Monday, September 14, 2009
അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായിനടത്തിയ യങ് അസ്‌ട്രോണമി ഫോട്ടോഗ്രാഫര്‍ 2009 മത്സരത്തില്‍ 16ന് താഴെയുള്ളവരുടെ വിഭാഗത്തില്‍ ജതിന്‍പ്രേംജിത്ത് മൂന്നാംസ്ഥാനം നേടി .
ഗലീലിയോ ടെലിസേ്കാപ്പ് ഉപയോഗിച്ച് വാനനിരീക്ഷണംനടത്തിയത്തിന്റെ 400-ാം വര്‍ഷത്തില്‍ യുനസ്‌ക്കോയുടെഅംഗീകാരത്തോടെയാണ് മത്സരം നടത്തിയത്.
ചന്ദ്രന്റെ മനോഹരദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ ജതിന്റെചിത്രം 'നമ്മുടെ ഉപഗ്രഹത്തിന്റെ മനോഹരദൃശ്യം' എന്നാണ്ജൂറി വിശേഷിപ്പിച്ചത്.
തൃശ്ശൂര്‍ കണ്ണംകുളങ്ങര വലിയവളപ്പില്‍ പ്രേംജിത്ത് നാരായണന്റെ മകനാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment