Sunday, April 17, 2011
കനലുപോലെ പൊള്ളുന്ന വേനലില്‍ സൂര്യതാപവും സൂര്യാഘാതവും ഭീഷണിയാവുകയാണ്. എല്ലായിടത്തും ചൂട് ദിനംപ്രതി കൂടുകയാണ്.
മാര്‍ച്ച് 21 ന് ഭൂമധ്യരേഖയ്ക്ക് മുകളില്‍ സൂര്യനെത്തി.
ഉയര്‍ന്ന താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം വലുതായിക്കൊണ്ടിരിക്കുന്നതാണ് ചൂടിന്റെ പ്രകടമായ ചുവടുമാറ്റം.
ശരാശരി വാര്‍ഷിക ഉയര്‍ന്ന താപനില 30.4 ഡിഗ്രിസെല്‍ഷ്യസില്‍ നിന്ന് 32.9 ആയി. വേനലില്‍ പല ദിവസങ്ങളിലും ചൂട് 40 ഡിഗ്രി കടക്കുന്നു.
കേരളത്തിലെ ഉയര്‍ന്ന താപനിലയില്‍ വ്യക്തമായ വര്‍ധനയുണ്ടായിട്ടുണ്ട്.
വരുംദിവസങ്ങളില്‍ ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നു.
ഒന്നു ശ്രദ്ധിച്ചാല്‍ വേനല്‍ച്ചൂടില്‍നിന്നു രക്ഷപ്പെടാമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധരും പറയുന്നു
അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടു ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണു പ്രധാനം.
നേരിട്ട് പതിച്ചാല്‍ സൂര്യാഘാതം മുതല്‍ ചര്‍മാര്‍ബുദം വരെ കാരണമായേക്കാവുന്നതാണ് സൂര്യനില്‍ നിന്നുള്ള ആള്‍ട്രാവയലറ്റ് കിരണങ്ങള്‍.
സൂര്യതാപം: ലക്ഷണങ്ങള്‍
ക്ഷീണം, കടുത്തദാഹം, സംഭ്രമം, തളര്‍ച്ച, ബോധക്ഷയം.
തളര്‍ന്നുവീഴുന്ന ആളിന് പൊള്ളുന്നചൂട് അനുഭവപ്പെടും.
തളര്‍ന്നുവീണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തൊലിപ്പുറത്ത് കരുവാളിപ്പോ ചുവന്ന പാടുകളോ ഉണ്ടാകാം.
ശരീരത്തില്‍ ചൊറിച്ചില്‍, വേദന എന്നിവയോടു കൂടി ചുവന്ന നിറം ഉണ്ടാകുക.
ശരീരത്തില്‍ കുമിളകള്‍ രൂപപ്പെടുക.
തൊലി വിണ്ടുകീറി അടര്‍ന്നു പോകുക.
മുന്‍കരുതലുകള്‍
. ശക്തമായ ചൂടിലേക്ക് അധികം ഇറങ്ങാതിരിക്കുക. പകല്‍ 12 മുതല്‍ മൂന്നു വരെ കഠിനമായ വെയിലത്തു ജോലിയെടുക്കുന്നതു കഴിവതും ഒഴിവാക്കുക. പണിയെടുക്കുമ്പോള്‍ തൊപ്പി പോലുള്ള സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുക.
. കുട്ടികള്‍, വൃദ്ധജനങ്ങള്‍, പ്രമേഹരോഗികള്‍, ഗുരുതരമായ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ വെയിലത്തു നടക്കുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കുക.
. ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ ജലം, ഇളനീര്‍, ഉപ്പിട്ട കഞ്ഞിവെള്ളം തുടങ്ങിയവ ധാരാളം കുടിക്കുക
. വെയിലത്ത് നടക്കുകയോ, പണിയെടുക്കുകയോ ചെയ്തശേഷം ഏറെ തണുപ്പിച്ച വെള്ളംകുടിക്കുന്നത് ഒഴിവാക്കണം. ഇത് ശരീരോഷ്മാവിനെ പ്രതികൂലമായി ബാധിക്കും.
. ജലാംശം കൂടുതലുള്ള പഴങ്ങള്‍ ധാരാളം കഴിക്കുക. തണ്ണിമത്തന്‍, ഓറഞ്ച്, നാരങ്ങ എന്നിവ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
. പഴച്ചാറുകള്‍ കുടിക്കുകയാണെങ്കില്‍ പഞ്ചസാര ഒഴിവാക്കുകതന്നെ വേണം. ബോട്ടില്‍പാനീയങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
.കഴിയുന്നതും ഇളംനിറത്തിലുള്ളതും അയഞ്ഞതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
. ശരീരം പരുക്കന്‍ വസ്ത്രങ്ങളുപയോഗിച്ച് തുടയ്ക്കാതിരിക്കുക.
. പുറത്തേക്ക് ഇറങ്ങുന്നതിനു മുന്‍പ് സൂര്യപ്രകാശമേല്‍ക്കാനിടയുള്ള ശരീരഭാഗങ്ങളില്‍ സണ്‍സ്ക്രീന്‍ ലോഷനുകള്‍ പുരട്ടുക.
. രാസവസ്തുക്കള്‍ കൂടുതലടങ്ങിയ സോപ്പുകളുടെ ഉപയോഗം കുറയ്ക്കുക.
. സൂര്യപ്രകാശത്തില്‍ നിന്നു കണ്ണുകള്‍ക്കു രക്ഷ നല്‍കാന്‍ സണ്‍ഗാസുകള്‍ ഉപയോഗിക്കുക
സൂര്യാഘാതമേറ്റാല്‍
. പെള്ളലേറ്റ സ്ഥലങ്ങളില്‍ എണ്ണയോ അത്തരം പദാര്‍ഥങ്ങളോ പുരട്ടരുത്.
. തണലിലേക്ക് ഉടന്‍ മാറ്റിക്കിടത്തി ധാരാളം ശുദ്ധജലം നല്‍കണം.
. കുമിളകള്‍ പൊട്ടിക്കാതിരിക്കുക.
. പൊള്ളലേറ്റ സ്ഥലങ്ങളില്‍ തുണി നനച്ചിടുക.
. തണുത്ത വെള്ളത്തില്‍ കുളിക്കുക.
. പൊള്ളല്‍ ശരീരത്തില്‍ കൂടുതല്‍ ഭാഗത്തേക്കു വ്യാപിക്കുന്നുണ്ടെങ്കില്‍ അടിയന്തിരമായി ചികിത്സ തേടണം.
. ഇതിനൊപ്പം പനി, വയറിളക്കം, ക്ഷീണം എന്നിവയുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം
Wednesday, October 6, 2010
രസതന്ത്ര നൊബേല്‍
ജീവശരീരത്തിന്റെയും പ്രകൃതിജന്യമരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയുമെല്ലാം അടിസ്ഥാനം കാര്‍ബണ്‍ സംയുക്തങ്ങളാണ്. അതിസങ്കീര്‍ണ ഘടനയുള്ള ഇവ പരീക്ഷണശാലയില്‍ കൃത്രിമമായുത്പാദിപ്പിക്കാന്‍ എളുപ്പമല്ല. ഇത്തരം ഓര്‍ഗാനിക് സംയുക്തങ്ങളുടെ നിര്‍മാണത്തിനു വേണ്ട കാര്‍ബണ്‍ ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള വിദ്യയാണ് ഈ ശാസ്ത്രജ്ഞര്‍ ആവിഷ്‌കരിച്ചത്.
വന്‍കുടലിലെ അര്‍ബുദത്തെയും ഹെര്‍പ്പസ് വൈറസിനെയും ചെറുക്കുന്ന മരുന്നുകള്‍ ഈ വിദ്യ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. കീടനാശിനികളും വളങ്ങളും നിര്‍മിച്ചു. കനംകുറഞ്ഞ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് സാധനങ്ങളിലുപയോഗിക്കാനുള്ള പ്ലാസ്റ്റിക്കും ഇതേ സങ്കേതത്തില്‍ തയ്യാറാക്കി.
പ്രകൃതിജന്യ ഓര്‍ഗാനിക് തന്മാത്രകളോടു കിടപിടിക്കുന്ന കൃത്രിമ രാസവസ്തുക്കളാണ് ഇവരുടെ സാങ്കേതികവിദ്യ ശാസ്ത്രലോകത്തിനു സമ്മാനിച്ചത്.
'great art in a test tube'
സ്റ്റോക്ക്‌ഹോം: കാര്‍ബണ്‍ പരമാണുക്കള്‍ കൊരുത്തുവെച്ചുള്ള സങ്കീര്‍ണ രാസതന്മാത്രകളുടെ നിര്‍മാണത്തിന് സരളമായ പുതുമാര്‍ഗമാവിഷ്‌കരിച്ച മൂന്നു ശാസ്ത്രജ്ഞര്‍ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കുവെച്ചു. റിച്ചാര്‍ഡ് എഫ്. ഹെക്ക് (79) എന്ന അമേരിക്കക്കാരനും എയ്-ഇച്ചി നെഗിഷി(75), അകിരാ സുസുക്കി(80) എന്നീ ജപ്പാന്‍കാരുമാണ് സമ്മാനം നേടിയത്.ജീവശരീരത്തിന്റെയും പ്രകൃതിജന്യമരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയുമെല്ലാം അടിസ്ഥാനം കാര്‍ബണ്‍ സംയുക്തങ്ങളാണ്. അതിസങ്കീര്‍ണ ഘടനയുള്ള ഇവ പരീക്ഷണശാലയില്‍ കൃത്രിമമായുത്പാദിപ്പിക്കാന്‍ എളുപ്പമല്ല. ഇത്തരം ഓര്‍ഗാനിക് സംയുക്തങ്ങളുടെ നിര്‍മാണത്തിനു വേണ്ട കാര്‍ബണ്‍ ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള വിദ്യയാണ് ഈ ശാസ്ത്രജ്ഞര്‍ ആവിഷ്‌കരിച്ചത്.
വന്‍കുടലിലെ അര്‍ബുദത്തെയും ഹെര്‍പ്പസ് വൈറസിനെയും ചെറുക്കുന്ന മരുന്നുകള്‍ ഈ വിദ്യ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. കീടനാശിനികളും വളങ്ങളും നിര്‍മിച്ചു. കനംകുറഞ്ഞ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് സാധനങ്ങളിലുപയോഗിക്കാനുള്ള പ്ലാസ്റ്റിക്കും ഇതേ സങ്കേതത്തില്‍ തയ്യാറാക്കി.
പ്രകൃതിജന്യ ഓര്‍ഗാനിക് തന്മാത്രകളോടു കിടപിടിക്കുന്ന കൃത്രിമ രാസവസ്തുക്കളാണ് ഇവരുടെ സാങ്കേതികവിദ്യ ശാസ്ത്രലോകത്തിനു സമ്മാനിച്ചത്.
Tuesday, October 5, 2010
സ്‌റ്റോക്‌ഹോം: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അത്ഭുത പദാര്‍ഥമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍. റഷ്യയില്‍ ജനിച്ച് ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ജോലി നോക്കുന്ന ആന്ദ്രേ ഗെയിനി(51)ന്റെയും കോണ്‍സ്റ്റാന്റിന്‍ നൊവോസെലോവി(36)ന്റെയും കണ്ടെത്തല്‍ വിവരസാങ്കേതിക വിദ്യയുടെയും ഇലക്രേ്ടാണിക്‌സ് വ്യവസായത്തിന്റെയും മുഖഛായ മാറ്റൂ്ഉം
ഒരു പരമാണുവിന്റെ കനം മാത്രമുള്ള കാര്‍ബണ്‍ പാളിയാണ് ഗ്രാഫിന്‍. ലോകത്തിതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കനം കുറഞ്ഞതും ഉറപ്പേറിയതുമായ പദാര്‍ഥം. വൈദ്യുതി കടത്തിവിടുന്ന, ചൂടിനെ ചെറുക്കുന്ന, സുതാര്യമായ ഈ നാനോ പാളി ഭാവിയില്‍ കമ്പ്യൂട്ടറിന്റെയും മൊബൈല്‍ഫോണിന്റെയും ടച്ച് സ്‌ക്രീന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാനാവുമെന്നാണ് കരുതുന്നു. അര്‍ധ ചാലക സിലിക്കണിനെ വൈകാതെ ഇതു പിന്തള്ളിയേക്കാം. സൗരവൈദ്യുത പാനലുകളുള്‍പ്പെടെ സമസ്ത മേഖലകളിലും ഗ്രാഫീന്‍ കടന്നുവരുമെന്നാണ് കരുതുന്നത്.
പെന്‍സില്‍ മുനയിലുപയോഗിക്കുന്ന ഗ്രാഫൈറ്റില്‍ നിന്നെടുത്ത പരമാണുക്കളെ തേനീച്ചക്കൂടിന്റെ ആകൃതിയില്‍ നിരത്തിയാണവര്‍ ഗ്രാഫിന്‍ സൃഷ്ടിച്ചത്. ഇപ്പോഴും പരീക്ഷണശാലയിലൊതുങ്ങുന്ന ഗ്രാഫീന്‍ വന്‍തോതില്‍ രൂപപ്പെടുത്താനുള്ള സങ്കേതങ്ങള്‍ ഇനിയും ആവിഷ്‌കരിക്കേണ്ടതുണ്ട്.
Monday, July 26, 2010
ഒരു പൂ വിരിഞ്ഞു
ടോക്കിയോ: ലോകത്തെ ഏറ്റവും വലിയ പൂവായ 'ടൈറ്റന്‍ ആരം' ജപ്പാനില്‍ പുഷ്പിച്ചു.
ടോക്കിയോ സര്‍വകലാശാലയിലെ കൊയ്ഷികാവ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഒന്നര മീറ്ററോളം ഉയരമുള്ളപൂവിടര്‍ന്നത്.
ചീഞ്ഞ മാംസത്തിന്റെ ഗന്ധമുള്ള 'ടൈറ്റന്‍ ആരം' ഏറ്റവും ഗുര്‍ഗന്ധമുള്ള പൂ ആണ്
ഇന്‍ഡൊനീഷ്യ ദ്വീപ്‌സമൂഹത്തിലെ സുമാത്രയാണ് അമോര്‍ഫോഫാലസ് ടൈറ്റനം എന്ന ശാസ്ത്രീയനാമമുള്ളചെടിയുടെ ജന്മനാട്.
40 വര്‍ഷത്തോളം ആയുസ്സുള്ള ഈ ചെടി ഒറ്റത്തവണ മാത്രമേ പൂക്കാറുള്ളൂ.
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലാണ് ടൈറ്റന്‍ ആരത്തിനു സ്ഥാനം.
ചീഞ്ഞ മാംസത്തിന്റെ ഗന്ധമുള്ള 'ടൈറ്റന്‍ ആരം' ഏറ്റവും ഗുര്‍ഗന്ധമുള്ള പൂ ആണ്
ഇന്‍ഡൊനീഷ്യ ദ്വീപ്‌സമൂഹത്തിലെ സുമാത്രയാണ് അമോര്‍ഫോഫാലസ് ടൈറ്റനം എന്ന ശാസ്ത്രീയനാമമുള്ളചെടിയുടെ ജന്മനാട്.
40 വര്‍ഷത്തോളം ആയുസ്സുള്ള ഈ ചെടി ഒറ്റത്തവണ മാത്രമേ പൂക്കാറുള്ളൂ.
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലാണ് ടൈറ്റന്‍ ആരത്തിനു സ്ഥാനം.
Monday, March 15, 2010
മാന്‍ഡരിന്‍ താറാവ്
ദക്ഷിണേന്ത്യയിലേക്ക് ഇതുവരെ ദേശാടനം നടത്തുന്നതായി കണ്ടിട്ടില്ലാത്ത മാന്‍ഡരിന്‍ താറാവിനെ പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്ത് കണ്ടെത്തി. പക്ഷിനിരീക്ഷകനായ സത്യന്‍ മേപ്പയൂര്‍ ആണ് മാന്‍ഡരിന്‍ താറാവിനെ കണ്ടത്.
മീനാക്ഷിപുരത്ത് ഒരു വയലേലയുടെ സമീപം ചെറുജലസംഭരണിയില്‍ നീന്തിത്തുടിക്കുന്ന താറാവിനെയാണ് കണ്ടത്.
മറ്റ് പക്ഷികളെപ്പോലെ ദീര്‍ഘദൂരം ദേശാടനം നടത്തുന്ന പക്ഷികളല്ല മാന്‍ഡരിന്‍ താറാവുകള്‍. ഭാഗികമായ ദേശാടനമേ ഇവ നടത്താറുള്ളു. ചൈനയുടെ വിവിധഭാഗങ്ങള്‍, ജപ്പാന്‍, മഞ്ചൂരിയ, വടക്കന്‍ കൊറിയ തുടങ്ങിയ മേഖലകളിലേക്കാണ് ഇവ സാധാരണഗതിയില്‍ ദേശാടനം നടത്താറുള്ളത്.
മരങ്ങളും ചെറിയ ജലാശയങ്ങളുമുള്ള പ്രദേശങ്ങളാണ് മാന്‍ഡരിന്‍ താറാവുകളുടെ ആവാസവ്യവസ്ഥ. എന്നാല്‍, വനപ്രദേശങ്ങള്‍ ഇല്ലാതാകുന്നതും നീര്‍ത്തടങ്ങള്‍ നശിക്കുന്നതും ഈ പക്ഷികളുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മീനാക്ഷിപുരത്ത് ഒരു വയലേലയുടെ സമീപം ചെറുജലസംഭരണിയില്‍ നീന്തിത്തുടിക്കുന്ന താറാവിനെയാണ് കണ്ടത്.
മറ്റ് പക്ഷികളെപ്പോലെ ദീര്‍ഘദൂരം ദേശാടനം നടത്തുന്ന പക്ഷികളല്ല മാന്‍ഡരിന്‍ താറാവുകള്‍. ഭാഗികമായ ദേശാടനമേ ഇവ നടത്താറുള്ളു. ചൈനയുടെ വിവിധഭാഗങ്ങള്‍, ജപ്പാന്‍, മഞ്ചൂരിയ, വടക്കന്‍ കൊറിയ തുടങ്ങിയ മേഖലകളിലേക്കാണ് ഇവ സാധാരണഗതിയില്‍ ദേശാടനം നടത്താറുള്ളത്.
മരങ്ങളും ചെറിയ ജലാശയങ്ങളുമുള്ള പ്രദേശങ്ങളാണ് മാന്‍ഡരിന്‍ താറാവുകളുടെ ആവാസവ്യവസ്ഥ. എന്നാല്‍, വനപ്രദേശങ്ങള്‍ ഇല്ലാതാകുന്നതും നീര്‍ത്തടങ്ങള്‍ നശിക്കുന്നതും ഈ പക്ഷികളുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Wednesday, February 3, 2010
Monday, February 1, 2010
Friday, January 29, 2010
ഈ വര്‍ഷത്തെ ഏറ്റവും പ്രകാശമേറിയ പൗര്‍ണമി ഇന്ന്.(ജനുവരി30)
സാധാരണ പൂര്‍ണചന്ദ്രനെക്കാള്‍ 15 ശതമാനം വലുതും 30 ശതമാനം തെളിച്ചവുമുള്ള ചന്ദ്രനാണ് ശനിയാഴ്‌ച മാനത്തുദിക്കുക.
ചന്ദ്ര ഭ്രമണപഥം ഭൂമിയോട് 50000 കിലോമീറ്റര്‍ അടുത്തുവരുന്നതാണ് കാഴ്ചവിരുന്നിനു കാരണം.
ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 3,84,800 കിലോമീറ്ററാണ്.
ശനിയാഴ്‌ച ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തുമ്പോള്‍ ദൂരം 3,56,630 കിലോമീറ്ററായി കുറയും.
ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലൂടെ കടന്നുപോകുന്നതിനാലാണ് ചന്ദ്രന്‍ കൂടുതല്‍ അടുത്തായതുപോലെ അനുഭവപ്പെടുന്നത്.
രാത്രി എട്ടുമണിയോടെ പൂര്‍ണചന്ദ്രന്‍ ഏറ്റവും മനോഹരമാകും.
സാധാരണ പൂര്‍ണചന്ദ്രനെക്കാള്‍ 15 ശതമാനം വലുതും 30 ശതമാനം തെളിച്ചവുമുള്ള ചന്ദ്രനാണ് ശനിയാഴ്‌ച മാനത്തുദിക്കുക.
ചന്ദ്ര ഭ്രമണപഥം ഭൂമിയോട് 50000 കിലോമീറ്റര്‍ അടുത്തുവരുന്നതാണ് കാഴ്ചവിരുന്നിനു കാരണം.
ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 3,84,800 കിലോമീറ്ററാണ്.
ശനിയാഴ്‌ച ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തുമ്പോള്‍ ദൂരം 3,56,630 കിലോമീറ്ററായി കുറയും.
ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലൂടെ കടന്നുപോകുന്നതിനാലാണ് ചന്ദ്രന്‍ കൂടുതല്‍ അടുത്തായതുപോലെ അനുഭവപ്പെടുന്നത്.
രാത്രി എട്ടുമണിയോടെ പൂര്‍ണചന്ദ്രന്‍ ഏറ്റവും മനോഹരമാകും.
Thursday, January 14, 2010
വലയ സൂര്യഗ്രഹണം
മാനത്ത് ഒരു നിഴല്‍ നാടകം നടക്കുന്നു.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കൈവരുന്ന അത്യപൂര്‍വമായ കാഴ്‌ച-അതാണ് ആകാശം ഒരുക്കുന്നത്.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കൈവരുന്ന അത്യപൂര്‍വമായ കാഴ്‌ച-അതാണ് ആകാശം ഒരുക്കുന്നത്.
ആകാശത്തില്‍ തിളങ്ങുന്ന വളപോലുള്ള 'വലയ സൂര്യഗ്രഹണം' 15ന് ദൃശ്യമാകും. അപൂര്‍വവുംമനോഹരവുമായസൂര്യഗ്രഹണത്തില്‍ സൂര്യന്റെ 92 ശതമാനവും ചന്ദ്രനാല്‍ മറയ്ക്കപ്പെടും. ബാക്കിഭാഗം നേരിയവലയം പോലെകാണാനാകും.
ചന്ദ്രന്‍ സൂര്യനും ,ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ,പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.കറുത്തവാവ് ദിവസമാവും സുര്യഗ്രഹണം
നടക്കുക.
എന്നാല്‍ സൂര്യചന്ദ്രന്മാരുടെ സഞ്ചാരപഥം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാ കറുത്ത വാവിലും സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നിരയില്‍ വരണമെന്നില്ല.
ചിലപ്പോള്‍ചന്ദ്രന്‍ സൂര്യനെ അല്പം മാത്രം മറയ്ക്കുന്നു. ഇതു ഭാഗിക സൂര്യഗ്രഹണം .
ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേര്‍രേഖയിലാണെങ്കിലും ചിലപ്പോള്‍ ചന്ദ്രനു സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ കഴിഞ്ഞില്ല എന്നു വരും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാള്‍ ചെറുതാകുമ്പോളാണ് ഇത് സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യന്റെ വൃത്തത്തിന്റെ ബാഹ്യഭാഗം ഒരു വളയമായി ചന്ദ്രനു വെളിയില്‍ കാണാമായിരിക്കും. ഇത്തരം സൂര്യഗ്രഹണങ്ങളെ വളയ സൂര്യഗ്രഹണം (Annular eclipse) എന്നു വിളിക്കുന്നു, ഇവയും സമ്പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളാണ്.
സൂര്യനുമുന്നില്‍ നിന്നും ചന്ദ്രന്‍ പതിയെ നീങ്ങുമ്പോള്‍ ആദ്യമായി ഭൂമിയില്‍ നിന്നുകാണപ്പെടുന്ന സൂര്യന്‍ വജ്രമോതിരം പോലെയായിരിക്കും തിളങ്ങുക
പൂര്‍ണ്ണഗ്രഹണസമയത്ത് മാത്രമേ സൂര്യന്റെ അന്തരീക്ഷമായ കൊറോണ കാണാന്‍ കഴിയാറുള്ളു..
ഭൂമിയിലെല്ലായിടത്തും ഒരു പോലെ ഗ്രഹണം കാണാനാവില്ല
കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ്.
ഇന്ത്യയുടെയും ശ്രീലങ്കയുടെയും നടുവില്‍ 320 കിലോമീറ്റര്‍ വിസ്തൃതിയാലാവും ഈ ഗ്രഹണം ഏറ്റവും കൂടുതല്‍ ദൃശ്യമാവുക. തുമ്പയില്‍ 91 ശതമാനമാവും ഗ്രഹണത്തിന്റെ ദൃശ്യപരത. ശ്രീഹരിക്കോട്ടയില്‍ അത് 85 ശതമാനമെ ഉള്ളൂ.
ഗ്രഹണത്തിന്റെ വടക്കേ അതിരായ വര്‍ക്കല വരെ ചന്ദ്രന്‍ പൂര്‍ണമായി സൂര്യനുള്ളിലാകുന്ന തരത്തില്‍ കാണാനാവും. വര്‍ക്കലയുടെ വടക്കു ഭാഗങ്ങളില്‍ ഇത് ഭാഗിക സൂര്യഗ്രഹണമായിരിക്കും ദൃശ്യമാവുക. ചന്ദ്രന്റെ നിഴല്‍ ചെറുതായി ഭൂമിക്കു മുകളില്‍ പതിക്കുന്ന രീതിയില്‍ കാസര്‍കോടു വരെ കാണാം.
ആയിരം വര്‍ഷങ്ങള്‍ക്കു ശേഷമേ ഇനി ഇത്തരമൊരു ഗ്രഹണം ദൃശ്യമാവു.
രാവിലെ 11.30 ന് തുടങ്ങുന്ന ഗ്രഹണം 1.32 ഓടെ പരമാവധിയിലെത്തും. പിന്നീട് പിന്‍വാങ്ങുന്ന ഗ്രഹണം 3.15 ഓടെ പൂര്‍ത്തിയാവും.
ഇന്ത്യയില്‍ ഗ്രഹണം ഏറ്റവും നന്നായി വീക്ഷിക്കാന്‍ കഴിയുന്ന ഭാഗങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണിപ്പോള്‍.
അപൂര്‍വദൃശ്യം ആകാശത്തു നിന്നു തന്നെ കാണാന്‍ വിമാനത്തില്‍ പറക്കാനൊരുങ്ങുകയാണ് ചിലര്‍.
തുമ്പയിലെ വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രം സൂര്യഗ്രഹണത്തിന്റെപ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ വലിയ തയാറെടുപ്പുകള്‍ ചെയ്തിട്ടുണ്ട്.
പ്രവചനങ്ങളെല്ലാം മറന്ന് വാനനിരീക്ഷകര്‍ ഗ്രഹണം കാണാന്‍ ആകാശക്കോണിലേക്ക് കണ്ണ് നടുകയാണ്.
യാതൊരു കാരണവശാലുംസൂര്യ ഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ടു വീക്ഷിക്കാന്‍ പാടില്ല . നഗ്നനേത്രങ്ങള്‍ കൊണ്ടുള്ള സൗരവീക്ഷണം കണ്ണിന്റെ കാഴ്ച നശിപ്പിക്കുമെന്നറിയാമല്ലോ .
സൂര്യ ഗ്രഹണം കാണാന്‍ ഫില്‍ററര്‍ ഉപയോഗിക്കുക , പിന്‍ ഹോള്‍ കാമറ ഉപയോഗിക്കുക.
ഈ വീഡിയോ കാണൂ .....
Wednesday, December 2, 2009
ഭോപ്പാല്‍ ദുരന്തം
അമേരിക്കന്‍ സ്ഥാപനമായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനിനിര്‍മാണശാല
സെവിന്‍ എന്ന ട്രേഡ്നാമമുള്ള കാര്ബറില്‍ ആണ് ഈഫാക്ടറിയില് ഉല്പാദിപ്പിച്ചുവന്ന മുഖ്യ കീടനാശിനി.
ഇവയുടെ ഉല്പാദനത്തിനാവശ്യമുള്ള അടിസ്ഥാനവസ്തുക്കളില്‍ പ്രധാനമായ ഒരു രാസയൗഗികമാണ് മീതൈല്‍ഐസോസൈനേറ്റ്
ദ്രാവകരൂപത്തിലും വാതകരൂപത്തിലും ഈ രാസയൗഗികം സംഭരണികളില്‍ സൂക്ഷിക്കപ്പെടാറുണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കും ഞൊടിയിടയില്‍ ജീവഹാനി വരുത്തുവാന്‍ കഴിവുള്ള സൈനൈഡ് വര്‍ഗവുമായി ബന്ധമുള്ള ഈ രാസപദാര്‍ത്ഥം വളരെയേറെ ശ്രദ്ധയോടും മുന്‍കലരുതലുകളോടുമാണ് സാധാരണ ലബോറട്ടറികളില്‍ പോലും കൈകാര്യം ചെയ്യപ്പെടാറുള്ളത്.
1984 ഡിസംബര്‍ രണ്ടാം തീയതി രാത്രി 42 ടണ്‍ മീതൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിലേക്ക് വന്‍തോതില്‍ വെള്ളം കയറി. അപ്പോള്‍ നടന്ന രാസപ്രവര്‍ത്തനം മൂലം സംഭരണിയിലെ താപനില 2000C ന് മുകളിലേക്ക് ഉയര്‍ന്നു. തത്ഫലമായി സംഭരണിക്കുള്ളിലെ മര്‍ദ്ദം അതിനു താങ്ങാനാവുന്നതിലധികമായി വര്‍ദ്ധിച്ചു. വന്‍തോതില്‍ വിഷവാതകം പുറന്തള്ളി. വിഷവാതകങ്ങള്‍ ഭോപ്പാല്‍ നഗരത്തില്‍ വ്യാപിച്ചു.
ചോര്‍ന്ന വാതകം കാറ്റിന്‍റെ ഗതിക്കനുസരിച്ച് കൂടുതല്‍ ദൂരത്തേക്ക് വ്യാപിച്ചിരുന്നു. അന്തരീക്ഷ വായുവിനേക്കാള്‍ സാന്ദ്രത കൂടിയ മരണ വാതകം അന്തരീക്ഷത്തില്‍ തങ്ങിനിന്നു.
ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റു.പരിഭ്രാന്തരായ ജനം വീടുവിട്ടോടി. വാതകം ശ്വസിച്ച പലരും ഛ ര്‍ദ്ദിച്ചു. കണ്ണുകാണാതെ പലരും റോഡില്‍ മരിച്ചുവീണു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പലരും കിടന്നകിടപ്പില്‍ മരിച്ചു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചോര്‍ച്ചയുണ്ടായ ഉടനെ 2,259 പേര്‍ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ല്‍ അധികം ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. മറ്റൊരു 8,000 മനുഷ്യര്‍ വിഷവാതകം കാരണമുണ്ടായ രോഗങ്ങള്‍ മൂലവും മരിച്ചു.വിഷവാതകം ശ്വസിച്ചതു മൂലമുണ്ടായ വിഷമതകളുമായി ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുക്കുമ്പോള്‍ ഭോപ്പാല്‍ ദുരന്തം 15,000-ല്‍ അധികം മനുഷ്യരുടെ ജീവിതം കൂടി കവര്‍ന്നു.
25 വര്‍ഷത്തിനു ശേഷം ഇന്നും ഇവിടത്തെ മണ്ണിലും, പ്രദേശത്തെ ജലത്തിലും, കീട നാശിനിയുടെയും വിഷാംശത്തിന്റെയും തോത് ഏറെ അധികം ആണ് .
ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാല്‍ ദുരന്തം കണക്കാക്കപ്പെടുന്നു.
ഇതേ കമ്പനിയുടെ അമേരിക്കയിലെ ഫാക്ടറിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാനടപടികള്‍ ഭോപ്പാലിലും എടുത്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഒരു കൂട്ടക്കൊലയ്ക്ക് നമ്മുടെ നാട് സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നില്ല.
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
Wednesday, November 25, 2009
സുഖോയ് പ്രതിഭ
സുഖോയ്-30 യുദ്ധവിമാനത്തില്‍ പുണെയില്‍നിന്നു പറന്നുയര്‍ന്ന പ്രതിഭാ പാട്ടീല്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ച ഭരണത്തലപ്പത്തുള്ള ആദ്യവനിതയായി.
റഷ്യന്‍ യുദ്ധവിമാനത്തില്‍ അവര്‍ അരമണിക്കൂര്‍ പറന്നു. വിങ് കമാന്‍ഡര്‍ ആലപ്പുഴ സ്വദേശി എസ്. സാജനായിരുന്നു രണ്ടു സീറ്റുള്ള വിമാനത്തിന്റെ പൈലറ്റ്.
ശബ്ദവേഗത്തെ വെല്ലുന്നരീതിയില്‍ മണിക്കൂറില്‍ 1,100 കിലോമീറ്റര്‍ വേഗത്തില്‍വരെ പറക്കാന്‍ സുഖോയ്‌ക്കാവും.
Subscribe to:
Posts (Atom)