Wednesday, October 7, 2009
രസതന്ത്രത്തിനുള്ള നോബല്‍ 2009 ഇന്ത്യക്കാരുടെ അഭിമാനം
ഇന്ത്യന്‍ വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ ഈ വര്‍ഷത്തെ നോബല്‍ സമ്മാനം പങ്കിട്ടു.
അമേരിക്കക്കാരനായ തോമസ് സ്‌റ്റേയ്റ്റ്‌സ്, ഇസ്രായേലിന്റെ ആദ യൊനാഥ് എന്നിവരാണ് മറ്റു ജേതാക്കള്‍.
തമിഴ്‌നാട്ടിലെ ക്ഷേത്ര നഗരമായ ചിദംബരമാണ് വെങ്കട്‌രാമന്റെ ജന്മനാട്
കേംബ്രിഡ്‌ജിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിലെ ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയില്‍ സ്‌ട്രക്‌ച്ചറല്‍ ബയോളജിസ്റ്റാണ്.
അറ്റോമിക തലത്തില്‍ കോശങ്ങള്‍ക്കുള്ളിലെ പ്രോട്ടീന്‍ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ് നോബല്‍ സമ്മാനം
ജീവകോശത്തിന്റെ ഏറ്റവും സങ്കീര്‍ണ ഘടകങ്ങളിലൊന്നാണ്‌റൈബോസോം
ത്രിമാന ചിത്രങ്ങളിലൂടെയാണ് ഇവര്‍ റൈബോസോമുകളുടെ പ്രവര്‍ത്തനഘടന വിശദീകരിച്ചത്.
ഡോ. വെങ്കട്‌രാമന്‍ രാമകൃഷ്‌ണന്റെയും കുട്ടാളികളുടെയും പഠനം മാനവരാശിക്ക് മുന്നില്‍ വന്‍ സാധ്യതകളാണ് തുറന്നിടുന്നത്.
ഒരു ദ്വിഭാഷിയെപ്പോലെയാണ് റൈബോസോം പ്രവര്‍ത്തിക്കുന്നത്.. റൈബോ ന്യൂക്ലിക് ആസിഡിന്റെ(ആര്‍.എന്‍.എ.) ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള കോഡിനെ പ്രോട്ടീനുകളുടെ ഭാഷയിലേക്ക് മൊഴിമാറ്റുന്ന പ്രക്രിയയാണ് റൈബോ സോം നിര്‍വഹിക്കുന്നത്. റൈബോസോമില്ലെങ്കില്‍ പ്രോട്ടീനുകള്‍ ഉണ്ടാവുന്നില്ല
റൈബോസോമിനെ അടുത്തറിഞ്ഞാല്‍ നല്ല പ്രോട്ടീനുകളെയും ചീത്ത പ്രോട്ടീനുകളെയും തിരിച്ചറിയാനാവും
ബാക്ടീരിയകളുടെ റൈബോസോമും മനുഷ്യകോശങ്ങളിലെ റൈബോസോമും തമ്മില്‍ വ്യത്യാസമുണ്ട്. മരുന്നുകള്‍ ഉണ്ടാക്കുന്നതില്‍ ഈ അറിവ് നിര്‍ണായകമാണ്. മനുഷ്യകോശങ്ങളെ നശിപ്പിക്കാതെ ബാക്ടീരിയയുടെ കോശങ്ങളെ മാത്രം ആക്രമിക്കുന്ന മരുന്നുകള്‍ നിര്‍മിക്കാന്‍ ഈ അറിവ് സഹായിക്കും.
ആര്‍.എന്‍.എ., പ്രോട്ടീനുകളുമായി ഇടപഴകുന്നതെങ്ങിനെയെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഗവേഷണമാണ് റൈബോസോമുകളെ മനസ്സിലാക്കിയതിലൂടെ ഡോ. വെങ്കട്‌രാമന്‍ അടിസ്ഥാനപരമായി നടത്തിയിരിക്കുന്നത്. ഭാവിയില്‍ മൊളിക്യുലര്‍ റോബോട്ടുകള്‍ വരെ രൂപകല്‌പന ചെയ്യാന്‍ മാനവരാശിയെ സഹായിച്ചേക്കാവുന്ന പഠനമാണിത്.
Subscribe to:
Post Comments (Atom)
very much informative
ReplyDelete