Monday, July 26, 2010

ഒരു പൂ വിരിഞ്ഞു


ടോക്കിയോ: ലോകത്തെ ഏറ്റവും വലിയ പൂവായ 'ടൈറ്റന്‍ ആരം' ജപ്പാനില്‍ പുഷ്പിച്ചു.





ടോക്കിയോ സര്‍വകലാശാലയിലെ കൊയ്ഷികാവ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഒന്നര മീറ്ററോളം ഉയരമുള്ളപൂവിടര്‍ന്നത്.
ചീഞ്ഞ മാംസത്തിന്റെ ഗന്ധമുള്ള 'ടൈറ്റന്‍ ആരം' ഏറ്റവും ഗുര്‍ഗന്ധമുള്ള പൂ ആണ്


ഇന്‍ഡൊനീഷ്യ ദ്വീപ്‌സമൂഹത്തിലെ സുമാത്രയാണ് അമോര്‍ഫോഫാലസ് ടൈറ്റനം എന്ന ശാസ്ത്രീയനാമമുള്ളചെടിയുടെ ജന്മനാട്.
40 വര്‍ഷത്തോളം ആയുസ്സുള്ള ചെടി ഒറ്റത്തവണ മാത്രമേ പൂക്കാറുള്ളൂ.
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലാണ് ടൈറ്റന്‍ ആരത്തിനു സ്ഥാനം.


Monday, March 15, 2010

മാന്‍ഡരിന്‍ താറാവ്

ദക്ഷിണേന്ത്യയിലേക്ക് ഇതുവരെ ദേശാടനം നടത്തുന്നതായി കണ്ടിട്ടില്ലാത്ത മാന്‍ഡരിന്‍ താറാവിനെ പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്ത് കണ്ടെത്തി. പക്ഷിനിരീക്ഷകനായ സത്യന്‍ മേപ്പയൂര്‍ ആണ് മാന്‍ഡരിന്‍ താറാവിനെ കണ്ടത്.

മീനാക്ഷിപുരത്ത് ഒരു വയലേലയുടെ സമീപം ചെറുജലസംഭരണിയില്‍ നീന്തിത്തുടിക്കുന്ന താറാവിനെയാണ് കണ്ടത്.

മറ്റ് പക്ഷികളെപ്പോലെ ദീര്‍ഘദൂരം ദേശാടനം നടത്തുന്ന പക്ഷികളല്ല മാന്‍ഡരിന്‍ താറാവുകള്‍. ഭാഗികമായ ദേശാടനമേ ഇവ നടത്താറുള്ളു. ചൈനയുടെ വിവിധഭാഗങ്ങള്‍, ജപ്പാന്‍, മഞ്ചൂരിയ, വടക്കന്‍ കൊറിയ തുടങ്ങിയ മേഖലകളിലേക്കാണ് ഇവ സാധാരണഗതിയില്‍ ദേശാടനം നടത്താറുള്ളത്.

http://sciencelokam.blogspot.com




മരങ്ങളും ചെറിയ ജലാശയങ്ങളുമുള്ള പ്രദേശങ്ങളാണ് മാന്‍ഡരിന്‍ താറാവുകളുടെ ആവാസവ്യവസ്ഥ. എന്നാല്‍, വനപ്രദേശങ്ങള്‍ ഇല്ലാതാകുന്നതും നീര്‍ത്തടങ്ങള്‍ നശിക്കുന്നതും പക്ഷികളുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Friday, January 29, 2010


ഈ വര്‍ഷത്തെ ഏറ്റവും പ്രകാശമേറിയ പൗര്‍ണമി ഇന്ന്.(ജനുവരി30)

സാധാരണ പൂര്‍ണചന്ദ്രനെക്കാള്‍ 15 ശതമാനം വലുതും 30 ശതമാനം തെളിച്ചവുമുള്ള ചന്ദ്രനാണ്‌ ശനിയാഴ്‌ച മാനത്തുദിക്കുക.

ചന്ദ്ര ഭ്രമണപഥം ഭൂമിയോട് 50000 കിലോമീറ്റര്‍ അടുത്തുവരുന്നതാണ് കാഴ്ചവിരുന്നിനു കാരണം.
ഭൂമിയില്‍ നിന്ന്‌ ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 3,84,800 കിലോമീറ്ററാണ്‌.
ശനിയാഴ്‌ച ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തുമ്പോള്‍ ദൂരം 3,56,630 കിലോമീറ്ററായി കുറയും.
ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലൂടെ കടന്നുപോകുന്നതിനാലാണ്‌ ചന്ദ്രന്‍ കൂടുതല്‍ അടുത്തായതുപോലെ അനുഭവപ്പെടുന്നത്‌.

