Monday, September 7, 2009

പിരാന




ആക്രമണകാരിയായ മത്സ്യമാണ് പിരാന. ആമസോണ്‍ നദിയാലാണ് ഇവയെ കണ്ട് വരുന്നത്. ഇവയ്ക്ക് മനുഷ്യന്‍ അടക്കം മിക്ക ജീവജാലങ്ങളേയും നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഭക്ഷിക്കാന്‍ സാധിക്കും, എന്നാല്‍ ഇവ മനുഷ്യരെ ആക്രമിച്ചതായി വളരെ അപൂര്‍വ്വമായേ രേഖപ്പെടുത്തിയിട്ടുള്ളൂ .



നരഭോജികള്‍ എന്നുവിശേഷിപ്പിക്കപ്പെടുന്ന പിരാനമത്സ്യക്കൂട്ടത്തെ പെരിയാറില്‍ കണ്ടെത്തി. മാഞ്ഞാലി പാലത്തിനടിയില്‍ ചൂണ്ടയിട്ട ചെറുപ്പക്കാരുടെ സംഘമാണ്‌ പിരാനക്കൂട്ടത്തെ കണ്ടെത്തിയത്‌. ഇതിലൊന്ന്‌ ചൂണ്ടയില്‍ കുടുങ്ങുകയും ചെയ്‌തു.


ആമസോണ്‍ മേഖലകളില്‍ കാണുന്ന പിരാനകള്‍ കടുത്ത വിശപ്പുള്ള മത്സ്യവര്‍ഗമാണ്‌. കൂര്‍ത്ത പല്ലുകളുള്ള ഇവ മാംസഭോജികളാണ്‌. ശവശരീരങ്ങള്‍ ഇവ കൂട്ടമായി തിന്നുതീര്‍ക്കും. മറ്റ്‌ ചെറുമത്സ്യങ്ങളെയും ശാപ്പിടും.

പിരാനയുടെ വരവ്‌ പെരിയാറിലെ മത്സ്യസമ്പത്തിന്‌ ഭീഷണിയാകുമെന്ന്‌ ആശങ്കയുണ്ട്‌.
70-ലധികം ഇനം പിരാനകളെ കണ്ടെത്തിയിട്ടുണ്ട്‌. അതിലെ മുഖ്യ ഇനമാണ്‌ മാഞ്ഞാലിയില്‍ പിടിയിലായ റെഡ്‌ബെല്ലി


ലോകം നേരിടുന്ന മുഖ്യഭീഷണികളിലൊന്നാണ് ജൈവഅധിനിവേശം (Bioinvasion). നമ്മുടെനാടും ഭീഷണിയില്‍നിന്ന് മുക്തമല്ല

ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അധിനിവേശ ജീവജാതികളെക്കുറിച്ച് ആധികാരികമായി മനസിലാക്കാന്‍ 'ഗ്ലോബല്‍ ഇന്‍വേസീവ് സ്​പീഷിസ് ഡേറ്റാബേസ്' (GISD) സന്ദര്‍ശിച്ചാല്‍ മതി. ജൈവഅധിനിവേശമുയര്‍ത്തുന്ന ഭീഷണിയെപ്പറ്റി ലോകവ്യാപകമായി ബോധവത്ക്കരണം ശക്തിപ്പെടുത്താനാണ് ഈ വെബ്ബ്‌സൈറ്റ് ശ്രമിക്കുന്നത്.

2 comments: