Thursday, September 24, 2009
ചന്ദ്രനില്‍ ജലസാന്നിധ്യം
ഇന്ത്യയെ ഇന്നുവരെയില്ലാത്തത്ര ഉയരത്തിലെത്തിച്ചിരിക്കുന്നു ചന്ദ്രയാന്‍-1.
ചന്ദ്രനിലെ ജലസാന്നിധ്യം അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും ഇന്ത്യയുടെ ഐ.എസ്.ആര്‍.ഒയും സ്ഥിരീകരിച്ചു .
മൂണ്‍ മിനറോളജി മാപ്പറും മറ്റു രണ്ടു ചാന്ദ്ര പര്യവേക്ഷണങ്ങളും നല്‍കിയ വിവരങ്ങള്‍ അപഗ്രഥിച്ച് അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ സയന്‍സില്‍ പ്രസിദ്ധീകരിച്ച മൂന്നുപ്രബന്ധങ്ങളിലൂടെയാണ് ചന്ദ്രനിലെ ജലസാന്നിധ്യം വെളിപ്പെടുത്തുന്ന വിവരം ആദ്യമായി പുറത്തുവിട്ടത്.
1969-ല്‍ അപ്പോളൊ ദൗത്യത്തില്‍ ശേഖരിച്ച പാറക്കഷണത്തില്‍ നിന്നു തുടങ്ങിയതാണ് ജലരഹസ്യം തേടിയുള്ള യാത്ര.
ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ചന്ദ്രയാന്‍ പേടകത്തില്‍ സ്ഥിതി ചെയ്തുകൊണ്ട് മൂണ്‍ മാപ്പറിലെ സ്‌പെക്ട്രോമീറ്റര്‍, ചന്ദ്രപ്രതലത്തില്‍ നിന്ന് പ്രതിഫലിക്കുന്ന പ്രകാശത്തെ ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ മാപ്പ് ചെയ്യുകയാണ് ചെയ്തത്. മൂണ്‍ മാപ്പറില്‍ നിന്നുള്ള ഡേറ്റ വിശകലനം ചെയ്ത സംഘം, ചന്ദ്രോപരിതലത്തില്‍ നിന്നുള്ള പ്രകാശവര്‍ണരാജിയില്‍ ജലതന്മാത്രകളുടെയും ഹൈഡ്രോക്‌സിലിന്റെയും രാസമുദ്ര തിരിച്ചറിയുകയായിരുന്നു.
1000 കിലോഗ്രാം ചന്ദ്രോപരിതലത്തിലെ മണ്ണില്‍ ഏതാണ്ട് ഒരു ലിറ്റര്‍ ജലമുണ്ടാകാം
കോടാനുകോടി ആകാശഗോളങ്ങളില്‍ നമുക്കറിയാന്‍ കഴിഞ്ഞിടത്തോളം ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ.
ജീവന്റെ അടിസ്ഥാനമായ ജലവും ഭൂമിയില്‍ മാത്രമേയുള്ളൂ എന്നായിരുന്നു ഇത്രയും നാളത്തെ വിവരം.
ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തുമ്പോള്‍ തിരുത്തപ്പെടുന്നത് ഈ ധാരണയാണ്.
ഗോളങ്ങളിലെവിടെയെങ്കിലും ജീവനുണ്ടോ എന്നറിയുകയും പറ്റുമെങ്കില്‍ അവിടെ ഇടത്താവളങ്ങള്‍ പണിയുകയുമാണ് മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണങ്ങളുടെയെല്ലാം ആന്ത്യന്തിക ലക്ഷ്യം.
ഇന്ത്യയ്ക്കും ഐ.എസ്.ആര്‍ ഒയ്ക്കും അഭിമാനം പകരുന്ന നേട്ടമാണത്.
(അവലംബം: സയന്‍സ്).
Subscribe to:
Post Comments (Atom)
ഇതും കാണുക
ReplyDelete