Sunday, June 28, 2009
ഹൈഡ്രജന്‍ എങ്ങിനെ ഒന്നാം ഗ്രൂപ്പിലായ് ?
ഒന്നാം ഗ്രൂപ്പിലെ ബാക്കി മൂലകങ്ങള്‍ എല്ലാം ക്ഷാര ലോഹങ്ങളാണ് .
തന്റെ ഏക ഇലക്ട്രോണിനെ ചുഴറ്റി ഹൈഡ്രജന്‍ അവരോടൊപ്പം ഇരിക്കുന്നു
അത് മാത്രമാണ് സാമ്യം !
ഒരുഗ്രൂപ്പും അവനെ കൂട്ടില്ല.
പതിനേഴാം ഗ്രൂപ്പിലെ ഹാലജനുകള്‍ ഹൈഡ്രജനു വേണ്ടിസഹായഹസ്തംനീട്ടാന് തയ്യാറായ്
അവരുടെ കൂടിക്കാഴ്ച ഇതാണ്
"നീ ഒരു അലോഹമാണോ ?" ഫ്ലൂറിന്‍ ഹൈഡ്രജനോട്
"അതെ !"
"നീ ഒരു വാതകമാണോ ? "
"അതെ !"
"നമ്മളും അങ്ങിനെ തന്നെ "ഫ്ലൂറിന്‍ ക്ലോരിനെ നോക്കി തല കുലുക്കി
"നിന്റെ ബാഹ്യ ഷെല്ലില്‍ ധാരാളം ഇലകട്രോന്നുകള് ഉണ്ടോ ഞങ്ങളെപ്പോലെ ?"
"ഇല്ല . ഒന്നു മാത്രം "
"എങ്കില്‍ നിനക്ക് ക്ഷാര ലോഹങ്ങളുടേ കൂട്ടത്തിലേക്ക് തിരിച്ചു പോകുന്നതല്ലേ നല്ലത്?"
പാവം ഹൈഡ്രജന്‍ എവിടെ പോകും ?
ആവര്ത്തനപട്ടികയില് ധാരാളം മുറികളുണ്ട് ,എങ്ങും കൂട്ടുന്നില്ല
അവന് ബാഹ്യ ഷെല്ലില്‍ ഒരു ഇലക്ട്രോണ്‍ ആണുള്ളത് _ക്ഷാര ലോഹങ്ങളുടെ പോലെ
രാസ പ്രവര്‍ത്തനത്തില്‍ സാധാരണ അവന് ക്ഷാര ലോഹങ്ങളുടെ പോലെ ഒരു ഇലക്ട്രോണ്‍ വിട്ടു കൊടുത്ത്ഏക ധന അയോണ്‍ ആകുന്നു. അത് മാത്രമാണ് സാമ്യം !
ഹൈഡ്രജന്‍ ഒരു ക്ഷാര ലോഹമല്ല _ ലോഹമേ അല്ല.അവനൊരു അലോഹവും , വാതകവുമാണ്.
എന്നാല്‍ രാസ സ്വഭാവമോ ക്ഷാര ലോഹങ്ങളുടെ പോലെ !
ഹൈഡ്രജനുള്ള ഏക ഇലക്ട്രോണ്‍ പങ്കു വയ്ക്കുമ്പോള്‍ ബാക്കി ഒരു പ്രോട്ടോണ്‍ മാത്രം !
അതാണ് ഹൈഡ്രജന്‍ അസാധാരണമായ് പ്രവര്‍ത്തിക്കുന്നത് .
ഇപ്പോള്‍ ഹൈഡ്രജന്‍ ഒന്നാം ഗ്രൂപ്പില്‍ മുകളിലാണ് ഇരിക്കുന്നത് -
ക്ഷാര ലോഹങ്ങളോട് സൌഹൃദമില്ലാതെ , താഴെ നോക്കാതെ !
Subscribe to:
Post Comments (Atom)
Include Worksheet based on Mole Concept
ReplyDeleteishtamai .
ReplyDeletenalla bhavana !