ചിലന്തി എന്ന് കേള്‍ക്കുമ്പോള്‍ വലകെട്ടി ഇര പിടിക്കന്‍ കാത്തിരിക്കുന്ന വേട്ടക്കരെയാണ് ഓര്‍ക്കുക
അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പുതിയതായി കണ്ടെത്തിയ വെജിറ്റേറിയന്‍ ചിലന്തി.
ചിലന്തികളിലും 'വെജിറ്റേറിയന്‍'മാര്‍ ഉണ്ടെന്ന കണ്ടെത്തല്‍ ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

'ബഘീര കിപ്ലിങി' എന്നാണ് ഇവക്കു നല്കിയ ശാസ്ത്രീയനാമം
അതെ , "മോഗ്ലി " യുടെ " ബഘീര " തന്നെ !
അക്കേഷ്യ മരത്തില്‍ കഴിയുന്ന ചിലന്തികള്‍ ശരിക്കും ആ വൃക്ഷത്തിന്റെ ബോഡിഗാര്‍ഡ് ആയാണ് പെരുമാറുന്നത്
ചിലന്തിയുടെ കോശഭാഗങ്ങള്‍ രാസവിശകലനത്തിന് വിധേയമാക്കിയും ഗവേഷകര്‍ എത്തിയിയ നിഗമനം ഇവ അടിസ്ഥാനപരമായി സസ്യഭുക്കുകളാണ് എന്നാണ്.
സാധാരണ ചിലന്തികള്‍ കട്ടിയുള്ള ആഹാരം കഴിക്കാറില്ല- പുറത്തുവെച്ച് ദഹിപ്പിച്ചിട്ടാണ് ഇരകളെ അകത്താക്കുക. എന്നാല്‍, സസ്യഭുക്കുകളായ ചിലന്തികള്‍ ഖരാവസ്ഥയിലുള്ള അക്കേഷ്യ ഇലത്തുമ്പുകളാണ് കഴിക്കുന്നത്.
kollaam.
ReplyDeleteIthoru puthiya vivaram aanu
thank you
maryadekkulla vellathum ittude
ReplyDelete