الله أكبر الله أكبر الله أكبر
لا إله إلا الله
الله أكبر الله أكبر
ولله الحمد
'അല്ലാഹുവേ, നീ മഹാനാണ്. നീ തന്നെയാണ് മഹാന്‍. നിനക്കാണ് സര്‍വ സ്തുതിയും. നീയല്ലാതെ മറ്റൊരു ആരാധ്യനില്ലല്ലോ' എന്നു തക്ബീര്‍ രുവിട്ടു കൊണ്ട് ആബാലവൃദ്ധം പെരുന്നാള്‍ ദിനത്തില്‍ സര്‍വേശ്വരനെ പ്രകീര്‍ത്തിക്കുന്നു.لا إله إلا الله
الله أكبر الله أكبر
ولله الحمد
ഹിജ് റ വര്‍ഷപ്രകാരം റമദാന്‍ വ്രതമനുഷ്ഠാനത്തിന്‍് ശേഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസമാണ് ഈദ് അല്‍ഫിതര്‍. ഇത് റമദാനിലെ വ്രതമനുഷ്ഠിച്ച വിശ്വാസികള്‍ക്ക് മാത്രമുള്ളതാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഈദുല്‍ ഫിത്വര്‍ എന്നാല്‍ മലയാളിക്ക് ചെറിയ പെരുന്നാളാണ്.
ശഅബാന്‍ മുപ്പത് ദിവസം തികയുകയോ റമദാന്‍ മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാന്‍ ആരംഭിക്കുന്നു. ശവ്വാല്‍ മാസപ്പിറവി കാണുകയോ റമദാന്‍ മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാന്‍ അവസാനിക്കുന്നു. ഇതിനിടയില്‍ വരുന്ന 29 അല്ലെങ്കില്‍ 30 ദിവസമാണ് റമദാന്‍. തൊട്ടടുത്ത മാസമായ ശവ്വാല്‍ ഒന്നിന് ഈദ് അല്‍ഫിതര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു
മാസപ്പിറവി അഥവാ ചന്ദ്രക്കലയുടെ ദര്‍ശനത്തെ അടിസ്ഥാനപ്പടുത്തിയാണ് ഹിജ്റ മാസം നിര്‍ണ്ണയിക്കുന്നത്
ഏകദൈവത്വത്തിന്റെ സത്യസാക്ഷ്യവും അഞ്ചുനേരത്തെ പ്രാര്‍ത്ഥനയും റംസാനിലെ വ്രതാനുഷ്ഠാനവും നിര്‍ബന്ധദാനവും ഹജ്ജ് തീര്‍ത്ഥാടനവുമാണ് ഇസ്‌ലാമിക ജീവിതത്തിന്റെ പഞ്ചസ്തംഭങ്ങള്‍.
റമദാര്‍ മാസത്തിലെ വ്രതാനുഷ്ടാനം മുസ്ലിംകള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ദൈവിക സ്മരണയില്‍ കഴിഞ്ഞ് കൂടുക എന്നതാണത്.
പാവപ്പെട്ടവന്റെ വിശപ്പ് ധനികനും അറിയണം എന്നത് റംസാന്‍ വ്രതാചരണത്തിന്റെ മുഖ്യമായ ലക്ഷ്യമാണ്.
പള്ളികളിലെ സജീവത, ഖുര്‍ആന്‍ പാരായണത്തിന്റെ മാധുര്യം, പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍, നോമ്പുതുറയുടെ സവിശേഷത എന്നിവ റംസാനിലെ പ്രത്യേകതയാണ്.
മൈലാഞ്ചിയണിഞ്ഞും ഒപ്പനയും നശീദയും പാടിയും സന്തോഷം പങ്കിടുന്നു.
പെരുന്നാള്‍ പ്രഭാതത്തില്‍ കുളിച്ച് വൃത്തിയായി അണിഞ്ഞൊരുങ്ങണം. പുതുവസ്ത്രമണിഞ്ഞ് സുഗന്ധം പൂശണം. കുട്ടികളെ കൂടുതലായി പരിഗണിക്കണം. അല്ലാഹുവിന് നന്ദി പറയാന്‍ തക്ബീര്‍ ചൊല്ലി അണിയണിയായി പള്ളിയിലോ ഈദ് ഗാഹിലോ എത്തണം. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്ത് ആശംസകള്‍(ഈദ് മുബാറക്) കൈമാറണം
മതപരമായ ഉത്‌സവങ്ങള്‍ പരസ്പരം സ്‌നേഹവും സന്തോഷവും പങ്കുവയ്ക്കാനുള്ള വേദിയാവണം. ഇന്ത്യയെപ്പോലെ വിവിധ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്ത് മതസൗഹൃദം വളര്‍ത്താന്‍ ഉത്‌സവങ്ങള്‍ ഉപകരിക്കണം.
എല്ലാ വായനക്കാര്‍ക്കും ഹൃദ്യമായ ഈദുല്‍ ഫിത്തര്‍ ആശംസകള്‍
what is the science inside this?
ReplyDeleteplease post science related things, as your heading is science........!
Whatever we do is science....
ReplyDelete