Tuesday, October 20, 2009

32 ഗ്രഹങ്ങള്‍കൂടി


സൗരയൂഥത്തിന്‌ പുറത്ത്‌ 32 ഗ്രഹങ്ങള്‍കൂടി ജ്യോതിശാസ്‌ത്രജ്ഞന്‍ കണ്ടെത്തി.
ഇതോടെ സൗരയൂഥത്തിന്‌ പുറത്ത്‌ കണ്ടെത്തിയ ഗ്രഹങ്ങളുടെ എണ്ണം നാനൂറ്‌ കവിഞ്ഞു.
ഭൂമിയുടെ അഞ്ചിരട്ടി മുതല്‍ വ്യാഴത്തിന്റെ പത്തിരട്ടി (ഭൂമിയുടെ 318 മടങ്ങ്)‌വരെ വലിപ്പമുള്ള ഗ്രഹങ്ങള്‍ പുതിയതായി കണ്ടെത്തിയതില്‍ പെടുന്നു.

സൗരയൂഥത്തിന്‌ വെളിയില്‍ ഭൂമിയെപ്പോലെ ഒരു ഗ്രഹം, ഏതെങ്കിലും രൂപത്തില്‍ ജീവന്‍. മനുഷ്യന്‍ ഏറെക്കാലമായി തേടിക്കൊണ്ടിരിക്കുകയാണ്‌ ഇക്കാര്യം.
തൊണ്ണൂറുകളിലാണ്‌ ഇക്കാര്യത്തില്‍ ആദ്യവിജയം നേടുന്നത്‌.

വിദൂര നക്ഷത്രങ്ങളുടെ ചുറ്റും പ്രദക്ഷിണം വെയ്‌ക്കുന്ന ഗ്രഹങ്ങളെ പരോക്ഷ നിരീക്ഷണമാര്‍ഗങ്ങളുടെ ഫലമായാണ്‌ കണ്ടുപിടിച്ചത്.
ആദ്യമായി സൗരയൂഥേതര ഗ്രഹത്തെയും ഗ്രഹസംവിധാനത്തെയും നേരിട്ടു നിരീക്ഷിച്ചതിന്റെ ഫലങ്ങള്‍ പുതിയ ലക്കം 'സയന്‍സ്‌വാരിക' പ്രസിദ്ധീകരിച്ചിരിക്കുന്നു.

വലിപ്പം കുറഞ്ഞ ഗ്രഹങ്ങള്‍ നമ്മുടെ ഗാലക്‌സിയില്‍ സുലഭമാണെന്നാണ് കണ്ടെത്തല്‍ നല്‍കുന്ന സൂചന.
വലിപ്പം കുറഞ്ഞ ഗ്രഹങ്ങള്‍ എന്നത് അര്‍ഥമാക്കുന്നത് ഭൂമിയെപ്പോലുള്ള ഗ്രഹങ്ങള്‍ എന്നാണ്. അവിടെ വെള്ളമുണ്ടാകാം....... ജീവന്‍ നിലനില്‍ക്കാന്‍ അനുകൂല സാഹചര്യമുണ്ടാകാം.

സൗരയൂഥത്തിന്‌ പുറത്ത്‌ ഇനിയുമെത്രയോ ഗ്രഹങ്ങള്‍ കണ്ടുപിടിക്കപ്പെടാനുണ്ടാവാം
അവയില്‍ ചിലതിലെങ്കിലും ജീവന്‌ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാവില്ലേ ?

1 comment: