Monday, October 5, 2009
വൈദ്യശാസ്‌ത്ര നൊബേല്‍ പുരസ്‌കാരം 2009
ജനിതകരഹസ്യങ്ങളുടെ സങ്കേതമായ ക്രോമസോമുകള്‍ക്ക് ശരീരം സംരക്ഷണകവചം തീര്‍ക്കുന്നതെങ്ങനെയെന്ന കണ്ടെത്തലിന് വൈദ്യശാസ്‌ത്ര നൊബേല്‍ പുരസ്‌കാരം. അമേരിക്കന്‍ ഗവേഷകരായ എലിസബത്ത് ബ്ലാക്‌ബേണ്‍, കാരള്‍ ഗ്രെയ്‌ഡര്‍, ജാക് സോസ്റ്റാക് എന്നിവരാണ് സമ്മാനം പങ്കുവെച്ചത്. ചരിത്രത്തിലാദ്യമായി വൈദ്യശാസ്‌ത്ര നൊബേല്‍ പങ്കുവെച്ച വനിതകള്‍ എന്ന ബഹുമതിയും എലിസബത്തും കാരളും സ്വന്തമാക്കി.
വിഭജിച്ചു പെരുകുന്നതിനിടെ ശരീരകോശങ്ങള്‍ക്ക് പ്രായമാകുന്നത് എങ്ങനെയെന്നും പ്രായമായി നശിക്കാത്ത കോശങ്ങള്‍ അര്‍ബുദത്തിനു കാരണമാകുന്നതെങ്ങനെയെന്നും വെളിപ്പെടുത്തുന്നതാണ് കണ്ടെത്തല്‍
ക്രോമസോമുകളുടെ രണ്ടറ്റത്തുമുള്ള ടെലോമെറസുകളാണ് അവയ്‌ക്ക് സംരക്ഷണം നല്‍കുന്നത്. ടെലോമെറെയ്‌സ് എന്ന എന്‍സൈമാണ് ഈ പ്രക്രിയയെ നിയന്ത്രിക്കുന്നത്.
ക്രോമസോമിനെ കോശവിഭജനത്തിന്റെ വേളയില്‍ പൂര്‍ണരൂപത്തില്‍ കോപ്പി ചെയ്യപ്പടാന്‍ സഹായിക്കുന്നത് ടെലോമിറേസ് രാസാഗ്നിയാണ്.
സ്വയം പകര്‍പ്പെടുത്ത് ക്രോമസോമുകള്‍ വിഭജിക്കുമ്പോള്‍ അറ്റത്തുള്ള ടെലോമെറസുകള്‍ക്ക് നീളം കുറയും. ഇവയുടെ നീളം കുറഞ്ഞുകുറഞ്ഞുവന്നാല്‍ കോശങ്ങള്‍ക്ക് അതിവേഗം പ്രായമാകും. നീളം കുറയാതിരുന്നാല്‍ കോശങ്ങള്‍ നശിക്കാതെ കിടന്ന് അര്‍ബുദമുണ്ടാകും. ശരീരകോശങ്ങളിലെ ഈ അടിസ്ഥാനപ്രക്രിയയാണ് ഗവേഷകര്‍ കണ്ടെത്തിയത്.
അര്‍ബുദം വാര്‍ധക്യം തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടാനുള്ള പുതിയ സാധ്യതകളും
ഈ കണ്ടുപിടിത്തം വഴി ഗവേഷകലോകത്തിന് തുറന്നുകിട്ടി.
Subscribe to:
Post Comments (Atom)
No comments:
Post a Comment