രാത്രി എട്ടുമണിയോടെ പൂര്‍ണചന്ദ്രന്‍ ഏറ്റവും മനോഹരമാകും.


Thursday, January 14, 2010

വലയ സൂര്യഗ്രഹണം

മാനത്ത്‌ ഒരു നിഴല്‍ നാടകം നടക്കുന്നു.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കൈവരുന്ന അത്യപൂര്‍വമായ കാഴ്‌ച-അതാണ്‌ ആകാശം ഒരുക്കുന്നത്‌.

ആകാശത്തില്‍ തിളങ്ങുന്ന വളപോലുള്ള 'വലയ സൂര്യഗ്രഹണം' 15ന് ദൃശ്യമാകും. അപൂര്‍വവുംമനോഹരവുമായസൂര്യഗ്രഹണത്തില്‍ സൂര്യന്റെ 92 ശതമാനവും ചന്ദ്രനാല്‍ മറയ്ക്കപ്പെടും. ബാക്കിഭാഗം നേരിയവലയം പോലെകാണാനാകും.




ചന്ദ്രന്‍ സൂര്യനും ,ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ,പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്‌ സൂര്യഗ്രഹണം.കറുത്തവാവ് ദിവസമാവും സുര്യഗ്രഹണം
നടക്കുക.

എന്നാല്‍ സൂര്യചന്ദ്രന്മാരുടെ സഞ്ചാരപഥം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാ കറുത്ത വാവിലും സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നിരയില്‍ വരണമെന്നില്ല.
ചിലപ്പോള്‍ചന്ദ്രന്‍ സൂര്യനെ അല്പം മാത്രം മറയ്ക്കുന്നു. ഇതു ഭാഗിക സൂര്യഗ്രഹണം .



ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേര്‍രേഖയിലാണെങ്കിലും
ചിലപ്പോള്‍ ചന്ദ്രനു സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ കഴിഞ്ഞില്ല എന്നു വരും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാള്‍ ചെറുതാകുമ്പോളാണ്‌ ഇത് സംഭവിക്കുന്നത്. സമയത്ത് സൂര്യന്റെ വൃത്തത്തിന്റെ ബാഹ്യഭാഗം ഒരു വളയമായി ചന്ദ്രനു വെളിയില്‍ കാണാമായിരിക്കും. ഇത്തരം സൂര്യഗ്രഹണങ്ങളെ വളയ സൂര്യഗ്രഹണം (Annular eclipse) എന്നു വിളിക്കുന്നു, ഇവയും സമ്പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളാണ്‌.

സൂര്യനുമുന്നില്‍ നിന്നും ചന്ദ്രന്‍ പതിയെ നീങ്ങുമ്പോള്‍ ആദ്യമായി ഭൂമിയില്‍ നിന്നുകാണപ്പെടുന്ന സൂര്യന്‍ വജ്രമോതിരം പോലെയായിരിക്കും തിളങ്ങുക


പൂര്‍ണ്ണഗ്രഹണസമയത്ത് മാത്രമേ സൂര്യന്റെ അന്തരീക്ഷമായ കൊറോണ കാണാന്‍ കഴിയാറുള്ളു.
.
ഭൂമിയിലെല്ലായിടത്തും ഒരു പോലെ ഗ്രഹണം കാണാനാവില്ല
കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ്.

ഇന്ത്യയുടെയും ശ്രീലങ്കയുടെയും നടുവില്‍ 320 കിലോമീറ്റര്‍ വിസ്തൃതിയാലാവും ഗ്രഹണം ഏറ്റവും കൂടുതല്‍
ദൃശ്യമാവുക. തുമ്പയില്‍ 91 ശതമാനമാവും ഗ്രഹണത്തിന്റെ ദൃശ്യപരത. ശ്രീഹരിക്കോട്ടയില്‍ അത്‌ 85 ശതമാനമെ ഉള്ളൂ.

ഗ്രഹണത്തിന്റെ വടക്കേ അതിരായ വര്‍ക്കല വരെ ചന്ദ്രന്‍ പൂര്‍ണമായി സൂര്യനുള്ളിലാകുന്ന തരത്തില്‍ കാണാനാവും. വര്‍ക്കലയുടെ വടക്കു ഭാഗങ്ങളില്‍ ഇത്‌ ഭാഗിക സൂര്യഗ്രഹണമായിരിക്കും ദൃശ്യമാവുക. ചന്ദ്രന്റെ നിഴല്‍ ചെറുതായി ഭൂമിക്കു മുകളില്‍ പതിക്കുന്ന രീതിയില്‍ കാസര്‍കോടു വരെ കാണാം.

ആയിരം വര്‍ഷങ്ങള്‍ക്കു ശേഷമേ ഇനി ഇത്തരമൊരു ഗ്രഹണം ദൃശ്യമാവു.

രാവിലെ 11.30 ന് തുടങ്ങുന്ന ഗ്രഹണം 1.32 ഓടെ പരമാവധിയിലെത്തും. പിന്നീട് പിന്‍വാങ്ങുന്ന ഗ്രഹണം 3.15
ഓടെ പൂര്‍ത്തിയാവും.

ഇന്ത്യയില്‍ ഗ്രഹണം ഏറ്റവും നന്നായി വീക്ഷിക്കാന്‍ കഴിയുന്ന ഭാഗങ്ങളിലേക്ക്‌ സഞ്ചാരികളുടെ പ്രവാഹമാണിപ്പോള്‍.
അപൂര്‍വദൃശ്യം ആകാശത്തു നിന്നു തന്നെ കാണാന്‍ വിമാനത്തില്‍ പറക്കാനൊരുങ്ങുകയാണ്‌ ചിലര്‍.
തുമ്പയിലെ വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രം സൂര്യഗ്രഹണത്തിന്റെപ്രത്യാഘാതങ്ങളെക്കുറിച്ചു
പഠിക്കാന്‍ വലിയ തയാറെടുപ്പുകള്‍ ചെയ്തിട്ടുണ്ട്‌.

പ്രവചനങ്ങളെല്ലാം മറന്ന്‌ വാനനിരീക്ഷകര്‍ ഗ്രഹണം കാണാന്‍ ആകാശക്കോണിലേക്ക്‌ കണ്ണ്‌ നടുകയാണ്‌.

യാതൊരു കാരണവശാലുംസൂര്യ ഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ടു വീക്ഷിക്കാന്‍ പാടില്ല . നഗ്നനേത്രങ്ങള്‍ കൊണ്ടുള്ള സൗരവീക്ഷണം കണ്ണിന്റെ കാഴ്ച നശിപ്പിക്കുമെന്നറിയാമല്ലോ .

സൂര്യ ഗ്രഹണം കാണാന്‍ ഫില്‍ററര്‍ ഉപയോഗിക്കുക , പിന്‍ ഹോള്‍ കാമറ ഉപയോഗിക്കുക.

വീഡിയോ കാണൂ .....

Friday, December 4, 2009

അദ്ധ്യാപക തുടര്‍ ശാക്തീകരണം ഡിസംബര്‍



പീരിയൊഡിക് സോംഗ്








എഗ്ഗ് മാജിക്


Wednesday, December 2, 2009

ഭോപ്പാല്‍ ദുരന്തം


അമേരിക്കന്‍ സ്ഥാപനമായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനിനിര്‍മാണശാല
സെവിന്‍ എന്ന ട്രേഡ്നാമമുള്ള കാര്ബറില്‍ ആണ് ഫാക്ടറിയില്‍ ഉല്പാദിപ്പിച്ചുവന്ന മുഖ്യ കീടനാശിനി.
ഇവയുടെ ഉല്പാദനത്തിനാവശ്യമുള്ള അടിസ്ഥാനവസ്തുക്കളില്‍ പ്രധാനമായ ഒരു രാസയൗഗികമാണ് മീതൈല്‍ഐസോസൈനേറ്റ്













ദ്രാവകരൂപത്തിലും
വാതകരൂപത്തിലും രാസയൗഗികം സംഭരണികളില്‍ സൂക്ഷിക്കപ്പെടാറുണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കും ഞൊടിയിടയില്‍ ജീവഹാനി വരുത്തുവാന്‍ കഴിവുള്ള സൈനൈഡ് വര്‍ഗവുമായി ബന്ധമുള്ള രാസപദാര്‍ത്ഥം വളരെയേറെ ശ്രദ്ധയോടും മുന്‍കലരുതലുകളോടുമാണ് സാധാരണ ലബോറട്ടറികളില്‍ പോലും കൈകാര്യം ചെയ്യപ്പെടാറുള്ളത്.

1984
ഡിസംബര്‍ രണ്ടാം തീയതി രാത്രി 42 ടണ്‍ മീതൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിലേക്ക് വന്‍തോതില്‍ വെള്ളം കയറി. അപ്പോള്‍ നടന്ന രാസപ്രവര്‍ത്തനം മൂലം സംഭരണിയിലെ താപനില 2000C ന് മുകളിലേക്ക് ഉയര്‍ന്നു. തത്ഫലമായി സംഭരണിക്കുള്ളിലെ മര്‍ദ്ദം അതിനു താങ്ങാനാവുന്നതിലധികമായി വര്‍ദ്ധിച്ചു. വന്‍തോതില്‍ വിഷവാതകം പുറന്തള്ളി. വിഷവാതകങ്ങള്‍ ഭോപ്പാല്‍ നഗരത്തില്‍ വ്യാപിച്ചു.

ചോര്‍ന്ന വാതകം കാറ്റിന്‍റെ ഗതിക്കനുസരിച്ച് കൂടുതല്‍ ദൂരത്തേക്ക് വ്യാപിച്ചിരുന്നു. അന്തരീക്ഷ വായുവിനേക്കാള്‍ സാന്ദ്രത കൂടിയ മരണ വാതകം അന്തരീക്ഷത്തില്‍ തങ്ങിനിന്നു.

ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റു.പരിഭ്രാന്തരായ നം വീടുവിട്ടോടി. വാതകം ശ്വസിച്ച പലരും ര്‍ദ്ദിച്ചു. കണ്ണുകാണാതെ പലരും റോഡില്‍ മരിച്ചുവീണു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പലരും കിടന്നകിടപ്പില്‍ മരിച്ചു.










ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചോര്‍ച്ചയുണ്ടായ ഉടനെ 2,259 പേര്‍ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ല്‍ അധികം ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. മറ്റൊരു 8,000 മനുഷ്യര്‍ വിഷവാതകം കാരണമുണ്ടായ രോഗങ്ങള്‍ മൂലവും മരിച്ചു.വിഷവാതകം ശ്വസിച്ചതു മൂലമുണ്ടായ വിഷമതകളുമായി ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുക്കുമ്പോള്‍ ഭോപ്പാല്‍ ദുരന്തം 15,000-ല്‍ അധികം മനുഷ്യരുടെ ജീവിതം കൂടി കവര്‍ന്നു.


25 വര്‍ഷത്തിനു ശേഷം ഇന്നും ഇവിടത്തെ മണ്ണിലും, പ്രദേശത്തെ ജലത്തിലും, കീട നാശിനിയുടെയും വിഷാംശത്തിന്റെയും തോത് ഏറെ അധികം ആണ് .



ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാല്‍ ദുരന്തം കണക്കാക്കപ്പെടുന്നു.

ഇതേ കമ്പനിയുടെ അമേരിക്കയിലെ ഫാക്ടറിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാനടപടികള്‍ ഭോപ്പാലിലും എടുത്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഒരു കൂട്ടക്കൊലയ്ക്ക് നമ്മുടെ നാട് സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നില്ല.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

Wednesday, November 25, 2009

സുഖോയ്‌ പ്രതിഭ


സുഖോയ്‌-30 യുദ്ധവിമാനത്തില്‍ പുണെയില്‍നിന്നു പറന്നുയര്‍ന്ന പ്രതിഭാ പാട്ടീല്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ച ഭരണത്തലപ്പത്തുള്ള ആദ്യവനിതയായി.

റഷ്യന്‍ യുദ്ധവിമാനത്തില്‍ അവര്‍ അരമണിക്കൂര്‍ പറന്നു. വിങ്‌ കമാന്‍ഡര്‍ ആലപ്പുഴ സ്വദേശി എസ്‌. സാജനായിരുന്നു രണ്ടു സീറ്റുള്ള വിമാനത്തിന്റെ പൈലറ്റ്‌.

ശബ്ദവേഗത്തെ വെല്ലുന്നരീതിയില്‍ മണിക്കൂറില്‍ 1,100 കിലോമീറ്റര്‍ വേഗത്തില്‍വരെ പറക്കാന്‍ സുഖോയ്‌ക്കാവും.

Saturday, November 14, 2009

സൈലന്റ് വാലി


http://sciencelokam.blogspot.com

അഞ്ച് കോടിയിലേറെ വര്‍ഷത്തിന്റെ പരിണാമചരിത്രം സൈലന്റ് വാലിക്ക് പറയാനുണ്ട്. ഗോണ്ട്വാനാലാന്‍ഡ് പൊട്ടിപ്പിളര്‍ന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യന്‍ വന്‍കരയുമായി ചെരുന്ന കാലത്താണ് സൈലന്റ് വാലിയിലെ മഴക്കാടുകള്‍ രൂപപ്പെടുന്നത്. അത്ര ദീര്‍ഘകാലത്തെ പരിണാമം വഴി അതുല്യവും അമൂല്യവുമായ ജനിതക വൈവിധ്യമാണ് മഴക്കാട് സൂക്ഷിച്ചു വെച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ നീലഗിരി മലനിരകളുടെ തെക്കുപടിഞ്ഞാറ്‌ മൂലയ്‌ക്കാണ്‌ സൈലന്റ്‌വാലി വനമേഖല. 237 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണ്‌ നിലവില്‍ നിശ്ശബ്ദ താഴ്‌വരയുടെ ഭാഗമായിട്ടുള്ളത്‌. പടിഞ്ഞാറുഭാഗത്ത്‌ കുന്തിപ്പുഴയുടെയും കിഴക്ക്‌ ഭവാനിയുടെയും തടത്തിലാണ്‌ താഴ്‌വര.


സൈലന്റ് വാലിയെ നശിപ്പിച്ച് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കമാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയാന്‍ കാരണം
120 മെഗാവാട്ടിന്റെ ജലവൈദ്യുതപദ്ധതിയാണ് ഇവിടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് പാരിസ്ഥിതികകാരണങ്ങളാല്‍ അനുമതിലഭിച്ചില്ല. 1984 നവംബര്‍ 15ന്‌ സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. സൈലന്റ്‌വാലിയെ സംരക്ഷിക്കാന്‍നടന്ന ഐതിഹാസികമായ കൂട്ടായ്മയും സമരങ്ങളും പരിസ്ഥിതിസംരക്ഷണചരിത്രത്തിലെ തിളക്കമേറിയ അധ്യായമാണ്.


ആന, സിംഹവാലന്‍കുരങ്ങ്, വിവിധയിനം പാമ്പുകള്‍, ഇരുന്നൂറിലേറെ വ്യത്യസ്തയിനം പക്ഷികള്‍, ശലഭങ്ങള്‍, ആയിരത്തോളം പുഷ്പജാലങ്ങള്‍, 107 തരം ഓര്‍ക്കിഡുകള്‍ തുടങ്ങിയവയൊക്കെ പൈതൃകസമ്പത്തിന്റെ മുതല്‍ക്കൂട്ടാണ്.


മഴക്കാടുകള്‍ എന്നത് ചലനാത്മകതയുടെ ജൈവസങ്കേതമാണ്. ഓരോ അണുവിലും ജീവന്‍ തുടിക്കുന്ന അത്തരമൊരു അത്ഭുത ലോകമാണ് സൈലന്റ് വാലിയിലേത്.


സൈലന്‍റ് വാലിക്ക് ചുറ്റുമുള്ള 148 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തെ ബഫര്‍ സോണായി നവംബര്‍ 15 നു പ്രഖ്യാപിച്ചു.സൈലന്‍റ് വാലിയും അതിനോട് ചേര്‍ന്ന് കിടക്കുന്ന വനഭൂമിയിലുമായി കാണപ്പെടുന്ന ആയിരത്തിലധികം അത്യപൂര്‍വ്വമായ സസ്യ ജീവി ജാലങ്ങളുടെ സംരക്ഷണം കണക്കാക്കിലെടുത്താണ് സൈലന്‍റ് വാലിയെ ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.ബഫര്‍സോണ്‍ പ്രഖ്യാപനത്തോടെ പ്രദേശത്ത് യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.

ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ സഞ്ചാരികള്‍കായി സൈലന്റ്‌വാലി ദേശീയപാര്‍ക്കില്‍ കൂടുതല്‍സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.സന്ദര്‍ശനത്തിന് മുക്കാലിയിലുള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍നിന്ന് മുന്‍കൂറായി അനുമതി വാങ്ങണം. ഡിസംബര്‍ മുതല്‍ ഏപ്രില്‍വരെയാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ സന്ദര്‍ശകരെ കയറ്റിവിടൂ. വൈകീട്ട് ആറിന് സന്ദര്‍ശകര്‍ പാര്‍ക്കിന് പുറത്തെത്തിയിരിക്കണം.
കടപ്പാട് മാതൃഭൂമി