ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ അമ്മാവനായ അമിറുദ്ദീന്‍ തായ്‌ബ്ജിയുടെ സംരക്ഷണയിലാണ് സാലിം ആയ വളര്‍ന്നത്. പത്തുവയസ്സുള്ളപ്പോള്‍ അമ്മാവന്‍ സമ്മാനിച്ച എയര്‍ഗണ്‍കൊണ്ട് സാലിം അലി ഒരു കുഞ്ഞാറ്റക്കിളിയെ വെടിവെച്ചിട്ടു. കിളിയുടെ കഴുത്തിലുള്ള അപൂര്‍വമായ മഞ്ഞപ്പട്ട സാലിമിനെ ആകര്‍ഷിച്ചു. ഈ കിളിയുടെ പേരന്വേഷിച്ച് അമ്മാവനെ സമീപിച്ച സാലിമിനെ അദ്ദേഹം മുംബൈ നാച്വറല്‍ ഹിസ്‌റ്ററി മ്യൂസയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിന്റെ സെക്രട്ടറി ഡബ്ലിയു. എസ്. മില്ലാര്‍ഡില്‍
സാലിമിനെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകള്‍ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി.
സാലിം അലി എന്നലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞന്‍ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ.
നാച്വറല്‍ ഹിസ്‌റ്ററി മ്യൂസിയത്തില്‍ സ്‌റ്റഫ് ചെയ്‌ത് സൂക്ഷിച്ചിരുന്ന പക്ഷികളെയെല്ലാം നിരീക്ഷിക്കാനും പഠിക്കാനും മില്ലാര്‍ഡ് സാലിമിന് അവസരമൊരുക്കി.
സാലിം മുംബൈയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയത്തില്‍ നാച്വറല്‍ ഹിസ്‌റ്ററി വിഭാഗത്തില്‍ ഗൈഡായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഉന്നത പരിശീലനത്തിനായി ജര്‍മനിയിലേക്കുപോയി. പ്രശസ്‌ത പ്രകൃതിശാസ്‌ത്രജ്‌ഞനായിരുന്ന പ്രൊഫസര്‍ എര്‍വിന്‍ സ്‌ട്രെസ്‌മാനിന്റെ കീഴില്‍ ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി.
മുംബൈ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റിക്കുവേണ്ടി പ്രാദേശിക പക്ഷിസര്‍വേകള്‍ നടത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇതിനായി ഇന്ത്യയിലെ പ്രധാന പക്ഷികേന്ദ്രങ്ങളിലെല്ലാം അദ്ദേഹം ചുറ്റിസഞ്ചരിച്ചു. മുംബൈ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റി ഫണ്ടില്ലാതെ പൂട്ടിപ്പോകുന്ന അവസ്‌ഥയിലെത്തിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവില്‍ നിനും സഹായം നേടിയെടുത്ത് ആ സ്‌ഥാപനത്തെ രക്ഷപ്പെടുത്തിയത് സാലിം അലിയാണ്. ഭരത്‌പൂര്‍ പക്ഷിസങ്കേതവും സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കും യാഥാര്‍ത്ഥ്യമായതിനു പിന്നില്‍ അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണമായി.
1933 ഡോ സാലിം അലി കേരളത്തില്‍ വരികയുണ്ടായി.കേരളത്തിലെ തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ശില്‌പികൂടിയാണ് ഡോ. സാലിം അലി. തിരുവിതാംകൂറിലും കൊച്ചിയിലും ആറുമാസത്തോളം പര്യടനം നടതിയശേഷം ഇവിടത്തെ പക്ഷികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയാറാക്കുകയുണ്ടായി. ജേര്‍ണല്‍ ഓഫ് ദ ബോംബെ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റി എന്ന മാസികയില്‍ എട്ടു ഭാഗങ്ങളിലായി ഇത് അച്ചടിച്ചുവന്നു. ബേഡ്‌സ് ഓഫ് കേരള എന്ന പുസ്‌തകം അദ്ദേഹം പ്രസിദ്ധപ്പെടുത്തി.
സാലിം അലി താന്‍ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ ലളിതമായ ഭാഷയില്‍ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങള്‍ക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ല്‍ തൊണ്ണൂറ്റൊന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു.
സാലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി പക്ഷി നിരീക്ഷണദിനംആയി ആചരിക്കുന്നു
അറിവ് പകരുന്ന പോസ്റ്റ് .
ReplyDeleteഇനി ഈ സൈറ്റില്‍ ഒന്ന് സന്ദര്‍ശിക്കൂ
http://www.google.com/transliterate/indic/മലയാളം
എന്നിട്ട് മംഗ്ലീഷ് ടൈപ്പിംഗ് ഉള്‍പ്പെടുത്തുവാന്‍ പറ്റുമോ
എന്ന് ശ്രമിക്കുക.
ഇത് കൂടി നോക്കൂ :
ReplyDeleteBlogger offers an automatic transliteration option for converting Roman characters to the Indic characters used in Hindi, Kannada, Malayalam, Tamil, and Telugu
adi poli
ReplyDeleteValare nannayittund
ReplyDeleteCongat
I am Ajil and Abhishek.v visited the site . It
ReplyDeleteis very informative about silent valley
Keep going :)
ReplyDeleteഇതിലെ വിജ്ഞാനപ്രദമായ പോസ്റ്റുകളിലെക്ക് വായനക്കാര്‍ക്ക് വേഗത്തില്‍ എത്തിപ്പെടുന്നതിനായി ഒരു ഉള്ളടക്ക സൂചിക മാര്‍ജിനില്‍ ക്രമികരിച്ചു നല്‍കുന്നത് ഉപകാരപ്രദമാകും.
ReplyDeleteചിത്രകാരന്റെ ആശംസകള്‍.