കാനും ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഒപ്പിയെടുക്കാനുമുള്ള കണ്ടുപിടിത്തങ്ങളിലൂടെ പുരസ്‌കാരം പങ്കുവെച്ച ചാള്‍സ്‌ കയോ, വിലാര്‍ഡ്‌ ബോയ്‌ല്‍, ജോര്‍ജ്‌ സ്‌മിത്ത്‌ എന്നിവരെ 'പ്രകാശത്തിന്റെ അധിപന്‍മാരെ'ന്നാണ്‌ നൊബേല്‍ പുരസ്‌കാര സമിതി വിശേഷിപ്പിച്ചത്‌.
ഒപ്‌റ്റിക്കല്‍ ഫൈബറിന്റെ കണ്ടുപിടിത്തത്തിനാണ്‌ ഹോങ്കോങ്ങില്‍ താമസിക്കുന്ന ചാള്‍സ്‌ കയോ പുരസ്‌കാരം പങ്കുവെച്ചത്‌. നേരിയ ചില്ലുനാരുകളിലൂടെ പ്രകാശ സ്‌പന്ദനങ്ങളായി വിവരങ്ങള്‍ അയയ്‌ക്കാമെന്ന്‌ 1966ലാണ്‌ കയോ കണ്ടെത്തിയത്‌.

ചിത്രങ്ങള്‍ ഫിലിമില്‍ പകര്‍ത്തുന്നതിനു പകരം വൈദ്യുത തരംഗങ്ങളാക്കി രേഖപ്പെടുത്തുന്നതിനുള്ള ചാര്‍ജ്‌ കപ്‌ള്‍ഡ്‌ ഡിവൈസ്‌ (സി.സി.ഡി) ബോയ്‌ലും സ്‌മിത്തും ചേര്‍ന്ന്‌ 1969ലാണ്‌ കണ്ടെത്തുന്നത്‌. ഡിജിറ്റല്‍ ക്യാമറകളുടെയും പല വൈദ്യശാസ്‌ത്ര ഉപകരണങ്ങളുടെയും ഇലക്‌ട്രോണിക്‌ കണ്ണാണ്‌ ഇന്നു സര്‍വവ്യാപിയായ സി.സി.ഡി. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്റെ പ്രകാശ വൈദ്യുത പ്രഭാവം ഉപയോഗപ്പെടുത്തിയാണ്‌ കാനഡയിലും അമേരിക്കയിലും പൗരത്വമുള്ള ബോയ്‌ലും അമേരിക്കന്‍ പൗരനായ സ്‌മിത്തും അര്‍ധചാലക സര്‍ക്യൂട്ട്‌ വികസിപ്പിച്ചത്‌

No comments:

Post a Comment