പ്രമേഹരോഗത്തിന്റെ തലസ്ഥാനമാണ് ഇന്ത്യ. ജനസംഖ്യയുടെ രണ്ടര ശതമാനത്തിലേറെ പ്രമേഹരോഗികളുണ്ടിവിടെ. മറ്റു രാജ്യക്കാരില്‍ പ്രമേഹം കണ്ടുതുടങ്ങുന്ന പ്രായത്തിന് പത്തു വര്‍ഷം മുമ്പുതന്നെ ഇന്ത്യക്കാര്‍ രോഗികളാവുന്നു.ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവുമൂലമോ ഇന്‍സുലിന്റെ പ്രവര്‍ത്തനമാന്ദ്യം മൂലമോ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ്. പ്രമേഹത്തിന്റെ കാര്യത്തില്‍ പാരമ്പര്യം പ്രധാനമാണ്. അച്ഛനും അമ്മയും പ്രമേഹം ഉള്ളവരാണെങ്കില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മറ്റ് ജീവിതസാഹചര്യങ്ങള്‍ ഇതിന് ആക്കം കൂട്ടുന്നു. എന്നാല്‍ ജനിതക കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെ തടഞ്ഞുനിര്‍ത്താന്‍ പ്രയാസമാണ്. പാരിസ്ഥിക ഘടകങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തില്‍ പ്രതിരോധത്തിന് ഏറെ പ്രാധാന്യമുണ്ട്.
പ്രമേഹക്കുരുക്കള്‍, കാലിലുണ്ടാകുന്ന വ്രണങ്ങള്‍, നാഡീവൈകല്യങ്ങള്‍, കണ്ണിനുണ്ടാകുന്ന വൈകല്യങ്ങള്‍, വൃക്കരോഗങ്ങള്‍, രോഗാണുബാധകള്‍ തുടങ്ങി ഒട്ടനവധി രോഗാവസ്ഥയിലേക്കുള്ള കവാടമാണ് പ്രമേഹം.
പ്രമേഹത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാനം പ്രതിരോധവും നിയന്ത്രണവുമാണ്. രോഗസാധ്യതയുള്ളവര്‍ നേരത്തേതന്നെ പ്രതിരോധമാര്‍ഗങ്ങള്‍ തേടണം. ജീവിതശൈലീ ക്രമീകരണമാണ് ഏറ്റവും പ്രധാനം. ഭക്ഷണക്രമീകരണം, വ്യായാമം എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. 30 വയസ്സാകുന്നതോടെ എല്ലാവരും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പ്രമേഹപരിശോധന നടത്തണം. അതിമധുരമുള്ള ഭക്ഷ്യവസ്തുക്കള്‍, ബേക്കറി ഇനങ്ങള്‍, കോളാ പാനീയങ്ങള്‍, കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയൊക്കെ ഒഴിവാക്കുന്നത് പ്രധാനമാണ്.

Congrats for ur dedication...
ReplyDeleteKeep it up...
Hari