Sunday, October 11, 2009

ആര്‍ത്രൈറ്റിസ്

സന്ധികളിലെ വീക്കത്തിനാണ് ആര്‍ത്രൈറ്റിസ്, അഥവാ സന്ധിവാതം എന്നു പറയുന്നത്.
മനുഷ്യന്റെ ചലനങ്ങള്‍ക്ക് സന്ധികളുടെ സുഗമമാ പ്രവര്‍ത്തനം അനിവാര്യമാണ്.

ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ പതുക്കെ സന്ധികളെയും അതുവഴി ചലനശേഷിയെയും അപകടത്തിലാക്കുന്നു.
രോഗികളുടെ ദൈനംദിന പ്രവര്‍ത്തനത്തെയും കുടുംബജീവിതത്തെയും ഇതു ബാധിക്കുന്നു.

· സന്ധികളില്‍ വേദന
· സന്ധികളില്‍ നീര്‍വീക്കം
· സന്ധികള്‍ ഉറച്ച് ചലിപ്പിക്കാനാവാത്ത അവസ്ഥ, പ്രത്യേകിച്ച് പ്രഭാതത്തില്‍
· സന്ധികള്‍ക്ക് ചുറ്റും ചൂട്
· സന്ധികള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മത്തിന് ചുവപ്പുനിറം
· സന്ധികളുടെ ചലനശേഷി കുറയുക
എന്നിവയാണ് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങള്‍

മനുഷ്യരില്‍ 100 ല്പരം തരത്തിലുള്ള ആര്‍ത്രൈറ്റിസുകള്‍ കാണാറുണ്ട്.
ആമവാതം എന്ന് വിളിക്കുന്ന റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ,ഓസ്റ്റിയോ ആര്‍െൈത്രറ്റിസ്, സിറോ നെഗറ്റീവ് സ്‌പോണ്ടൈലാര്‍ത്രോപതീസ്, സിസ്റ്റമിക്ക് ലൂപ്പസ് എരിത്തിമറ്റോസസ്, ജുവനൈല്‍ ആര്‍ത്രൈറ്റിസ്.. ഇവയാണ്പ്രധാനപ്പെട്ട സന്ധിവാതരോഗങ്ങള്‍ .


സന്ധിവാതരോഗികള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിഗണനയും ചികിത്സയും ഒരിക്കലും ലഭിക്കുന്നില്ല.
രോഗത്തിന്റെ തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുകയും ഫലപ്രദമായി ചികിത്സിക്കുകയും ചെയ്താല്‍ സന്ധികളെ പൂര്‍ണമായും സംരക്ഷിക്കാവുന്നതാണ്.

കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്നതും ഹൃദയവാല്‍വുകളെ തകരാറിലാക്കുകയും ചെയ്യുന്ന രക്തവാതം എന്നറിയപ്പെടുന്ന റുമാറ്റിക് ഫിവറിനും തുടക്കത്തിലെ ചികിത്സ അത്യന്താപേക്ഷിതമാണ്.

വാതരോഗികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവര്‍ക്ക് പ്രത്യേക ശ്രദ്ധയും പഠനത്തിലും ജോലികളിലും കൂടുതല്‍ സംരക്ഷണവും നല്‍കേണ്ടതാണ്.
സന്ധിവാതരോഗങ്ങളെ പറ്റിയും ചികിത്സാവിധികളെ പറ്റിയും ജനങ്ങളില്‍ ബോധവത്കരണം അത്യാവശ്യമാണ്.

1 comment: