Friday, September 11, 2009

വേള്‍ഡ്‌ സ്‌പേസ്‌ വീക്ക്‌: കുട്ടികള്‍ക്ക്

തിരുവനന്തപുരം: ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച്‌ വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒന്‍പത്‌ മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ സ്‌പേസ്‌ ക്വിസ്‌ മത്സരം സംഘടിപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട്‌, എറണാകുളം ജില്ലാ കേന്ദ്രങ്ങളില്‍വെച്ചായിരിക്കും മത്സരം. ഓരോ സ്‌കൂളില്‍നിന്നും രണ്ടംഗങ്ങള്‍ വീതമുള്ള ഒരു ടീമിനെ പങ്കെടുപ്പിക്കാം. താത്‌പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രത്തോടുകൂടി താഴെപ്പറയുന്ന വിലാസത്തില്‍ അപേക്ഷ അയയ്‌ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സപ്‌തംബര്‍ 25.

കണ്‍വീനര്‍, വേള്‍ഡ്‌ സ്‌പേസ്‌ വീക്ക്‌ ഓഫീസ്‌, ടി.ടി.ഡി.ജി/ടി.ഡി..ഡി, വി.എസ്‌.എസ്‌.സി. തിരുവനന്തപുരം -695022. ഫോണ്‍ 0471-2565898/ 2565695. -മെയില്‍: wsw@vssc.gov.in

No comments:

Post a Comment